- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്‌ട്രേലിയയിൽ വീടില്ലാത്തവരുടെ എണ്ണം പെരുകുന്നു; പകുതിയിലേറെപ്പേരും യുവാക്കൾ
മെൽബൺ: ജോലിയും ശമ്പളവുമുണ്ടെങ്കിലും ഓസ്‌ട്രേലിയയിൽ വീടില്ലാത്തവരുടെ എണ്ണം വർധിച്ചു വരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദാഹരണമായി ജോനാഥൻ ഷെപിയറയെപ്പോലുള്ളവരെ എടുത്തു കാട്ടാം. ഒരു ഐടി പ്രൊജക്ട് മാനേജരായ ഇദ്ദേഹം വീടില്ലാത്തതിനാൽ ഒരു കാറിലാണ് കഴിഞ്ഞ് കൂടുന്നത്. വീടില്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കാണാൻ ആർക്കെങ്
മെൽബൺ: ജോലിയും ശമ്പളവുമുണ്ടെങ്കിലും ഓസ്‌ട്രേലിയയിൽ വീടില്ലാത്തവരുടെ എണ്ണം വർധിച്ചു വരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദാഹരണമായി ജോനാഥൻ ഷെപിയറയെപ്പോലുള്ളവരെ എടുത്തു കാട്ടാം. ഒരു ഐടി പ്രൊജക്ട് മാനേജരായ ഇദ്ദേഹം വീടില്ലാത്തതിനാൽ ഒരു കാറിലാണ് കഴിഞ്ഞ് കൂടുന്നത്. വീടില്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കാണാൻ ആർക്കെങ്കിലും സാധിക്കുമോയെന്നാണ് ജോനാഥൻ ചോദിക്കുന്നത്. ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് സർക്കാർ അംഗീകരിക്കണമെന്നും അതാണ് മാറ്റങ്ങൾ വരുത്താനുള്ള ആദ്യപടിയെന്നും ജോനാതൻ പറയുന്നു.
ഒരു പ്രമേഹരോഗിയായ ജോനാതൻ ജോലി നഷ്ടപ്പെട്ട വേളയിലും 550 ഡോളർ വാടക നൽകിയായിരുന്നു താമസിച്ചിരുന്നത്. പിന്നീട് വാടക നൽകാൻ സാധിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ വീട്ടിൽ നിന്നിറക്കിവിടുകയും കഴിഞ്ഞ ഡിസംബറിൽ മകനോടൊപ്പം പെർത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഒരു ജോലി കണ്ടെത്തുന്നതിൽ അയാൾ പരാജയപ്പെടുകയും ചെയ്തു. ഇപ്പോൾ കാരവാൻ പാർക്കിലാണവർ കഴിഞ്ഞ് കൂടുന്നത്. ഇതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കൗമാരക്കാരനായ മകൻ കടുത്ത മാനസിക സമ്മർദത്തിലായിരിക്കുകയാണ്.
വീടില്ലാത്തവർക്ക് കൂടുതൽ ഫണ്ടുകളും വിഭവങ്ങളും അനുവദിക്കണമെന്നാണ് ഇവരെപ്പോലുള്ളവർ സർക്കാരിനോട് ആവശ്യപ്പെടുന്നത്. തങ്ങൾ അംഗീകാരത്തിനായി പോരാടുകയാണെന്നാണ് ജോനാതൻ പറയുന്നത്. മാനസിക രോഗികൾ വീടില്ലാത്തത് മൂലം കടുത്ത പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നാണ് ഡബ്ല്യൂ എ മെന്റൽ ഹെൽത്ത് അസോസിയേഷൻ പറയുന്നത്. ഇതു കാരണം അത്തരം രോഗികൾ അനാവശ്യസന്ദർഭങ്ങളിൽ ആശുപത്രികളിലും ജയിലിലും പാർക്കാൻ നിർബന്ധിതരാകുന്നുവെന്നും അസോസിയേഷൻ വെളിപ്പെടുത്തുന്നു. ഒരു ലക്ഷം ഓസ്‌ട്രേലിയക്കാർ വീടില്ലാത്ത വിഷമാവസ്ഥയെ നേരിടുന്നുണ്ടെന്നും അവരിൽ പകുതിയും യുവാക്കളാണെന്നുമാണ് ഡബ്ല്യൂ എ യുടെ യൂത്ത് അഫയേർസ് കൗൺസിലിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ക്രെയ്ഗ് കോംറി പറയുന്നത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ 4272പ്രൈവറ്റ് പ്രോപ്പർട്ടികൾ വാടകക്ക് കൊടുക്കാനുണ്ടെങ്കിലും അവയിലൊന്ന് പോലും യൂത്ത് അലവൻസ് അടിസ്ഥാനത്തിൽ പ്രാപ്തമല്ലെന്നും അദ്ദേഹം പറയുന്നു.