- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനിൽകുമാറിനും രാജുനാരയണ സ്വാമിക്കും മറുപടിയായി ഫോൺ നമ്പർ സഹിതം പരസ്യം; തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി വാങ്ങിയത് റംസാൻ അവധിയായതിനാലെന്ന് ഹോർട്ടികോർപ്പിൽ നിന്ന് പുറത്താക്കിയ എംഡി; എല്ലാം വിജിലൻസിനോട് പറഞ്ഞാൽ മതിയെന്ന് കൃഷിമന്ത്രിയും
തിരുവനന്തപുരം: ഹോർട്ടി കോർപ്പിലെ അന്യ സംസ്ഥാന പച്ചക്കറി വിവാദത്തിൽ വിശദീകരണവുമായി പിരിച്ചുവിടപ്പെട്ട എംഡി സുരേഷ് കുമാർ. പ്രത്യേക സാഹചര്യത്തിലാണു ഹോർട്ടി കോർപ്പ് വഴി തമിഴ്‌നാട്ടിലെ പച്ചക്കറി നൽകിയതെന്നും റംസാൻ അവധിയായതിനാൽ തദ്ദേശ മാർക്കറ്റിൽനിന്നു പച്ചക്കറി ലഭിച്ചില്ലെന്നും അദ്ദേഹം പത്ര പരസ്യത്തിലൂടെ നൽകിയ വിശദീകരണത്തിൽ പറയുന്നു. മനോരമയിലാണ് പരസ്യം നൽകിയത്. ആദ്യമായാണ് സർക്കാർ നടപടിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പരസ്യത്തിലൂടെ വിശദീകരണം നൽകുന്നത്. അതിനിടെ പറയാനുള്ള കാര്യങ്ങൾ സുരേഷ് കുമാർ വിജിലൻസിനോട് പറയട്ടേയെന്ന് മന്ത്രി സുനിൽകുമാറും പ്രതികരിച്ചു. റംസാൻ അവധിയായതിനാൽ തിരുവനന്തപുരത്തെയും നെടുമങ്ങാട്ടെയും വേൾഡ് മാർക്കറ്റുകൾ അവധിയായിരുന്നു. ഹോർട്ടി കോർപിനു പച്ചക്കറി നൽകുന്ന കർഷക കൂട്ടായ്മകളിൽനിന്നുള്ള പച്ചക്കറികളും എത്തിയിരുന്നില്ല. ഈ സാഹചര്യം പരിഗണിച്ചാണ് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നതെന്നും സുരേഷ് കുമാർ വിശദീകരണ കുറിപ്പിൽ പറയുന്നു. ഹോർട്ടികോർപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നു മന്ത
തിരുവനന്തപുരം: ഹോർട്ടി കോർപ്പിലെ അന്യ സംസ്ഥാന പച്ചക്കറി വിവാദത്തിൽ വിശദീകരണവുമായി പിരിച്ചുവിടപ്പെട്ട എംഡി സുരേഷ് കുമാർ. പ്രത്യേക സാഹചര്യത്തിലാണു ഹോർട്ടി കോർപ്പ് വഴി തമിഴ്‌നാട്ടിലെ പച്ചക്കറി നൽകിയതെന്നും റംസാൻ അവധിയായതിനാൽ തദ്ദേശ മാർക്കറ്റിൽനിന്നു പച്ചക്കറി ലഭിച്ചില്ലെന്നും അദ്ദേഹം പത്ര പരസ്യത്തിലൂടെ നൽകിയ വിശദീകരണത്തിൽ പറയുന്നു. മനോരമയിലാണ് പരസ്യം നൽകിയത്. ആദ്യമായാണ് സർക്കാർ നടപടിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പരസ്യത്തിലൂടെ വിശദീകരണം നൽകുന്നത്. അതിനിടെ പറയാനുള്ള കാര്യങ്ങൾ സുരേഷ് കുമാർ വിജിലൻസിനോട് പറയട്ടേയെന്ന് മന്ത്രി സുനിൽകുമാറും പ്രതികരിച്ചു.
റംസാൻ അവധിയായതിനാൽ തിരുവനന്തപുരത്തെയും നെടുമങ്ങാട്ടെയും വേൾഡ് മാർക്കറ്റുകൾ അവധിയായിരുന്നു. ഹോർട്ടി കോർപിനു പച്ചക്കറി നൽകുന്ന കർഷക കൂട്ടായ്മകളിൽനിന്നുള്ള പച്ചക്കറികളും എത്തിയിരുന്നില്ല. ഈ സാഹചര്യം പരിഗണിച്ചാണ് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നതെന്നും സുരേഷ് കുമാർ വിശദീകരണ കുറിപ്പിൽ പറയുന്നു. ഹോർട്ടികോർപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്നു മന്ത്രി വി എസ്. സുനിൽ കുമാർ കഴിഞ്ഞ ദിവസം എംഡിയെ സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏഴിനു നടത്തിയ പരിശോധനയിലാണ് ഹോർട്ടികോർപ് വഴി തമിഴ്‌നാട്ടിലെ പച്ചക്കറി വിതരണം ചെയ്തതായി കണ്ടെത്തിയത്.
ഹോർട്ടി കോർപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് അന്വേഷിച്ച് വരികയാണെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ പരസ്യത്തോട് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കർഷകരുടെ പേരിൽ തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി വാങ്ങിയിട്ടുണ്ട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പുതിയ എം.ഡി ഹോർട്ടികോർപ്പിൽ ചുമതലയേൽക്കുമെന്നും സുനിൽകുമാർ അറിയിച്ചു. കേരളത്തിൽ കിട്ടാത്ത പച്ചക്കറി മാത്രമാണ് അന്യസംസ്ഥാനത്ത് നിന്നും ഹോർട്ടികോർപ്പിന് വാങ്ങാൻ കഴിയുകയുള്ളൂ. ഇതിന് സുതാര്യത ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയുമായി ബന്ധപ്പെട്ട് വെട്ടുകത്തി മുതലുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന അഗ്രോ സുപ്പർമാർക്കറ്റുകൾ തിരുവനന്തപുരത്തെ ആനയറയിലും തൃശൂരിലും കോഴിക്കോടും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന്റെ ഫയലുകൾ മോഷണം പോയ കാര്യം മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യം തന്റെ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നും അന്വേഷിച്ച് മറുപടി പറയാമെന്നും മന്ത്രി അറിയിച്ചു. കൃഷി മന്ത്രി വി എസ്.സുനിൽ കുമാർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഹോർട്ടി കോർപ്പ് വഴി തമിഴ്‌നാട് പച്ചക്കറി വിതരണം ചെയ്തത് കണ്ടെത്തിയത്. തുടർന്ന് സുരേഷ് കുമാർ അടക്കം മൂന്നു പേരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ഇതിന് പത്രത്തിൽ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥന് എവിടെ നിന്നാണ് പണമെന്നും മന്ത്രി ചോദിച്ചു. എന്നാൽ മനോരമയിൽ മാത്രമേ പരസ്യം നൽകിയുള്ളൂവെന്നും തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനായിരുന്നു ഇതെന്നും സുരേഷ് കുമാറും വിശദീകരിച്ചു.