- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃത്തിഹീനമായ കടകൾ പൂട്ടിയാൽ തുറക്കാൻ ഇനി തലസ്ഥാനത്ത് പിടിക്കണം; പ്രാദേശിക രാഷ്ട്രീയ കരുത്തിൽ ഊരിപോകുക അസാധ്യം; അഴിമതി തടയാൻ ഇടപെട്ട് കമ്മീഷണർ; പൂട്ടുന്ന കടകൾ തുറക്കാൻ ഇനി സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതി വേണം
തിരുവനന്തപുരം: പൂട്ടുന്ന കടകൾ തുറക്കാൻ ഇനി പെടാപാടു പെടും. ഭക്ഷ്യസുരക്ഷാവിഭാഗം നടത്തുന്ന പരിശോധനയിൽ താത്കാലികമായി അടച്ച കടകൾ തുറക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതി വേണം. അഴിമതിയുടെ സാധ്യത കുറയ്ക്കാനാണ് ഈ നീക്കം. പ്രാദേശിക തലത്തിലെ നീക്കു പോക്കുകളും നടക്കില്ല.
നിലവിൽ ജില്ലകളിലെ അസി. കമ്മിഷണറുടെ അറിവോടെ നിയോജകമണ്ഡലം തലങ്ങളിലെ ഭക്ഷ്യസുരക്ഷാ ഓഫീസർമാരാണ് ഇത്തരം കടകൾ തുറക്കാൻ അനുമതി നൽകുന്നത്. ഈ ഉദ്യോഗസ്ഥന്മാർ പലരും അഴിമതിക്കാരായിരിക്കും. അതുകൊണ്ട് തന്നെ പല വൃത്തി ഹീന കടകളും അതേ പടി തന്നെ തുറന്ന് പ്രവർത്തിപ്പിക്കും. ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. സംസ്ഥാനവ്യാപകമായി ഷവർമ കടകളിൽ ഉൾപ്പെടെ നിയമലംഘനം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം തയ്യാറാക്കുക, പഴകിയതും കേടായതുമായ ഇറച്ചിയും മീനും ഉപയോഗിക്കുക തുടങ്ങിയ ഗുരുതരനിയമലംഘനങ്ങളാണ് ഭക്ഷ്യസുരക്ഷാവിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. വീഴ്ചകൾ വിശദമായി ചൂണ്ടിക്കാട്ടിയാണ് കടകൾ അടപ്പിക്കുന്നത്. ശക്തമായ നടപടി എടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ്ജും നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് കമ്മീഷണർ ഇടപെടൽ നടത്തിയത്. അങ്ങനെ കട പൂട്ടലും തുടങ്ങി.
കുഴപ്പങ്ങൾ പരിഹരിച്ചശേഷം കടയുടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകുമ്പോൾ നേരിട്ട് പരിശോധന നടത്തിയാണ് തുടർപ്രവർത്തനത്തിന് അനുമതി നൽകുന്നത്. പലപ്പോഴും രാഷ്ട്രീയസ്വാധീനങ്ങളെ തുടർന്ന് ആവശ്യമായ നടപടികളെടുക്കാത്ത സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി കൊടുക്കാറുണ്ട്. ഇത്തരം സാഹചര്യം ഇനി അനുവദിക്കില്ല. അഴിമതിയും പൊളിയും.
ഭക്ഷ്യസുരക്ഷാവകുപ്പിന് 140 മണ്ഡലങ്ങളിലും ഓഫീസുകളുണ്ട്. ഭക്ഷ്യസുരക്ഷാ ഓഫീസർക്കാണ് ചുമതല. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളുടെ രജിസ്ട്രേഷൻ നിയോജകമണ്ഡലങ്ങളിലെ ഓഫീസുകളാണ് നടത്തുന്നത്. ലൈസൻസ് ജില്ലാ കേന്ദ്രങ്ങളിലെ ഓഫീസുകളിലും. ഈ ജോലിക്കൊപ്പം ഫീൽഡ് പരിശോധനയ്ക്ക് ആവശ്യമായ ജീവനക്കാരില്ലെന്നതാണ് മറ്റൊരു വസ്തുത.
നാലും അഞ്ചും ഓഫീസുകൾക്കായാണ് ഒരു വാഹനം അനുവദിക്കുന്നത്. മാസം 2000 കിലോമീറ്ററിലധികം ഓടിക്കരുതെന്ന നിബന്ധനയോടെയാണിത് അനുവദിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