- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസിന് ചേർന്നതല്ല ; പടത്തേ പറ്റി പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്താണ് ടെലികാസ്റ്റ് ചെയ്തത്; ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രമോഷന് വേണ്ടി വിളിപ്പിച്ചിട്ട് തന്നെ പറ്റിക്കുകയായിരുന്നു; ഫ്ളവേഴ്സ് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി നടി ഹണീ റോസ്
കോഴിക്കോട്: ഫ്ളവേഴ്സ് ചാനലിനെതിരെ രൂക്ഷവിമർശനവുമായി നടി ഹണി റോസ്. കലാഭവൻ മണിയുടെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ളവേഴ്സ് ചാനലിൽ കഴിഞ്ഞ ദിവസം പോയിരുന്നെന്നും എന്നാൽ താൻ പറഞ്ഞ ഒരു വാക്കുപോലും ഉൾപ്പെടുത്താതെ മുഴുവൻ എഡിറ്റ് ചെയ്തുകളഞ്ഞെന്നും ഹണി റോസ് ഫെയ്ബുക് കുറിപ്പിൽ പറയുന്നു. 'ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവൻ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്. ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേർന്നതല്ല' ഹണി റോസ് പറഞ്ഞു.ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാൻ അഭിനയിച്ച സിനിമക്കു പ്രമോഷൻ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:- മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായ
കോഴിക്കോട്: ഫ്ളവേഴ്സ് ചാനലിനെതിരെ രൂക്ഷവിമർശനവുമായി നടി ഹണി റോസ്. കലാഭവൻ മണിയുടെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ളവേഴ്സ് ചാനലിൽ കഴിഞ്ഞ ദിവസം പോയിരുന്നെന്നും എന്നാൽ താൻ പറഞ്ഞ ഒരു വാക്കുപോലും ഉൾപ്പെടുത്താതെ മുഴുവൻ എഡിറ്റ് ചെയ്തുകളഞ്ഞെന്നും ഹണി റോസ് ഫെയ്ബുക് കുറിപ്പിൽ പറയുന്നു. 'ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവൻ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു.
ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്. ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേർന്നതല്ല' ഹണി റോസ് പറഞ്ഞു.ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാൻ അഭിനയിച്ച സിനിമക്കു പ്രമോഷൻ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-
മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്ളവേഴ്സ് ചാനലിൽ കഴിഞ്ഞ ദിവസം പോവുകയുണ്ടായി....ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവൻ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു.... ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്...
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേർന്നതല്ല.... ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാൻ അഭിനയിച്ച സിനിമക്കു പ്രമോഷൻ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാധ്യമത്തിനും ചേർന്നതല്ല.. സത്യത്തിൽ എനിക്കൊത്തിരി വിഷമം തോന്നി.