- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിന്റെ ജീവനെടുത്ത് ദുരഭിമാനം കാത്തു; ഇരുപതുകാരിയെ പ്രണയിച്ച യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ കുത്തിക്കൊന്നു; തനിക്ക് തന്റെ കുടുംബത്തെ ഇപ്പോൾ ഭയമാണെന്ന് പെൺകുട്ടി; നടുറോഡിൽ അരങ്ങേറിയ ദുരഭിമാനക്കൊലയിൽ വിറങ്ങലിച്ച് ഡൽഹി
ന്യൂഡൽഹി: തലസ്ഥാനത്ത് തിരക്കേറിയ റോഡിൽ, 23 കാരൻ തന്റെ മാതാപിതാക്കളുടെ കൺമുന്നിൽ വച്ച് കൊല്ലപ്പെട്ടു. യുവാവ് പ്രണയിക്കുന്ന പെൺകുട്ടിയുടെ കുടുംബാംഗങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.വെഡിങ് ഫോട്ടോഗ്രാഫറായ ്അങ്കിത് സക്‌സേനയാണ ്‌കൊല്ലപ്പെട്ടത്. 20 വയസുള്ള ഷെഹ്‌സാദിയുമായി പ്രണയത്തിലായിരുന്നു സക്‌സേന. എന്നാൽ വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരായതുകൊണ്ട് പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു.രഘുബീർ നഗറിലാണ് സംഭവം. തിരക്കേറിയ രോഡിൽ സക്‌സേനയുടെ കഴുത്തറത്തുകൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ,അമ്മ, ഇളയച്ഛൻ, അമ്മാവൻ, എന്നിവരെ കൊലയുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. അയൽക്കാരായിരുന്നു സക്‌സേനയും, ഷെഹ്‌സാദിയും. ഇരുവരും രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. ഡൽഹി സർവകലാശാല സ്‌കൂൾ ഓഫ് ഓപ്പൺ ലേണിംഗിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു ഷെഹ്‌സാദി.ഇരുവീട്ടുകാരും യുവതീയുവാക്കളെ ബന്ധം തുടരുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നെങ്കിലും, സക്‌സേനയുടെ കുടുംബത്തിന് കാര്യമായ എതിർപ്പുണ്ടായിരുന്നില
ന്യൂഡൽഹി: തലസ്ഥാനത്ത് തിരക്കേറിയ റോഡിൽ, 23 കാരൻ തന്റെ മാതാപിതാക്കളുടെ കൺമുന്നിൽ വച്ച് കൊല്ലപ്പെട്ടു. യുവാവ് പ്രണയിക്കുന്ന പെൺകുട്ടിയുടെ കുടുംബാംഗങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.വെഡിങ് ഫോട്ടോഗ്രാഫറായ ്അങ്കിത് സക്‌സേനയാണ ്‌കൊല്ലപ്പെട്ടത്.
20 വയസുള്ള ഷെഹ്‌സാദിയുമായി പ്രണയത്തിലായിരുന്നു സക്‌സേന. എന്നാൽ വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവരായതുകൊണ്ട് പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു.രഘുബീർ നഗറിലാണ് സംഭവം. തിരക്കേറിയ രോഡിൽ സക്‌സേനയുടെ കഴുത്തറത്തുകൊല്ലുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛൻ,അമ്മ, ഇളയച്ഛൻ, അമ്മാവൻ, എന്നിവരെ കൊലയുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി.
അയൽക്കാരായിരുന്നു സക്‌സേനയും, ഷെഹ്‌സാദിയും. ഇരുവരും രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. ഡൽഹി സർവകലാശാല സ്‌കൂൾ ഓഫ് ഓപ്പൺ ലേണിംഗിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു ഷെഹ്‌സാദി.ഇരുവീട്ടുകാരും യുവതീയുവാക്കളെ ബന്ധം തുടരുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നെങ്കിലും, സക്‌സേനയുടെ കുടുംബത്തിന് കാര്യമായ എതിർപ്പുണ്ടായിരുന്നില്ല.എന്നാൽ,യുവതി അടിക്കടി വീട്ടിൽ നിന്ന് അപ്രത്യക്ഷയാവുന്നത് വീട്ടുകാരെ ചൊടിപ്പിച്ചിരുന്നു. മറ്റൊരാളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങാൻ തയ്യാറായിരുന്നില്ല.
വ്യാഴാഴ്ച വൈകിട്ട് തെരുവിൽ വച്ച് യുവതിയുടെ വീട്ടുകാർ സക്‌സേനയെ ചോദ്യം ചെയ്യുകയും തുടർന്ന് പിതാവ് കഴുത്തറക്കുകയുമായിരുന്നു.സക്‌സേനയുടെ കുടുംബം വിവരമറിഞ്ഞ് ഓടിയെത്തി ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തന്റെ കുടുംബം ദുരഭിമാനക്കൊലനടത്തുകയായിരുന്നുവെന്ന് ഷെഹ്‌സാദിയും തുറന്നടിച്ചു. താൻ അങ്കിതിനെ കാണാൻ വേണ്ടി പോകുമ്പോഴാണ് സംഭവം അറിയുന്നത്. തന്റെ അമ്മാവനാണ് അങ്കിതിന്റെ കഴുത്ത് മുറിച്ചത്.ഞങ്ങൾ വിവാഹിതരാകാനിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ ദുരന്തം സംഭവിക്കുന്നത്. ' എനിക്ക് എന്റെ കുടുംബത്തെ ഇപ്പോൾ ഭയമാണ്.
അതേസമയം,രാജ്യതത് ദുരഭിമാനകൊലകൾ ഏറുന്നത് ആശങ്ക പരത്തുകയാണ്.ഉടുമൽപേട്ടയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറുപേർക്കു കഴിഞ്ഞ മാസം വധശിക്ഷ നൽകിയിരുന്നു. ഭാര്യാപിതാവും കൊലയാളി സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ളവർക്കാണ് വധശിക്ഷ. ഒരാൾക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാൾക്ക് അഞ്ചു വർഷം തടവും വിധിച്ചിട്ടുണ്ട്. യുവതിയുടെ അമ്മയും അമ്മാവനും ഉൾപ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു.
തിരുപ്പൂർ പ്രത്യേക സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.തേവർ സമുദായത്തിൽപ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ച ദലിത് യുവാവായ ദിണ്ഡിഗൽ സ്വദേശി ശങ്കറിനെ മാർച്ച് 13 നാണു ഉടുമൽപേട്ട നഗരമധ്യത്തിൽവച്ചു ക്വട്ടേഷൻ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്.