- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിം കർദാശിയാനെ കത്തിമുനയിൽ നിർത്തിയ ഹോട്ടൽ വിലാസം പോലും രഹസ്യമാക്കി സൂക്ഷിക്കുന്ന ഫൈവ്സ്റ്റാർ കൊട്ടാരം; കൊള്ള നടന്നത് കനത്തസുരക്ഷയെ മറികടന്ന്
കത്തിമുനയിൽ നിർത്തി കിം കർദാശിയാൻ കൊള്ളയടിക്കപ്പെട്ട പാരീസിലെ ആഡംബര ഹോട്ടലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. വിലാസം പോലും രഹസ്യമാക്കി സൂക്ഷിക്കുന്ന ഫൈവ് സ്റ്റാർ കൊട്ടാരമാണീ ഹോട്ടലെന്നാണ് റിപ്പോർട്ട്. ഒരീച്ചയ്ക്ക് പോലും കടന്ന് ചെല്ലാൻ പറ്റാത്തത്ര പഴുതടച്ച സുരക്ഷയെ മറികടന്നാണ് ഇവിടെ കൊള്ള നടന്നിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. മുഖം മറച്ച് സായുധരായ അഞ്ച് മോഷ്ടാക്കളാണ് ഇവിടേക്ക് കടന്ന് കയറി കർദാശിയാനെ കത്തിമുനയിൽ ഭീഷണിപ്പെടുത്തി താരത്തിൽ നിന്നും മില്യൺ കണക്കിന് ഡോളറുകൾ വില വരുന്ന ആഭരണങ്ങൾ കൊള്ളയടിച്ചിരിക്കുന്നത്. പാരീസിലെ എട്ടാം ജില്ലയിലാണീ ഹോട്ടൽ നിലകൊള്ളുന്നതെന്നും റിപ്പോർട്ടുണ്ട്. ഐ ഹോട്ടൽ ഡി പൗർടെയിൽസ് എന്ന വിളിപ്പേരിലാണീ ഹോട്ടൽ സെലിബ്രിറ്റികളായ ഉപഭോക്താക്കളെ വെറും മൗത്ത് പബ്ലിസിറ്റിയിലൂടെ ആകർഷിക്കുന്നത്. ഈ ഹോട്ടലിനെക്കുറിച്ച് വ്യാപകമായ പരസ്യങ്ങളോ പ്രചാരണ പ്രവർത്തനങ്ങളോ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇതിന്റെ വെബ്സൈറ്റ് കാണണമെങ്കിൽ പോലും പ്രത്യേക ലോഗിൻ പ്രക്രിയകൾ നിർവഹിക്കുകയു
കത്തിമുനയിൽ നിർത്തി കിം കർദാശിയാൻ കൊള്ളയടിക്കപ്പെട്ട പാരീസിലെ ആഡംബര ഹോട്ടലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. വിലാസം പോലും രഹസ്യമാക്കി സൂക്ഷിക്കുന്ന ഫൈവ് സ്റ്റാർ കൊട്ടാരമാണീ ഹോട്ടലെന്നാണ് റിപ്പോർട്ട്. ഒരീച്ചയ്ക്ക് പോലും കടന്ന് ചെല്ലാൻ പറ്റാത്തത്ര പഴുതടച്ച സുരക്ഷയെ മറികടന്നാണ് ഇവിടെ കൊള്ള നടന്നിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്. മുഖം മറച്ച് സായുധരായ അഞ്ച് മോഷ്ടാക്കളാണ് ഇവിടേക്ക് കടന്ന് കയറി കർദാശിയാനെ കത്തിമുനയിൽ ഭീഷണിപ്പെടുത്തി താരത്തിൽ നിന്നും മില്യൺ കണക്കിന് ഡോളറുകൾ വില വരുന്ന ആഭരണങ്ങൾ കൊള്ളയടിച്ചിരിക്കുന്നത്. പാരീസിലെ എട്ടാം ജില്ലയിലാണീ ഹോട്ടൽ നിലകൊള്ളുന്നതെന്നും റിപ്പോർട്ടുണ്ട്.
ഐ ഹോട്ടൽ ഡി പൗർടെയിൽസ് എന്ന വിളിപ്പേരിലാണീ ഹോട്ടൽ സെലിബ്രിറ്റികളായ ഉപഭോക്താക്കളെ വെറും മൗത്ത് പബ്ലിസിറ്റിയിലൂടെ ആകർഷിക്കുന്നത്. ഈ ഹോട്ടലിനെക്കുറിച്ച് വ്യാപകമായ പരസ്യങ്ങളോ പ്രചാരണ പ്രവർത്തനങ്ങളോ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇതിന്റെ വെബ്സൈറ്റ് കാണണമെങ്കിൽ പോലും പ്രത്യേക ലോഗിൻ പ്രക്രിയകൾ നിർവഹിക്കുകയും വേണം. എന്നാൽ കർദാശിയാൻ ഇവിടെ വച്ച് കൊള്ളയടിക്കപ്പെട്ടതോടെ ഹോട്ടൽ ലോകമാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽ നിറഞ്ഞിരിക്കുകയാണിപ്പോൾ. പൊലീസ് യൂണിഫോമിലെത്തിയവരാണീ കവർച്ച നടത്തിയിരിക്കുന്നതെന്നതാണ് പ്രത്യേകത. ഫുട്ബോളറായ സ്ലാറ്റാൻ ഇബ്രാഹിമോവിക് ആദ്യമായി പാരിസ് സെന്റ് ജർമെയിനിലെത്തിയപ്പോൾ കുടുംബസമേതം ഈ ഹോട്ടലിലെ 30,345 ഡോളർ വാടക വരുന്ന സ്യൂട്ടിലായിരുന്നു താമിസിച്ചിരുന്നത്. ഇതിന് പുറമെ ലിയനാർഡോ ഡികാപ്രിയോ, മഡോണ , തുടങ്ങിയ ലോകപ്രശസ്ത സെലിബ്രിറ്റികളും ഈ ഹോട്ടലിലെ അതിഥികളായെത്തിയിട്ടുണ്ട്.
