- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കതിരൂരിൽ വാടകക്കാരനെ ഒഴിപ്പിക്കാൻ അടുക്കളയിലേക്ക് വെള്ളം ചീറ്റി വീട്ടുടമയുടെ ക്രൂരത; വീട്ടു സാധനങ്ങളാകെ കുതിർന്നു നശിച്ചു; ഉടമയുടെ ക്രൂരത കൂടിയ വാടക നൽകാൻ ആളെത്തിയതോടെ
തലശേരി: വാടകക്കാരനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ അടുക്കള മുറിയിലേക്ക് വലിയ ഹോസ് പൈപ്പിലൂടെ വെള്ളം ചീറ്റി വീട്ടുടമ ക്രൂരത കാണിച്ചുവെന്ന് പരാതി. കതിരൂർ കക്കറയിലെ യംഗ് സ്റ്റാർ ക്ലബ്ബിനടുത്ത റോസ് ക്വാർട്ടേഴ്സിൽ ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപലപനീയവും പരക്കെ പ്രതിഷേധവും ഉയർത്തിയ സംഭവം നടന്നത്.
കഴിഞ്ഞ 10 വർഷമായി ക്വാർട്ടേഴ്സിൽ താമസിക്കുന്ന പുല്ലാക്കുടി ബാലകൃഷ്ണനും കുടുംബത്തിനുമാണ് ഉടമയിൽ നിന്ന് മാനസിക പീഡനവും കഷ്ടനഷ്ടവും നേരിടേണ്ടി വന്നത്. വലിയ വാടക നൽകാൻ തയ്യാറുള്ള മറ്റൊരു കുടുംബം ആവശ്യക്കാരായി എത്തിയതോടെയാണ് നിലവിലുള്ള കുടുംബത്തെ പുകച്ച് പുറത്ത് ചാടിക്കാനായി വീട്ടുടമയായ റോസ് വില്ലയിൽ റസിയ ക്രൂരത കാട്ടിയത്.
ആദ്യം കരുതിക്കൂട്ടി ഇവർ വാടക വർദ്ധിപ്പിച്ചുവെന്നാണ് പരാതി. പൊടുന്നനെ അന്യായമായി വർദ്ധിപ്പിച്ച സംഖ്യ തരാനാവില്ലെന്ന് അറിയിച്ചപ്പോൾ പഴയ തോതിൽ വാടക വാങ്ങാൻ ഉടമ തയ്യാറായില്ല. ഇതേ തുടർന്ന് ബാലകൃഷ്ണൻ അഭിഭാഷകൻ ശ്യാം പ്രസാദ് ഷേണായ് മുഖേന പണം കോടതിയിൽ കെട്ടിവച്ചു. ഇത് സംബന്ധിച്ച തർക്കം നീളുന്നതിനിടയിലാണ് ഇന്ന് രാവിലെ വീട്ടുടമ പൈപ്പ് ഉപയോഗിച്ച് വാടകമുറിയിലേക്ക് വെള്ളം തുറന്ന് വിട്ടത്.
വീട്ടുടമയായ റസിയ പലപ്പോഴായി പലപ്പോഴായി വായ്പ വാങ്ങിയ വകയിൽ മൂന്നര ലക്ഷവും താമസിക്കുമ്പോൾ മുൻകൂറായി നൽകിയ 30,000വും കൈയിലിരിക്കെയാണ് അടുക്കള വെള്ളമടിച്ച് അലങ്കോലമാക്കി നാശനഷ്ടം വരുത്തിയതെന്നാണ് പരാതി. കതിരൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.




