- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പപ്പയുടെ മാലാഖയും ദത്തു പുത്രിയുമെന്ന് പറഞ്ഞ് നടന്നു; ഗുർമീത് റാം റഹിം സിങിന്റെ ശിക്ഷാ വിധിയോടെ പൊലീസിന്റെ കണ്ണിലെ കരടായി; ആൾദൈവത്തിന്റെ പിൻഗാമിയും കൊടുംകുറ്റവാളികളുടെ പട്ടികയിൽ; ഹണിപ്രീണിന് വേണ്ടി അന്വേഷണം നേപ്പാളിലേക്കും
ചണ്ഡിഗഡ്: വിവാദ ആൾദൈവം ഗുർമീത് റാം റഹിം സിങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇൻസാൻ ഹരിയാന പൊലീസ് തേടുന്ന കൊടും കുറ്റവാളികളിൽ ഒരാൾ. പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളുടെ കൂട്ടത്തിലാണ് ഹണിപ്രീതിന്റെ പേരുള്ളത്. പപ്പയുടെ മാലാഖയാണെന്നും ദത്തു പുത്രിയാണെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. ഹണി പ്രീത് നേപ്പാളിലേക്ക് കടുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഹൺപ്രീതിനെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായവും തേടും. ഗുർമീതിന്റെ ശിക്ഷാ വിധിയെത്തുടർന്ന് പാഞ്ച്ഗുളയിൽ പൊട്ടിപുറപ്പെട്ട കലാപക്കേസിലാണ് ഹണിപ്രീതിനെയും ഡേരാ വക്താവ് ആദിത്യ ഇൻസാനിനെയും പൊലീസ് കൊടും കുറ്റവാളികളുടെ പട്ടികയിൽപ്പെടുത്തിയത്. ബലാത്സംഗക്കേസിൽ ഗുർമീത് റാം റഹിം സിങ് കുറ്റവാളിയാണെന്ന് കോടതി വിധി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഹരിയാനയിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കലാപത്തിന് ഹണിപ്രീതും ഡേറാ വക്താവ് ആദിത്യ ഇൻസാനും ശ്രമിച്ചുവെന്ന കുറ്റമാരോപിച്ചാണ് പൊലീസ് ഇരുവരെയും തേടുന്നത്. വിധി പ്രഖ്യാപിച്ച ഓഗസ്റ്റ് 25ന് ഡേരാ സച്ഛാ സൗദ അനുകൂലികൾ നടത്തിയ ആക്രമങ്ങളിൽ 38 പ
ചണ്ഡിഗഡ്: വിവാദ ആൾദൈവം ഗുർമീത് റാം റഹിം സിങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇൻസാൻ ഹരിയാന പൊലീസ് തേടുന്ന കൊടും കുറ്റവാളികളിൽ ഒരാൾ. പൊലീസ് തേടുന്ന 43 കൊടും കുറ്റവാളികളുടെ കൂട്ടത്തിലാണ് ഹണിപ്രീതിന്റെ പേരുള്ളത്. പപ്പയുടെ മാലാഖയാണെന്നും ദത്തു പുത്രിയാണെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. ഹണി പ്രീത് നേപ്പാളിലേക്ക് കടുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഹൺപ്രീതിനെ അറസ്റ്റ് ചെയ്യാൻ ഇന്റർപോളിന്റെ സഹായവും തേടും.
ഗുർമീതിന്റെ ശിക്ഷാ വിധിയെത്തുടർന്ന് പാഞ്ച്ഗുളയിൽ പൊട്ടിപുറപ്പെട്ട കലാപക്കേസിലാണ് ഹണിപ്രീതിനെയും ഡേരാ വക്താവ് ആദിത്യ ഇൻസാനിനെയും പൊലീസ് കൊടും കുറ്റവാളികളുടെ പട്ടികയിൽപ്പെടുത്തിയത്. ബലാത്സംഗക്കേസിൽ ഗുർമീത് റാം റഹിം സിങ് കുറ്റവാളിയാണെന്ന് കോടതി വിധി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഹരിയാനയിൽ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കലാപത്തിന് ഹണിപ്രീതും ഡേറാ വക്താവ് ആദിത്യ ഇൻസാനും ശ്രമിച്ചുവെന്ന കുറ്റമാരോപിച്ചാണ് പൊലീസ് ഇരുവരെയും തേടുന്നത്. വിധി പ്രഖ്യാപിച്ച ഓഗസ്റ്റ് 25ന് ഡേരാ സച്ഛാ സൗദ അനുകൂലികൾ നടത്തിയ ആക്രമങ്ങളിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു. അന്നു മുതൽ ഇവർ ഒളിവിലാണ്.
വിധി പ്രഖ്യാപിച്ച ശേഷം ഗുർമീതിനെയും വഹിച്ചു കൊണ്ട് റോത്തക്ക് ജയിലേക്ക് പറന്ന ഹെലികോപ്ടറിൽ ഗുർമീതിനൊപ്പം ഹണിപ്രീത് ഉണ്ടായിരുന്നു. അതിനു ശേഷം അവരെ പൊതു ഇടങ്ങളിൽ കണ്ടിട്ടില്ല. ശിക്ഷ വിധിച്ചതിനു ശേഷം ഗുർമീതിന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന ആരോപണം ഹണിപ്രീതിനെതിരെ നിലനിൽക്കുന്നുണ്ട്.
ഡേര സച്ഛ സൗധ ഉദയ്പൂർ ആശ്രമ ചുമതലയുള്ള പ്രദീപ് ഗോയൽ എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹണി പ്രീത് നേപ്പാളിലേക്ക് കടന്നു കളഞ്ഞെന്ന സൂചന ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ വിധി വരുന്ന ദിസം പഞ്ച്കുളയിലെ സിബിഐ കോടതിക്ക് മുന്നിലെത്താൻ തനിക്ക് നിർദ്ദേശം ലഭിച്ചിരുന്നുവെന്നും അവിടെയെത്തുന്ന ഓരോരുത്തർക്കും 25000 രൂപ വീതം ഗുർമീത് വാഗ്ദാനം ചെയ്തുവെന്നും പ്രദീപ് പൊലീസിന് മൊഴി നൽകി.
നേരത്തെ ഇന്ത്യ നേപ്പാൾ അതിർത്തിയിൽനിന്നും പഞ്ചാബ് രജിസ്റ്റ്രേഷനിലുള്ള വാഹനം പിടികൂടിയിരുന്നു. ഇത് ഹണിപ്രീത് രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനാമാണെന്ന് സൂചനയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമങ്ങളിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു.