- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വാക്‌സിനേഷൻ നൽകിയതിൽ അപാകത; നൂറുകണക്കിന് സ്ത്രീകൾക്കു മുന്നറിയിപ്പുമായി റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രി
സിഡ്‌നി: നൽകിയ വാക്‌സിൻ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറുനൂറോളം സ്ത്രീകൾക്ക് മുന്നറിയിപ്പുമായി റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രി. സ്ത്രീകൾക്കു പുറമേ ഒമ്പത് കുഞ്ഞുങ്ങൾക്കും ഇത്തരത്തിലുള്ള വാക്‌സിൻ നൽകിയത് അധികൃതരെ പരിഭ്രാന്തിയിലാഴ്‌ത്തിയിരിക്കുകയാണ്. ശീതീകരിച്ചതിലെ അപാകത മൂലം വാക്‌സിൻ നിർവീര്യമായതാണ് പ്രശ്നങ്ങൾ
സിഡ്‌നി: നൽകിയ വാക്‌സിൻ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അറുനൂറോളം സ്ത്രീകൾക്ക് മുന്നറിയിപ്പുമായി റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രി. സ്ത്രീകൾക്കു പുറമേ ഒമ്പത് കുഞ്ഞുങ്ങൾക്കും ഇത്തരത്തിലുള്ള വാക്‌സിൻ നൽകിയത് അധികൃതരെ പരിഭ്രാന്തിയിലാഴ്‌ത്തിയിരിക്കുകയാണ്. ശീതീകരിച്ചതിലെ അപാകത മൂലം വാക്‌സിൻ നിർവീര്യമായതാണ് പ്രശ്‌നങ്ങൾക്കു കാരണമായിരിക്കുന്നത്. അതുകൊണ്ടു തന്നെ നൽകിയ വാക്‌സിൻ ഫലപ്രദമാകില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
2013 ഓഗസ്റ്റിനും 2015 ജനുവരിക്കും മധ്യേ വാക്‌സിനേഷൻ സ്വീകരിച്ച സ്ത്രീകളേയും കുഞ്ഞുങ്ങളേയുമാണ് ആശുപത്രി അധികൃതർ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേസമയം നിർവീര്യമായ വാക്‌സിനുകൾ എടുത്തതുകൊണ്ട് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടാവില്ലെന്നും അത്തരത്തിൽ എന്തെങ്കിലും പ്രശ്‌നം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശുപത്രി അധകൃതർ വ്യക്തമാക്കുന്നുണ്ട്. ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാം പനി, വില്ലൻ ചുമ, മുണ്ടിനീര്, റുബെല്ല എന്നിവയ്ക്ക് നൽകിയ വാക്‌സിനുകൾക്കാണ് പ്രശ്‌നം സംഭവിച്ചിട്ടുള്ളത്.
വാക്‌സിനുകൾ സൂക്ഷിക്കേണ്ട താപനിലയിലും കൂടിയ താപനിലയിൽ സൂക്ഷിച്ചതിനാൽ ഈ വാക്‌സിനുകളൊന്നും ഫലപ്രദമാകില്ലെന്നാണ് കണ്ടെത്തിയത്. വാക്‌സിനുകൾ നൽകി ഒരു വർഷം കഴിഞ്ഞപ്പോഴാണ് അധികൃതർ വാക്‌സിനേഷനിലെ പിഴവ് കണ്ടെത്തിയത്.
അതേസമയം ഫലപ്രദമല്ലാത്ത വാക്‌സിനേഷൻ നൽകിയതിനെത്തുടർന്ന് വീണ്ടും ഇക്കൂട്ടർക്ക് വാക്‌സിനേഷൻ നൽകാൻ ആശുപത്രി അധികൃതർ തയാറായിട്ടുണ്ട്. ഇവരുടെ രക്തപരിശോധന നടത്തിയ ശേഷം ആവശ്യമെങ്കിൽ മാത്രമേ രണ്ടാമത് വാക്‌സിനേഷൻ നൽകുകയുള്ളൂവെന്ന് പബ്ലിക് ഹെൽത്ത് യൂണിറ്റ് ക്ലിനിക്കൽ ഡയറക്ടർ ലീന ഗുപ്ത അറിയിച്ചു. ഇതുസംബന്ധിച്ച് സംശയമുള്ളവർക്കായി അധികൃതർ ഹോട്ട് ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 1800 300 243 എന്നാണ് നമ്പർ.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും ആശുപത്രിയിലെ മറ്റു വാക്‌സിനുകൾക്ക് കുഴപ്പമൊന്നുമില്ലെന്നും പബ്ലിക് ഹെൽത്ത് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.