- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റമുറി വീട്ടിൽ ഭീതിയോടെ 16കാരി രേഷ്മയും 14കാരി രേവതിയും; ഒപ്പം പ്രായാധിക്യത്താൽ വലയുന്ന മുത്തശിയും ബുദ്ധിവൈകല്യമുള്ള പിതൃസഹോദരിയും; പെരുമ്പാവൂരിൽ ജിഷമാർ ഇനിയും ആവർത്തിക്കാതിരിക്കട്ടെ
കൊച്ചി: ഒറ്റമുറി വീട്ടിൽ ഭീതിയോടെ കഴിയുകയാണ് പതിനാറുകാരി രേഷ്മയും പതിനാലുകാരി രേവതിയും. പ്രായാധിക്യത്തിന്റെ അവശതകൾ പേറുന്ന മുത്തശിയും ബുദ്ധിവൈകല്യമുള്ള പിതൃസഹോദരിയും മാത്രമാണ് ഈ കുട്ടികൾക്കു കൂട്ടായുള്ളത്. പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിന്റെ വേദന മലയാളി മനസുകളിൽ നിന്ന് ഇനിയും ഒഴിഞ്ഞിട്ടില്ല. ജിഷ താമസിച്ചതിനു സമാനമായ സാഹചര്യത്തിൽ ഇനിയുമേറെ കുടുംബങ്ങൾ താമസിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് രേഷ്മയും രേവതിയും. പെരുമ്പാവൂരിൽ ജിഷ ക്രൂര പീഡനത്തിനിരയായി മരണത്തിനു കീഴടങ്ങി ഏറെ നാൾ കഴിഞ്ഞു. മലയാളികളുടെ മനസിൽ നിന്ന് ജിഷ ഒരു വേദനയായി തുടരുകയാണ്. അന്വേഷണ സംഘങ്ങൾ മാറി മാറി അന്വേഷിച്ചിട്ടും ഇതുവരെ ഒരു തുമ്പുപോലും ലഭിച്ചിട്ടില്ല. ജിഷയുടെ ഘാതകൻ ആരെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. ജിഷയ്ക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുമ്പോഴും ഇത്തരം സാഹചര്യങ്ങളിൽ താമസിക്കുന്ന നിരവധിപേരുണ്ടെന്ന തിരിച്ചറിവാണു പെരുമ്പാവൂരിൽ തന്നെയുള്ള രേഷ്മയും രേവതിയും നൽകുന്നത്. ജിഷ താമസിച്ചതിനു സമ
കൊച്ചി: ഒറ്റമുറി വീട്ടിൽ ഭീതിയോടെ കഴിയുകയാണ് പതിനാറുകാരി രേഷ്മയും പതിനാലുകാരി രേവതിയും. പ്രായാധിക്യത്തിന്റെ അവശതകൾ പേറുന്ന മുത്തശിയും ബുദ്ധിവൈകല്യമുള്ള പിതൃസഹോദരിയും മാത്രമാണ് ഈ കുട്ടികൾക്കു കൂട്ടായുള്ളത്.
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിന്റെ വേദന മലയാളി മനസുകളിൽ നിന്ന് ഇനിയും ഒഴിഞ്ഞിട്ടില്ല. ജിഷ താമസിച്ചതിനു സമാനമായ സാഹചര്യത്തിൽ ഇനിയുമേറെ കുടുംബങ്ങൾ താമസിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് രേഷ്മയും രേവതിയും.
പെരുമ്പാവൂരിൽ ജിഷ ക്രൂര പീഡനത്തിനിരയായി മരണത്തിനു കീഴടങ്ങി ഏറെ നാൾ കഴിഞ്ഞു. മലയാളികളുടെ മനസിൽ നിന്ന് ജിഷ ഒരു വേദനയായി തുടരുകയാണ്. അന്വേഷണ സംഘങ്ങൾ മാറി മാറി അന്വേഷിച്ചിട്ടും ഇതുവരെ ഒരു തുമ്പുപോലും ലഭിച്ചിട്ടില്ല. ജിഷയുടെ ഘാതകൻ ആരെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്.
ജിഷയ്ക്കുണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുമ്പോഴും ഇത്തരം സാഹചര്യങ്ങളിൽ താമസിക്കുന്ന നിരവധിപേരുണ്ടെന്ന തിരിച്ചറിവാണു പെരുമ്പാവൂരിൽ തന്നെയുള്ള രേഷ്മയും രേവതിയും നൽകുന്നത്. ജിഷ താമസിച്ചതിനു സമാനമായ ഒറ്റമുറി വീട്ടിൽ ഭീതിയോടെയാണ് ഈ കുട്ടികൾ താമസിക്കുന്നത്.
