ഹോങ്കോംഗ്: ഇന്ത്യയുടെ പി.വി സിന്ധുവും കെ. ശ്രീകാന്തും ഹോങ്കോംഗ് ഓപ്പൺ പ്രീ ക്വാർട്ടറിൽ കടന്നു. സൈന നെഹ്വാൾ പ്രീ ക്വാർട്ടർ കാണാതെ പുറത്തായി. തായ്ലൻഡിന്റെ നിറ്റ്‌കോൺ ജിൻഡാപോളിനെ മറികടന്നാണ് സിന്ധു പ്രീ ക്വാർട്ടറിൽ കടന്നത്. സ്‌കോർ: 21-15, 13-21, 21-17. പ്രീ ക്വാർട്ടറിൽ സിന്ധു ദക്ഷിണ കൊറിയയുടെ സംഗ് ജി ഹുയിനെ നേരിടും.

ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു സൈനയുടെ തോൽവി. ജപ്പാന്റെ അകാനെ യാമാഗുച്ചിയോടാണ് സൈന പരാജയപ്പെട്ടത്. സ്‌കോർ: 21-10, 10- 21, 19-21. ശ്രീകാന്ത് ഹോങ്കോംഗിന്റെ വോംഗ് വിങ് കി വിൻസെന്റിനെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്‌കോർ: 21-11, 21-15.