- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണവിലയിടിവ് സുൽത്താനേറ്റിനെ സാരമായി ബാധിച്ചില്ലെന്ന് ആശ്വസിക്കാം; വാടകനിരക്കിൽ വർധനയില്ല; പ്രോപ്പർട്ടി മാർക്കിൽ ശുഭസൂചനയെന്ന് റിപ്പോർട്ട്
മസ്‌ക്കറ്റ്: ജിസിസി രാഷ്ട്രങ്ങളെയെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആഴ്‌ത്തിയ എണ്ണവില ഇടിവ് സുൽത്താനേറ്റിനെ ഏറെ ബാധിച്ചില്ലെന്ന് സൂചന. നിലവിൽ സുൽത്താനേറ്റിലെ പ്രോപ്പർട്ടി മാർക്കറ്റിൽ നൽകുന്ന ശുഭസൂചനയാണ് എണ്ണ വില ഇടിവ് രാജ്യത്തെ ഏറെ ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്നത്. രാജ്യത്ത് വീടു വാടക നിരക്കിൽ സ്ഥിരത നിലനിൽക്കുന്നത്
മസ്‌ക്കറ്റ്: ജിസിസി രാഷ്ട്രങ്ങളെയെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് ആഴ്‌ത്തിയ എണ്ണവില ഇടിവ് സുൽത്താനേറ്റിനെ ഏറെ ബാധിച്ചില്ലെന്ന് സൂചന. നിലവിൽ സുൽത്താനേറ്റിലെ പ്രോപ്പർട്ടി മാർക്കറ്റിൽ നൽകുന്ന ശുഭസൂചനയാണ് എണ്ണ വില ഇടിവ് രാജ്യത്തെ ഏറെ ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്നത്. രാജ്യത്ത് വീടു വാടക നിരക്കിൽ സ്ഥിരത നിലനിൽക്കുന്നത് പ്രവാസികൾക്കും സന്തോഷം പകരുന്ന കാര്യമാണ്.
ഒരുപക്ഷേ, എണ്ണ വിലയിടിവ് രാജ്യത്തെ സാരമായി ബാധിച്ചിരുന്നുവെങ്കിൽ വാടകനിരക്കിലും മറ്റും കുത്തനെ വർധന പ്രവാസികൾക്ക് നേരിടേണ്ടി വന്നേനെ. സാധാരണ ഒരു പ്രീമിയം പ്രോപ്പോർട്ടിയിൽ സിംഗിൾ ബെഡ്‌റൂം ഫ്‌ലാറ്റിന് ശരാശരി 350 റിയാലും രണ്ടു ബെഡ് റൂം ഫ്‌ലാറ്റിന് 900 റിയാലുമാണ് വാടക നിരക്ക്. ഇതിൽ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത് പ്രവാസികൾക്കും ആശ്വാസകരമാണ്.
പ്രോപ്പർട്ടികൾ വാങ്ങാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും ഇക്കാര്യത്തിൽ ആശ്വസിക്കാം. നിലവിൽ വർധനയില്ലാതെ തുടരുന്ന പ്രോപ്പർട്ടി വില 2016-ലും വർധിക്കാൻ ഇടയില്ലെന്നാണ് പറയുന്നത്. അതേസമയം പ്രോപ്പർട്ടി മാർക്കറ്റിൽ നിന്ന് പെട്ടെന്ന് ലാഭം പ്രതീക്ഷിക്കുന്നവർക്ക് ഇത് നല്ല സമയമല്ല. വീടുകളുടെ ലഭ്യതയ്ക്കും കുറവില്ലാത്തതിനാൽ വാടകയിനത്തിലും മറ്റും പെട്ടെന്നൊരു വർധന പ്രതീക്ഷിക്കേണ്ടെന്നാണ് ബാങ്കുകളും പറയുന്നത്.