മലപ്പുറം: ഗൾഫിലുള്ള ഭർത്താവിനേയും നാലുവയസ്സുള്ള പെൺകുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി ഒളിച്ചോടിയത് ഓൺലൈൻവഴി പരിയപ്പെട്ട യുവാവിനൊപ്പം, മാതാവിന്റെ പരാതിയിൽ യുവതിയെ പൊലീസ് കണ്ടെത്തി. സംഭവം മലപ്പുറം തലപ്പാറയിൽ. നാല് വയസ്സുള്ള പെൺ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് യുവതിക്കെതിരെ ബാല നീതി നിയമ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.

തലപ്പാറ യിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീടായ തേഞ്ഞിപ്പലത്തെ വീട്ടിലേക്ക് വിരുന്ന് വന്ന യുവതിയെ കഴിഞ്ഞ 27 ന് പുലർച്ചെ ആണ് കാണാതായത്. യുവതിയുടെ മാതാവിന്റെ പരാതി പ്രകാരം തേഞ്ഞിപ്പലം പൊലീസിന്റെ അന്വേഷണത്തി ലാണ് യുവതിയെയും കാമുകനെയും കണ്ടെത്തി അറസ്റ്റ് ചെയ്തത്. യുവാവുമായി ഓൺലൈൻ വഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

യുവതിയുടെ ഭർത്താവ് വിദേശത്താണ്. തേഞ്ഞിപ്പലം പൊലീസ് ഇൻസ്‌പെക്ടർ അഷ്‌റഫ് ന്റെ നേതൃത്വത്തിൽ എസ്‌ഐ സൈനുൽ ആബിദ്, സി.പി ഒ മാരായ റഫീഖ് മഞ്ചലോടൻ, രാജേഷ്, സുജാത എന്നിവരാണ് കേസന്വേഷിച്ചത്