ഇവിടുത്തെ രഹസ്യവാതിലുകളിലൂടെ അങ്ങനെയാർക്കും എളുപ്പത്തിൽ കടന്ന് വരാൻ സാധിക്കില്ലെന്നിരിക്കെയാണ് ഇന്നലെ രാവിലെ ദുരൂഹ സാഹചര്യത്തിൽ കർദാശിയാൻ ഇവിടെ വച്ച് കൊള്ളയടിക്കപ്പെട്ടിരിക്കുന്നത്. താരത്തിന്റെ പക്കൽ നിന്നും കൊള്ളക്കാർ ഭീഷണിപ്പെടുത്തി 6.7 മില്യൺ ഡോളർ വരുന്ന ആഭരണപ്പെട്ടിയും 4.5 മില്യൺ ഡോളർ വില വരുന്ന മോതിരവുമാണ് കവർന്നെടുത്തിരിക്കുന്നത്. മൊത്തത്തിൽ 16 മില്യൺ ഡോളറിന്റെ കവർച്ച നടന്നുവെന്നാണ് കർദാശിയാനോട് അടുത്ത ഉറവിടം വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ താരത്തിന്റെ വിലയേറിയ രണ്ട് സ്മാർട്ട്ഫോണുകളും കൊള്ളക്കാർ അടിച്ച് മാറ്റിയിട്ടുണ്ട്. ഇതിലൊന്നിൽ അത്യധികം രഹസ്യമായ വ്യക്തിപരമായ വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പുലർച്ചെ 2.30ഓടെ കാവൽക്കാരുടെ അനുമതിയോടെയാണ് പൊലീസ് വേഷത്തിലെത്തിയ കൊള്ളക്കാർ ഹോട്ടിൽ പ്രവേശിച്ചിരുന്നത്.തുടർന്ന് അവർ താരത്തിന്റെ കൈ ബന്ധിക്കുകയും തോക്കും കത്തിയും ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയുമായിരുന്നു. തുടർന്ന് അവർ താരത്തെ ബാത്ത്റൂമിൽ പൂട്ടിയിടുകയും ചെയ്തിരുന്നു.തുടർന്ന് താരം ഒരു പ്രൈവറ്റ് ജെറ്റിൽ കയറി രാജ്യം വിടുകയും ചെയ്തിരുന്നു.പാരീസ് ഫാഷൻ വീക്കിൽ പങ്കെടുക്കുന്നതിനായിരുന്നു കർദാശിയാൻ നഗരത്തിലെത്തിയിരുന്നത്.
കവർച്ച ചെയ്യപ്പെട്ട മൊബൈലിൽ നിന്നും എന്തെല്ലാം രഹസ്യങ്ങൾ പുറത്ത് വരും?
കൊള്ളക്കാർ കവർന്നെടുത്ത കർദാശിയാന്റെ വിലയേറിയ മൊബൈൽ ഫോണിലൊന്നിൽ താരത്തിന്റെ വ്യക്തിജീവിതത്തിലെ നിരവധി രഹസ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ അതിൽ നിന്നും എന്തെല്ലാം തരത്തിലുള്ള രഹസ്യങ്ങളായിരിക്കും പുറംലോകത്ത് വൈകാതെ എത്തുകയെന്ന ചർച്ച ഇപ്പോൾ കൊഴുക്കുന്നുണ്ട്. ഇതിൽ താരത്തിന്റെ ഇതുവരെ കാണാത്ത നഗ്‌നചിത്രങ്ങൾ വരെയുണ്ടാകാമെന്നും അതുകൊള്ളക്കാർ അധികം വൈകാതെ പുറത്ത് വിടുമെന്നുമുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
ഇതിന് പുറമെ അവരുടെ കുട്ടികളുടെയും ഭർത്താവ് കന്യെ വെസ്റ്റിന്റെയും കുടുംബത്തിന്റെയും വിവരങ്ങളും ഫോട്ടകളും ഇതിലൂടെ ചോർത്തപ്പെടുമെന്ന ആശങ്കയും ശക്തമാണ്. ജീവിതത്തിലെ ഓരോ സന്ദർഭത്തിലും സെൽഫിയെടുക്കുന്ന ശീലം കർദാശിയാനുള്ളതിനാൽ ഈ ഫോണിൽ ഏതെല്ലാം സന്ദർഭത്തിലെ സെൽഫികളുണ്ടെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. എന്തിനേറെ പറയുന്നു കഴിഞ്ഞ മാർച്ചിൽ താൻ നൂൽബന്ധമില്ലാതെ കുളിക്കുന്ന ഫോട്ടോ താരം തന്നെ ഓൺലൈനിലൂടെ പുറത്ത് വിട്ടിരുന്നു. ഇത്തരത്തിലുള്ള വൈവിധ്യമാർന്ന നിരവധി ഇമേജുകൾ കൊള്ളക്കാർ ഓൺലൈനിലൂടെ പുറത്ത് വിടുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്ന് വരുന്നത്.