ടെന്നിസ്സി: ടെന്നിസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക പുസ്തകമായി ബൈബിൾ അംഗീകരിക്കുന്ന പ്രമേയം ടെന്നിസ്സി പ്രതിനിധി സഭ അംഗീകരിച്ചു. മാർച്ച് 30 ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച പ്രമേയം സംസ്ഥാന പ്രതിനിധി സഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയത് . പ്രമേയത്തിന് അനുകൂലമായി 55 പേർ വോട്ട് ചെയ്തപ്പോൾ 28 പേര് എതിർത്ത് വോട്ട് ചെയ്തു.

വിശുദ്ധ ബൈബിൾ ടെന്നിസ്സി സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും ടെന്നിസ്സി സംസ്ഥാനത്തെ ഫാമിലി ചരിത്രം ബൈബിളിൽ ഉൾക്കൊണ്ടിട്ടുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. തോമസ് നെൽസൺ ,ഗിഡിയൻസ് ഇന്റർനാഷണൽ, യുണൈറ്റഡ് മെത്തഡിസ്‌റ് പബ്ലിഷിങ് ഹൗസ് എന്നീ സ്ഥാപനങ്ങളുടെ മൾട്ടിമില്യൺ ഇൻഡസ്ട്രി ടെന്നിസ്സിയിൽ ആണെന്നുംപ്രമേയത്തിൽ കാണുന്നു .

സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമായി അംഗീകരിച്ചിട്ടുള്ള പാഷനെ ഫ്‌ളവറിന്റെ പേര് ക്രിസ്തുവിന്റെ ക്രൂശീകരണത്തിന് ശേഷം ക്രൗൺ ഓഫ് ത്രോൺസ് നെയിൽസ് കോർഡ് എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടതാണെന്ന് സൗത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യകാല മിഷനറിമാർ കണ്ടെത്തിയിരുന്നു.

ഈ സാഹചര്യങ്ങളെയും പരിഗണിച്ച് കൊണ്ടാണ് ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിച്ചതും പ്രതിനിധിസഭ അംഗീകരിച്ചതുമെന്ന് പ്രമേയത്തിൽ പറയുന്നു .