പെരുമ്പാവൂരിനടുത്തു ആശമാനൂർ പഞ്ചായത്തിൽ പരേതരായ രവിയുടെയും, രാധയുടെയും മക്കളായ രേഷ്മയും, രേവതിയും ഭീതിയോടെ ജീവിതം തള്ളിനീക്കുന്നത് വഴിയോരത്തെ ഒറ്റ മുറി വീട്ടിലാണ്. പ്രായാധിക്യത്താലുള്ള അസുഖങ്ങളാൽ വലയുന്ന വയോധികയായ മുത്തശ്ശിയും ബുദ്ധിവൈകല്യമുള്ള പിതൃ സഹോദരിയുമാണ് ഒരു സുരക്ഷയുമല്ലാത്ത വീട്ടിൽ ഇവരോടൊപ്പം താമസിക്കുന്നത്. വഴിയോരത്തുള്ള ഇവരുടെ ഒറ്റമുറി വീട്ടിലെ അടുക്കള വരെ പുറത്താണ്. കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും പരിമിതമാണ്.
രേഷ്മക്കും രേവതിക്കും ആറും നാലും വയസുള്ളപ്പോഴാണ് ഇവരുടെ അമ്മ രാധ പൊള്ളലേറ്റു മരണമടയുന്നത്. അമ്മയുടെ വേർപാടിന്റെ വേദനകൾക്കിടെയാണ് ഏക അത്താണിയായിരുന്ന പിതാവും മരണത്തിനു കീഴടങ്ങിയത്. പന്തൽ പണിക്കാരനായിരുന്ന രവി കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു ചികിത്സയിൽ ആയിരുന്നു. ഏപ്രിൽ 17ന് മരണത്തിന് കീഴടങ്ങി. അയൽവാസികൾ ചെയ്യുന്ന സഹായങ്ങളും കാരുണ്യവും കൊണ്ടാണ് ഈ രണ്ടു പെൺകുട്ടികൾ ഇപ്പോൾ ജീവിതം തള്ളി നീക്കുന്നത്. ഒപ്പം പ്രായാധിക്യമുള്ള മുത്തശ്ശിയെയും, മാനസിക വൈകല്യമുള്ള അച്ഛന്റെ സഹോദരിയെയും പരിചരിക്കേണ്ട ചുമതലയും ഇവർക്കാണ്.
+2വിനു മികച്ച വിജയം നേടിയ രേഷ്മക്കും, ഒൻപതാം ക്ലാസിൽ പഠിക്കുന്ന രേവതിക്കും ജീവിതലക്ഷ്യം ഒന്നേയുള്ളൂ. പഠനം തുടരണം. ഒപ്പം വയോധികയായ മുത്തശ്ശിയെയും അമ്മായിയെയും സംരക്ഷിക്കണം. ഭീതിയില്ലാതെ ജീവിതലക്ഷ്യം നിറവേറണമെങ്കിൽ അടച്ചുറപ്പുള്ള, സുരക്ഷയുള്ള വീടുവേണം. ജിഷയെപ്പോലെ തലയിണയ്ക്കിടയിൽ ആയുധങ്ങൾ വച്ചു ഉറങ്ങേണ്ടി വരാത്ത, ഭീഷണികൾ തലപൊക്കാത്ത ഒരു വീട് വേണം. ഇവരുടെ ആഗ്രഹം പൂവണിയാൻ കാത്തിരിക്കുകയാണ് ഇവരോടൊപ്പം ഇപ്പോൾ ആശമാനൂർ പഞ്ചായത്തിലെ ഇവരുടെ നാട്ടുകാരും.
രേഷ്മയെയും രേവതിയെയും സഹായിക്കാൻ സുമനസുകളുടെ സഹായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ കുടുംബസഹായ സമിതിക്കു രൂപം കൊടുത്തിട്ടുണ്ട് . ആശമാനൂർ പഞ്ചായത്തു പ്രസിഡന്റ് എൻ എം സലീമിന്റെ നേതൃത്വത്തിൽ പഞ്ചായത്തു മെമ്പർ ലൈല അബ്ദുൽഖാദർ കൺവീനറായി ഓടയ്ക്കാലി എസ്‌ബിറ്റി ശാഖയിൽ ഇവർക്കായി ഒരു അക്കൗണ്ടു തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ 67360481287
ഐഎഫ്‌സി കോഡ് SBTR 0000519
വിവരങ്ങൾക്ക്: 9747435513, 9495220146