- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെ സർവ്വീസുണ്ടോ എന്നു ചോദിച്ചാൽ അവിടെയെല്ലാം സർവ്വീസ് ഉണ്ടെന്ന് ഉറപ്പ് തരും; എസ്‌കോർട്ട് സർവ്വീസിന്റെ പേരിൽ മലായാളികളെ ട്രാപ്പിലാക്കി ഉത്തരേന്ത്യൻ സംഘങ്ങൾ; തട്ടിപ്പ് സംഘങ്ങൾക്ക് തുണയാകുന്നത് പരാതികൾ ഇല്ലാത്തത്
കൊച്ചി: മലയാളികളെ തട്ടിപ്പിൽ വീഴ്‌ത്തി ഉത്തരേന്ത്യൻ സംഘങ്ങൾ. 'എസ്‌കോർട്ട് സർവീസി'നായി ഇന്റർനെറ്റിൽ പരതുന്ന മലയാളികളേയാണ് ഇത്തരം സംഘങ്ങൾ ലക്ഷ്യമിടുന്നത്.വാട്സ്ആപ്പ് വഴിയാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്.ഇന്ത്യയിൽ എവിടെയും എസ്‌കോർട്ട് സർവീസ് എന്ന പേരിൽ പെൺകുട്ടികളെ കൈമാറുമെന്ന് ഇന്റർനെറ്റിൽ ഫോൺ നമ്പറടക്കം പരസ്യം നൽകിയാണ് വലവിരിക്കുന്നത്. വിവിധ നഗരങ്ങളിലെ നിരവധി ഹോട്ടലുകളുടെ വിലാസം കൈക്കലാക്കിയാണ് തട്ടിപ്പ്.
വാട്‌സാപ്പ് ചാറ്റിനോടൊപ്പം ഇവർ ഹിന്ദി കലർന്ന ഇംഗ്ലീഷിൽ സംസാരിക്കുന്ന ശബ്ദസന്ദേശവും അയയ്ക്കും.യുപിഐ പേയ്മെന്റ് വഴി പണം കൈമാറിയാൽ തങ്ങളുടെ കൈവശമുള്ള പെൺകുട്ടികളുടെ ചിത്രം അയച്ചുനൽകാമെന്നാണ് സംഘം വാഗ്ദാനം നൽകുന്നത്.ഫോട്ടോ ഇഷ്ടമായില്ലെങ്കിൽ പണം തിരികെ നൽകാമെന്നും അറിയിച്ചാണ് ഇവർ 500 മുതൽ 1,000 രൂപ വരെ അപ്പോയിന്റ്‌മെന്റ് ചാർജായി ആവശ്യപ്പെടുന്നത്.
തുടർന്ന് നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ അയക്കുന്ന സംഘം,ഹോട്ടലിന്റെ വാടകയുൾപ്പടെ ആകെ ചെലവിന്റെ 25 ശതമാനം തുക ഓൺലൈനായി അടക്കാൻ ആവശ്യപ്പെടും. തുടർന്ന് ഹോട്ടലിന്റെ ലൊക്കേഷനും വിവരങ്ങളും എത്തച്ചേരേണ്ട സമയവും അവർ കൈമാറും.ഹോട്ടലിന് മുന്നിൽ, ഇവർ നൽകുന്ന സമയത്ത് എത്തിയശേഷം നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെടും. ഇങ്ങനെ ബന്ധപ്പെടുമ്പോൾ ശേഷിക്കുന്ന തുക കൂടി നൽകാൻ പറയും.
ഈ തുക കൈമാറിയാൽ ഹോട്ടൽമുറിയുടെ നമ്പർ പറയാമെന്നാകും അറിയിക്കുക. എന്നാൽ, ഈ തുക അടയ്ക്കുന്നതോടെ സെക്യൂരിറ്റി ഡെപ്പോസിറ്റായി പണം വേണമെന്നും സർവീസ് തീരുമ്പോൾ ഇത് തിരികെ നൽകുമെന്നും സംഘം പറയും.പണം മുഴുവൻ കിട്ടിയതിന് പിന്നാലെ ഇവരുടെ ഫോൺ സ്വിച്ച് ഓഫാകുന്നതോടെയാണ് തട്ടിപ്പ് പലർക്കും മനസിലാകുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ നിന്ന് മലയാളി യുവതികളുടെ ചിത്രങ്ങളും സംഘം ദുരുപയോഗം ചെയ്യുന്നുണ്ട്. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് സൈബർ ക്രൈം പൊലീസ് പറയുന്നത്.തട്ടിപ്പിനിരയായവർ പരാതി നൽകാൻ തയ്യാറാകാത്തതാണ് തട്ടിപ്പുകാരുടെ ബലം.
മറുനാടന് മലയാളി ബ്യൂറോ