- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവ ഹോമിയോ മരുന്നുകളോ വീര്യം കൂടിയ മദ്യമോ? കോഴിക്കോടു നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ഹോമിയോ മരുന്നുകളിൽ ആൽക്കഹോൾ 95 ശതമാനം വരെ; അനുവദനീയമായത് വെറും 12 ശതമാനം; അരക്കുപ്പിക്ക് 300രൂപ വെച്ച് വിദ്യാർത്ഥികളടക്കമുള്ളവർ 'മരുന്ന്' വ്യാപകമായി ഉപയോഗിക്കുന്നു; നടപടി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന്
കോഴിക്കോട്: ഹോമിയോ മരുന്നുകൾ പൂർണ്ണമായും പാർശ്വഫലങ്ങൾ ഇല്ലാത്തവയാണെന്നും അലോപ്പതി മരുന്നുകൾപോലെ കെമിക്കലുകൾ ഒന്നും ഇല്ലാത്തവയാണെന്നുമാണ് ഹോമിയോ ഡോക്ടർമാർ വ്യാപകമായി പ്രചരിപ്പിക്കാറുള്ളത്. എന്നാൽ കടുത്ത വീര്യമുള്ള മദ്യത്തെപോലും തോൽപ്പിക്കുന്നവയാണ് ചില ഹോമിയോ മരുന്നുകളെന്ന് കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഡ്രഗ്‌സ് ഇന്റലിജൻസ് വിഭാഗം കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് അനുവദനീയമായതിലും അധികം ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്നുകൾ പിടികൂടിയത്. കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയം ഭാഗത്തെ ഹോമിയോ ഡിസ്‌പെൻസറിയിൽ നിന്ന് 200 കുപ്പിയോളം മരുന്നാണ് പിടികൂടിയത്. 12 ശതമാനം വരെ ആൽക്കഹോൾ അനുവദനീയമാണ് എന്നിരിക്കെ പിടികൂടിയ മരുന്നിൽ 95 ശതമാനം വരെയാണ് അടങ്ങിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരിക്കായി ആൽക്കഹോൾ കൂടുതൽ അടങ്ങിയ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്ലിനിക്കിന്റെ ഉടമക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വരും ദിവ
കോഴിക്കോട്: ഹോമിയോ മരുന്നുകൾ പൂർണ്ണമായും പാർശ്വഫലങ്ങൾ ഇല്ലാത്തവയാണെന്നും അലോപ്പതി മരുന്നുകൾപോലെ കെമിക്കലുകൾ ഒന്നും ഇല്ലാത്തവയാണെന്നുമാണ് ഹോമിയോ ഡോക്ടർമാർ വ്യാപകമായി പ്രചരിപ്പിക്കാറുള്ളത്. എന്നാൽ കടുത്ത വീര്യമുള്ള മദ്യത്തെപോലും തോൽപ്പിക്കുന്നവയാണ് ചില ഹോമിയോ മരുന്നുകളെന്ന് കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി. ഡ്രഗ്‌സ് ഇന്റലിജൻസ് വിഭാഗം കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് അനുവദനീയമായതിലും അധികം ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്നുകൾ പിടികൂടിയത്.
കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയം ഭാഗത്തെ ഹോമിയോ ഡിസ്‌പെൻസറിയിൽ നിന്ന് 200 കുപ്പിയോളം മരുന്നാണ് പിടികൂടിയത്. 12 ശതമാനം വരെ ആൽക്കഹോൾ അനുവദനീയമാണ് എന്നിരിക്കെ പിടികൂടിയ മരുന്നിൽ 95 ശതമാനം വരെയാണ് അടങ്ങിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരിക്കായി ആൽക്കഹോൾ കൂടുതൽ അടങ്ങിയ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്ലിനിക്കിന്റെ ഉടമക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നംു അധികൃതർ അറിയിച്ചു.
നഗരമധ്യത്തിലെ കോർപ്പറേഷൻ സ്‌റ്റേഡിയത്തിനടുത്തെ ഒരു ഹോമിയോ ഡിസ്പൻസറിയിലേക്ക് വിദ്യാർത്ഥികൾ അടക്കമുള്ളവർ സ്ഥിരമായി എന്തുന്നതാണ് സമീപത്തെ കടക്കാരിൽ സംശയം ജനിപ്പിച്ചത്. അരക്കുപ്പിക്ക് 300രൂപവെച്ച് വിദ്യാർത്ഥികളടക്കമുള്ളവർ മരുന്ന് വാങ്ങുന്നുണ്ടെന്ന് പിന്നീട് വിവരം ലഭിച്ചു.ചിലർ സമീപപ്രദേശങ്ങളിനിന്ന് കുടിയും തുടങ്ങിയതോടെ ശല്യം വർധിച്ചു. ഇതോടെയാണ് കടക്കാർ വിവരം പൊലീസിന് കൈമാറിയത്. തുടർന്ന് പൊലീസാണ് ഡ്രഗ്‌സ് ഇന്റലിജൻസ് വിഭാഗത്തെ വിവരമറിയിച്ചത്.
സാധാരണയായി ഹോമിയോ മരുന്നുകളിൽ ആൾക്കഹോളിന്റെ അംശം ഉണ്ടാകാറുണ്ടാവുമെങ്കിലും ഇത്രയും അളവിൽ ചേർക്കുന്നുണ്ടെന്നത് വിശ്വസിക്കാനാവില്ലെനാണ് ഡ്രഗ്‌സ് കൺട്രോൾ അധികൃതർ പറയുന്നത്.ഈ മരുന്നുകൾ സാധാരണ രോഗികളും കഴിക്കാറുണ്ടെന്നതാണ് ഏറ്റവും വിചിത്രം. ശ്വാസംമുട്ട്, ആസ്മ, അലർജി എന്നിവക്കുള്ള മരുന്നുകളായൊക്കെ ഇവ കൊടുക്കുന്നുണ്ട്. ഇത് സ്ഥിരമായി കഴിക്കുകയാണെങ്കിൽ കടുത്ത മദ്യപാനികളെപ്പോലെ ലിവർ സീറോസിസ് അടക്കമുള്ള രോഗങ്ങൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വാർത്ത പുറത്തായതോടെ സോഷ്യൽ മീഡിയയിലും വിഷയം ചർച്ചയായിട്ടുണ്ട്. ഏതോ ഒരു ഫാർമസി ലാഭക്കൊതിക്ക്‌വേണ്ടി ചെയ്ത കാര്യത്തിന് ഹോമിയോപ്പതിയെ അടച്ച് ആക്ഷേപിക്കരുതെന്നും, തങ്ങൾകൊടുക്കുന്ന മരുന്നുകളിലൊന്നും ആൽക്കഹോൾ അനുവദനീയമായ അളവിൽ കൂടാറില്ലെന്നും പല ഡോക്ടർമാരും പ്രതികരിക്കുന്നുണ്ട്.അതേസമയം ഹോമിയോ ലക്ഷണമൊത്ത ഒരു കപടശാസ്ത്രമാണെന്നും ആൾക്കഹോൾ ഇതിലെ മിക്ക മരുന്നിലെയും ചേരുവയാണെന്നും അതുകൊണ്ടാണ് സൗദിയടക്കമുള്ള ഗൾഫ്‌രാജ്യങ്ങൾ ഇത്തരം മരുന്നുകൾ അനുവദിക്കാത്തതെന്നും പലരും ഇതിന് മറുപടിയും നൽകുന്നുണ്ട്.