തിരുവനന്തപുരം: തലസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ റെയ്ഡിൽ വൃത്തിഹീനമായി പ്രവർത്തിച്ചതും ലൈസൻസില്ലാത്തതുമായ നാലു ഹോട്ടലുകൾ പൂട്ടി. മുപ്പത്തിയഞ്ചോളം ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നഗരത്തിൽ റെയ്ഡ് തുടരുകയാണ്.

നിലവിൽ 40 ഓളം ഹോട്ടലുകളിലാണ് റെയ്ഡ് നടന്നത്. ഇതിൽ രണ്ടെണ്ണം ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്റ്റാർ ഹോട്ടലടക്കം രണ്ടെണ്ണം പൂട്ടിച്ചു. പല ഹോട്ടലുകളിൽ നിന്നും പഴകിയ ആഹാര വസ്തുക്കളും കണ്ടെടുത്തു.

മൂന്നു ലക്ഷം രൂപ പിഴ ഈടാക്കി. ഭക്ഷ്യസുരക്ഷാ കമ്മിഷ്ണറുടെ പ്രത്യേക നിർദ്ദേശ പ്രകാരം പത്തു സ്‌ക്വാഡുകളായി തിരിഞ്ഞാണ് റെയ്ഡ്. പൂട്ടിയ ഹോട്ടലുകൾക്ക് അഞ്ചു മുതൽ പത്തു ദിവസത്തെ സമയമാണ് വൃത്തിയാക്കാനായി നൽകിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ശുചിത്വം ഉറപ്പാക്കിയ ശേഷമേ വീണ്ടും തുറക്കാൻ അനുവാദിക്കൂ.

ലൈസൻസില്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച ഹോട്ടലുകൾക്കാണ് പൂട്ട് വൂണിരിക്കുന്നത്. സെക്രട്ടേറിയറ്റിനും എംഎൽഎ ക്വാട്ടേഴ്സിനും സമീപത്ത് പ്രവർത്തിച്ച ഹോട്ടലുകളാണ് ഭക്ഷ്യ സുരക്ഷ കമീഷണറുടെ പരിശോധനയെത്തുടർന്ന് പൂട്ടിയത്.

പൂട്ടിയ ഹോട്ടലുകൾ :

ഹൗസിങ് ബോർഡ് കാന്റീൻ
വാന്റോസ് ജംഗ്ഷനിലെ ഭക്ഷണശാല
ദീപ ഹോട്ടൽ
ജിത്തു ജോജി
ഹോട്ടൽ കസാമിയ
ട്രിവാൻഡ്രം കഫറ്റീരിയ
ഹോട്ടൽ ചിരാഗ് ഇൻ
ഹോട്ടൽ അരോമ ക്ലാസിക്
ഗുലാൻ ഫാസ്റ്റ് ഫുഡ്
ഹോട്ടൽ ടി കെ ഇന്റർനാഷണൽ
ഹോട്ടൽ അരുൾ ജ്യോതി
ഹോട്ടൽ സം സം
കേരള യൂണിവേഴ്സിറ്റി ലൈബ്രറി കാന്റീൻ
കുട്ടനാട് റസ്റ്റോറന്റ്
തനി നാടൻ ഊണ്