- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിൽ വാടകയും ടാക്‌സി ചാർജും കുതിച്ചുയരുന്നു; സലാലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ടൂറിസ്റ്റുകളുടെ ഒഴുക്ക്
സലാല: സലാലയിൽ സലാലയിൽ വീടുവാടകയും ടാക്‌സിചാർജും കുതിച്ചുയരുന്നതായി റിപ്പോർട്ട്. ഈദ് അവധി ദിവസങ്ങളും ഖരീഫ് ഫെസ്റ്റിവലും ഒരുമിച്ച് വന്നതോടെ ഇവിടെക്ക് വരുന്ന ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ചാർജ് കൂട്ടാൻ കാരണം. ഈദിനുമുമ്പ് ന്യൂ സലാല ഏരിയയിൽ രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് 40 ഒമാനി റിയാലിനും 50 ഒമാനി റിയാലിനും ഇടയിലായിരുന്നു വാടക. എന
സലാല: സലാലയിൽ സലാലയിൽ വീടുവാടകയും ടാക്‌സിചാർജും കുതിച്ചുയരുന്നതായി റിപ്പോർട്ട്. ഈദ് അവധി ദിവസങ്ങളും ഖരീഫ് ഫെസ്റ്റിവലും ഒരുമിച്ച് വന്നതോടെ ഇവിടെക്ക് വരുന്ന ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ചാർജ് കൂട്ടാൻ കാരണം.
ഈദിനുമുമ്പ് ന്യൂ സലാല ഏരിയയിൽ രണ്ട് ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് 40 ഒമാനി റിയാലിനും 50 ഒമാനി റിയാലിനും ഇടയിലായിരുന്നു വാടക. എന്നാൽ ഈദ് അവധി തുടങ്ങിയതോടെ 70 ഒമാനി റിയാലായി വർദ്ധിച്ചു. ഖരീഫ് ഫെസ്റ്റിവൽ തുടങ്ങിയതോടെ ഇത് 100 ഒമാനി റിയാൽ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിസിസി രാജ്യങ്ങളിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും ധാരാളം പേർ സലാലയിലേക്ക് എത്തുന്നതിനാൽ വാടകയിൽ വലിയ വർദ്ധനവാണുണ്ടാകുന്നത്. നബി ആയുബ്, ഗ്രാവിറ്റി പോയന്റ്, ദോഫാർ ഗവർണറേറ്റിലെ അൽ മുഗ്‌സെയിൽ എന്നിവിടങ്ങളിൽ ടാക്‌സി ചാർജ് സാധാരണായി 30 ഒമാനി റിയാലിനും 50 ഒമാനി റിയാലിനും ഇടയിലാണ്. ഖരീഫ് സീസണിൽ 70 ഒമാനി റിയാലിനും 80 ഒമാനി റിയാലിനും ഇടയിലാകും ടാക്‌സി നിരക്ക്.
രണ്ട് മാസക്കാലം സലാലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ധാരാളം പേരാണ് എത്തുന്നത്. ഇവിടത്തെ പച്ചപ്പ് നിറഞ്ഞ പ്രകൃതി സൗന്ദര്യവും മഞ്ഞും മഴയും സഞ്ചാരികൾക്ക് കുളിർമയേകുന്ന അനുഭവമാണ്. ഇവിടേക്ക് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ധാരാളം പേരെത്താറുണ്ട്. സലാലയിലേക്ക് ഖരീഫ് സീസണിൽ പ്രത്യേക വിമാന സർവീസുകളും വിവിധ വിമാനക്കമ്പനികൾ ചാർട്ട് ചെയ്തിട്ടുണ്ട്.