നാവിൻ തുമ്പിൽ കൈപുണ്യത്തിന്റെ കയ്യൊപ്പു ചാർത്താൻ, തനതു മലബാറിന്റെ തനിമ ചോരാത്ത രുചി വൈവിധ്യങ്ങളുമായി റൂബി റെസ്റ്റോറന്റ് WLL ബഹ്റൈൻ ഈസ്റ്റ് റിഫയിൽ ൃപ്രവർത്തനമാരംഭിക്കുന്നു. നിലവിൽ സൽമാബാദിലും അസ്‌കറിലും അൽബയിലുമായി പ്രവർത്തിക്കുന്ന റൂബി റെസ്റ്റോറന്റ് ഗ്രൂപ്പിന്റെ നാലാമത്തെ വിപുലീകരിച്ച ബ്രാഞ്ചാണ് തുറക്കുന്നത്. ഉദ്ഘാടനകർമം തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ബഹ്റൈനിലെ സർക്കാർ അംഗീകൃത പ്രബോധകനും പണ്ഡിതനും സമസ്ത ബഹ്റൈൻ പ്രസിഡന്റുമായ 'സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ' നിർവഹിക്കും.

ടി.കെ ഇബ്രാഹിം ചെയർമാനായ റൂബി റെസ്റ്റോറന്റ് WLL ഉദ്ഘാടന വിശദീകരണ വാർത്താ സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർമാരായ ഷമിൽ അഹമ്മദ്, ഫൈസൽ, ഷംസീർ, ജയ്‌സൺ എന്നിവർ പങ്കെടുത്തു.