- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ താമസിച്ച് പതിനഞ്ച് ദിവസം മാത്രം; പിന്നാലേ വേർപിരിയലും; ഡെപ്പും ഹേഡും താമസിച്ചിരുന്ന വീട് വിൽപ്പനയ്ക്ക്; 1780 ചതുരശ്ര വിസ്തീർണമുള്ള വീട് വിൽപ്പന നടത്തുന്നത് ഓരോ പ്രത്യേക യൂണിറ്റുകളായി; ഒരു ഭാഗത്തിന് 13.7 കോടി വില
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആബർ ഹേഡും താമസിച്ചിരുന്ന വീട് വിൽപ്പനയ്ക്ക്.അമേരിക്കയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡഗ്ലസ് എല്ലിമൻ എന്ന കമ്പനിയാണ് വിൽപ്പനയ്ക്ക് നേതൃത്വം നൽകുന്നത്.ലോസ് ആഞ്ജലോസിലാണ് വീട് സ്ഥിതി ചെയ്യുന്നത്.ഹേഡിന് എതിരെയുള്ള മാനനഷ്ടകേസിൽ അനുകൂലമായ വിധി വന്നതിന് പിന്നാലെയാണ് ഡെപ്പ് വീട് വിൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്.
താരങ്ങളെ സമ്പന്ധിച്ച് അധികം ഭാഗ്യമില്ലാത്തതാണ് വീട്.1930ലാണ് ഈ വീട് പണി കഴിപ്പിച്ചത്.2015ൽ വിവാഹ ശേഷമാണ് ഈ വീട്ടിൽ ഒരുമിച്ച് താമസിച്ചിരുന്നത്. ഏകദേശം 15 മാസം മാത്രമാണ് ഇവിടെ ഇരുവരും ഈ വീട്ടിൽ കഴിഞ്ഞത്. പിന്നീട് 2016ൽ ഇരുവരും വേർപിരിയുകയുകയായിരുന്നു.പിന്നീടാണ് ഏറ്റവും കൂടുതൽ ചർച്ചാവിഷയമായ വിവാഹമോചനവും മറ്റ് സംഭവവികാസങ്ങളും അരങ്ങേറുന്നത്.
ഒരു കിടപ്പുമുറി, രണ്ട് ബാത്ത്റൂമുകൾ, അടുക്കള, ഫിറ്റനസ് സ്റ്റുഡിയോ തുങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീടാണിത്.1780 ചതുരശ്ര വിസ്തീർണമുള്ള വീട് ഓരോ പ്രത്യേക യൂണിറ്റുകളായി തിരിച്ചാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇതിൽ ഒരു ഭാഗത്തിന് 1.76 മില്ല്യൺ ഡോളാണ് (13.7 കോടി)വില. ഈസ്റ്റേൺ കൊളമ്പിയ ബിൽഡിങിന്റെ മുകളിലെ നിലയിയാണ് വീടുള്ളത്.
ആറ് ആഴ്ചത്തെ സാക്ഷി വിസ്താരത്തിനൊടുവിൽ അടുത്തിടെയാണ് മാനനഷ്ടക്കേസിൽ ഹേഡിന് എതിരെ വിധി വന്നത്. ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണം. ആംബർ ഹേഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി വിധി.
അതേസമയം, ഇത്രയും തുക നൽകാൻ ഹേഡിന് കഴിയില്ലെന്ന് നടിയുടെ അഭിഭാഷക എലേൻ ബ്രെഡെകോഫ് അറിയിച്ചിരുന്നു.എന്നാൽ ഹേഡിന്റെ നഷ്ടപരിഹാര തുക ഡെപ്പ് വേണ്ടെന്ന് വെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. പണത്തിന് വേണ്ടിയല്ലെന്നും നഷ്ടപ്പെട്ട സൽപ്പേർ തിരിച്ചു പിടിക്കുന്നതിനും വേണ്ടിയാണ് കേസ് നടത്തിയതെന്നും ഡെപ്പിന്റെ അഭിഭാഷകർ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