കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഹണി റോസ് ഒരു അഭിമുഖത്തിലൂടെ താൻ മോഹൻലാലിന്റെ നായികയാവാൻ കൊതിച്ചിരിക്കുക യാണെന്ന ആഗ്രഹം തുറന്ന് പറഞ്ഞത്. എന്തായാലും ആ മനസ് തുറക്കൽ വെറുതേയായില്ലെന്ന് വേണം കരുതാൻ. ഇപ്പോൾ കേൾക്കുന്നത് മേജർ രവി തന്റെ പുതിയ ചിത്രത്തിലേയ്ക്കു ഹണിയെ കാസ്റ്റു ചെയ്തിരിക്കുകയാണെന്നാണ്. മോഹൻലാലിനെ നായകനാക്കി മേജർ ഒരു കുടുംബ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്ന് നേരത്തെ വാർത്തകൾ വന്നതാണ്. ഈ ചിത്രത്തിൽ ലാലിന്റെ നായികയാകുന്നത് ഹണി റോസാണെന്നാണ് പുതിയ വാർത്ത.

സത്യൻ അന്തിക്കാടിന്റെ ചിത്രം കഴിഞ്ഞാൽ, ലാൽ വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനിൽ അഭിനയിക്കും എന്നാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ ഷൂട്ടിങ് നീളുന്നത് കാരണം മോഹൻലാൽ മേജർ രവി ചിത്രത്തിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി വേഷമിട്ട ഹണി റോസ് ഇതിനോടകം തന്നെ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു. ഇനി മോഹൻലാൽ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.ജയറാമിനൊപ്പമുള്ള സർ സിപിയുടെ ചിത്രീകരണ പൂർത്തിയാക്കി ഹണി ഇപ്പോൾ സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള മൈ ഗോഡിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതു കഴിഞ്ഞാൽ ജയസൂര്യയ്‌ക്കൊപ്പമുള്ള കുമ്പസാരത്തിൽ അഭിനയിക്കും