- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് രോഗികളുമായി ഇവിടേക്ക് പറക്കണ്ട; ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് തുടരെ വിലക്കുമായി ഹോങ്കോങ്; നിരോധനം ഡിസംബർ 3 വരെ
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ ഹോങ്കോംഗ് നിരോധിച്ചു. ഇന്ത്യയിൽ നിന്നും ഹോങ്കോംഗിലേക്ക് എത്തിയ വിമാനത്തിലെ ചില യാത്രികർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഡിസംബർ മൂന്ന് വരെയാണ് നിരോധനം. ഇത് അഞ്ചാം തവണയാണ് ഇന്ത്യയിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനങ്ങളെ ഹോങ്കോംഗ് സർക്കാർ നിരോധിക്കുന്നത്.
ഓഗസ്റ്റ് 18 മുതൽ 31, സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 3, ഒക്ടോബർ 17 മുതൽ 30, ഒക്ടോബർ 28 മുതൽ നവംബർ 10 വരെയുള്ള എയർ ഇന്ത്യ വിമാനങ്ങളാണ് നേരത്തെ നിരോധിച്ചിരുന്നത്. യാത്ര പുറപ്പെടുന്നതിന് മുന്നേയുള്ള 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഹോങ്കോംഗിലെത്താൻ കഴിയൂ.
നവംബർ ഇരുപതിനും ഡിസംബർ മൂന്നിനും ഇടയിൽ ഡൽഹിക്കും ഹോങ്കോംഗിനുമിടയിൽ വിമാന സർവീസുകൾ നടത്തുന്നതിന് വിലക്കുണ്ടെന്ന് എയർ ഇന്ത്യ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, എത്യോപ്യ, ഫ്രാൻസ്, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, ദക്ഷിണാഫ്രിക്ക, യു കെ, യു എസ് എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും പ്രീ ഫ്‌ളൈറ്റ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് ഹോങ്കോംഗ് സർക്കാരിന്റെ നിയമം.
മറുനാടന് ഡെസ്ക്