സിഡ്‌നി: തിങ്കളാഴ്ച രാവിലെ 9.45 ആയുധ ധാരിയായ ഭീകരൻ കോഫി ഷോപ്പിലുള്ളവരെ മുഴുവൻ ബന്ദിയാക്കി. ബന്ദിയാക്കപ്പെട്ടവർ എത്ര പേരുണ്ടെന്നതിന് വ്യക്തമായ കണക്കില്ല.
ആയുധ ധാരിയെ ന്യൂ സൗത്ത് വേൽസ് പൊലീസിന് വ്യക്തമായ ധാരണലഭിച്ചു.
ഭീകരരുമായി പൊലീസിന് നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു.
കഫേയുടെ ഉള്ളിൽ നിന്ന് ഗ്ലാസ് വിൻഡോയിൽ കൈകൾ ഉയർത്തി നിലയിലാണ് ബന്ദികളെ കാണാൻ സാധിക്കുന്നത്.
അഞ്ചു പേർ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. എന്നാൽ അവർ രക്ഷപ്പെട്ടു വന്നതാണോ വിട്ടയച്ചതാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
പ്രധാനമന്ത്രിയുടെ പ്രസ്താവന അനുസരിച്ച് ഭീകരാക്രമണം രാഷ്ട്രീയ പ്രേരിതം
കറുത്ത തുണിയിൽ വെളുത്ത അക്ഷരങ്ങളിൽ അല്ലാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് അറബിയിൽ എഴുതിയ തുണി വീശിക്കാണിക്കുന്നു.
ഭീകരൻ മധ്യവയസ്‌ക്കനാണെന്നും തലയിൽ ഒരു കെട്ടുണ്ടെന്നും വ്യക്തം.
മാർട്ടിൻ പ്ലേസ്, സിഡ്‌നി ഒപ്പറ ഹൗസ്, സ്റ്റേറ്റ് ലൈബ്രറി, എല്ല സിബിഡി കോർട്ട് ഹൗസുകൾ ഒഴിപ്പിച്ചു.


എന്നാൽ പൊലീസിനെ കുഴപ്പിക്കുന്ന കാര്യങ്ങളിതാണ്:

ബന്ദിയാക്കപ്പെട്ടവർ എത്രയെന്ന് കൃത്യമായി അറിയാൻ പാടില്ലാത്തത്. അതേസമയം ലിന്റ് ഓസ്‌ട്രേലിയ എക്‌സിക്യൂട്ടീവ് പറയുന്നത് പത്ത് സ്റ്റാഫുകളും ഏകദേശം 30 കസ്റ്റമേഴ്‌സും കഫേയിൽ ഉണ്ടായിരുന്നു എന്നാണ്. എന്നാൽ മറ്റൊരു പത്രപ്രവർത്തകർ പറയുന്നത് 15 ബന്ദികളെ കഫേയിൽ താൻ കണ്ടുവെന്നതാണ്. ബന്ദികളെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്തതും പൊലീസിനെ കുഴപ്പിക്കുന്നു.
ബന്ദി നാടകത്തിനു പിന്നിലുള്ള ഭീകരരുടെ ലക്ഷ്യം.
ആർക്കും ഇതുവരെ പരിക്കില്ല എന്ന് ന്യൂ സൗത്ത് വേൽസ് പൊലീസ് പറയുന്നുണ്ടെങ്കിലും ഇതെക്കുറിച്ച് കൃത്യമായ പറയാൻ സാധിക്കുന്നില്ല.
ബന്ദി നാടകം ഏതെങ്കിലും ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടോ എന്നത്.
ഭീകരരുടെ പക്കൽ ഏതെല്ലാം തരത്തിലുള്ള ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ എന്നിവയെക്കുറിച്ചുള്ള അജ്ഞത.
കെട്ടിടത്തിൽ നിന്നു പുറത്തേക്കു വന്നത് രക്ഷപ്പെട്ടു വന്നതോ അതോ വിട്ടയച്ചതോ...

പൊലീസിനു മുന്നിൽ ഒട്ടേറെ കാര്യങ്ങൾ അജ്ഞാതമായി നിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് ഇരുട്ടിൽ തപ്പുകയാണ് ന്യൂ സൗത്ത് വേൽസ് പൊലീസ്. എന്നിരുന്നാലും ചർച്ചകൾ ആരംഭിച്ച സ്ഥിതിക്ക് എത്രയും വേഗം തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നത്.
ഒരു ഇന്ത്യക്കാരനും ബന്ദിയാക്കപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് അറിയിച്ചിട്ടുള്ളത്. തുടർന്ന് ഇന്ത്യൻ എംബസിയും ഒഴിപ്പിപ്പിച്ചു.