- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യസഹയാങ്ങളിൽ ഒന്നിന് അന്ത്യം കുറിക്കാൻ ഒരുങ്ങി ട്രംപ്; പാവങ്ങൾക്ക് ചികിൽസ ഉറപ്പാക്കിയ ഒബാമാ കെയർ റദ്ദാക്കാൻ കോൺഗ്രസിന്റെ അനുമതി
വാഷിങ്ടൺ: അമേരിക്കൻപ്രസിഡന്റ് ബരാക് ഒബാമ നടപ്പാക്കിയ ആരോഗ്യരക്ഷാപദ്ധതിയായ 'ഒബാമകെയർ' റദ്ദാക്കാനുള്ള ആദ്യനീക്കത്തിന് യു.എസ്. കോൺഗ്രസിന്റെ അംഗീകാരം. ഈ പദ്ധതി റദ്ദാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒബാമകെയറിനുപകരമായി ട്രംപ് എന്തുനിയമം കൊണ്ടുവരുമെന്ന ആകാംക്ഷയിലാണ് അമേരിക്കൻ ജനത. വെള്ളിയാഴ്ച യു.എസ്. ജനപ്രതിനിധിസഭ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. വ്യാഴാഴ്ച സമാനപ്രമേയം സെനറ്റും പാസാക്കിയിരുന്നു. ഇതോടെ ഒബാമകെയർ റദ്ദാക്കാനുള്ള നീക്കത്തിന് യു.എസ്. കോൺഗ്രസിന്റെ പൂർണ പിന്തുണയായി. റിപ്പബ്ലിക്കൻപാർട്ടിക്ക് ഭൂരിപക്ഷമുള്ള 227 അംഗ സഭയിൽ 198 പേർ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുക്കാൻ ഒരാഴ്ച ബാക്കിനിൽക്കെയാണ് തിടുക്കത്തിൽ പദ്ധതി റദ്ദാക്കാനുള്ള നീക്കം. ജനപ്രീതി നേടുന്നതിനൊപ്പം വിവാദം സൃഷ്ടിച്ച നിയമംകൂടിയായിരുന്നു ഒബാമകെയർ. ഈനിയമത്തിനുകീഴിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്ന ആദ്യനടപടിയാണ് പ്രമേയമെന്ന് സഭാസ്പീക്കർ പോൾ റയാൻ അഭിപ്രാ
വാഷിങ്ടൺ: അമേരിക്കൻപ്രസിഡന്റ് ബരാക് ഒബാമ നടപ്പാക്കിയ ആരോഗ്യരക്ഷാപദ്ധതിയായ 'ഒബാമകെയർ' റദ്ദാക്കാനുള്ള ആദ്യനീക്കത്തിന് യു.എസ്. കോൺഗ്രസിന്റെ അംഗീകാരം. ഈ പദ്ധതി റദ്ദാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒബാമകെയറിനുപകരമായി ട്രംപ് എന്തുനിയമം കൊണ്ടുവരുമെന്ന ആകാംക്ഷയിലാണ് അമേരിക്കൻ ജനത.
വെള്ളിയാഴ്ച യു.എസ്. ജനപ്രതിനിധിസഭ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. വ്യാഴാഴ്ച സമാനപ്രമേയം സെനറ്റും പാസാക്കിയിരുന്നു. ഇതോടെ ഒബാമകെയർ റദ്ദാക്കാനുള്ള നീക്കത്തിന് യു.എസ്. കോൺഗ്രസിന്റെ പൂർണ പിന്തുണയായി. റിപ്പബ്ലിക്കൻപാർട്ടിക്ക് ഭൂരിപക്ഷമുള്ള 227 അംഗ സഭയിൽ 198 പേർ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുക്കാൻ ഒരാഴ്ച ബാക്കിനിൽക്കെയാണ് തിടുക്കത്തിൽ പദ്ധതി റദ്ദാക്കാനുള്ള നീക്കം. ജനപ്രീതി നേടുന്നതിനൊപ്പം വിവാദം സൃഷ്ടിച്ച നിയമംകൂടിയായിരുന്നു ഒബാമകെയർ.
ഈനിയമത്തിനുകീഴിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്ന ആദ്യനടപടിയാണ് പ്രമേയമെന്ന് സഭാസ്പീക്കർ പോൾ റയാൻ അഭിപ്രായപ്പെട്ടു. നിയമം പിൻവലിക്കാനുള്ള പ്രമേയം സെനറ്റിൽ പാസായതിൽ നിയുക്തപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്ലാദം പ്രകടിപ്പിച്ചു. സാധാരണക്കാരന് താങ്ങാനാകാത്ത ഒബാമകെയർ നിയമം ഉടനെ ചരിത്രമാകുമെന്ന് ട്രംപ് 'ട്വിറ്ററി'ൽ കുറിച്ചു.