- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ഗാർഹിക തൊഴിലാളികളെ കൈമാറുന്നവർക്കെതിരെ മുന്നറിയിപ്പുമായി സർക്കാർ; അനധികൃതമായി തങ്ങുന്ന വീട്ടുവേലക്കാർക്കെതിരെ കർശന നടപടി
റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികളെ അനധികൃതമായി കൈമാറുന്നതിനെതിരെ മുന്നറിയിപ്പുമായി സർക്കാർ രംഗത്ത്. അനധികൃതമായി താമസിക്കുന്ന വീട്ടുവേലക്കാരെ കൈമാറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം. ഇത്തരം നിയമലംഘകരെ പിടികൂടാൻ പിടികൂടാൻ തൊഴിൽ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷ വകുപ്പും ധാരണയായി.
റിയാദ്: സൗദിയിൽ ഗാർഹിക തൊഴിലാളികളെ അനധികൃതമായി കൈമാറുന്നതിനെതിരെ മുന്നറിയിപ്പുമായി സർക്കാർ രംഗത്ത്. അനധികൃതമായി താമസിക്കുന്ന വീട്ടുവേലക്കാരെ കൈമാറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം.
ഇത്തരം നിയമലംഘകരെ പിടികൂടാൻ പിടികൂടാൻ തൊഴിൽ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷ വകുപ്പും ധാരണയായി.ഗാര്ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ നിയമവിരുദ്ധ പ്രവര്ത്തനങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത നീക്കം.
തൊഴിൽ താമസ നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് കഴിയുന്ന വീട്ടു വേലക്കാർക്കെതിരെ കൂടുതൽ കർക്കശമായ നടപടി സ്വീകരിക്കും. നിയമവിരുദ്ധമായി വേലക്കാരെ പരസ്പരം കൈമാറുന്ന സ്‌പോൺസർമാര്ക്കും ഇടനിലക്കാര്ക്കും റിക്രൂട്ടിങ് ഏജൻസികൾക്കും എതിരെ നടപടി ഉണ്ടാകും.
തൊഴിൽ മന്ത്രി ഡോ. മുഫ്രിജ് സഅദ് അൽഹഖബാനിയും പൊതുസുരക്ഷ മേധാവി ഉസ്മാൻ ബിൻ നാസിർ അൽമുഹരിജുമാണ് നടപടിക്കുള്ള രൂപരേഖ ചർച്ച ചെയ്തത്. വീട്ടുവേലക്കാർ ഒളിച്ചോടുന്നത് തടയുന്നതിന് പദ്ധതിയിടുന്നുണ്ട്. ഇത്തരത്തിലുള്ള ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യാനുള്ള ഇലക്ട്രോണിക് രീതി പരിഷ്‌കരിക്കാനും ധാരണയായിട്ടുണ്ട്.
ഇഖാമ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്ക് താമസ, യാത്രാസൗകര്യങ്ങൾ നൽകുന്നതും കുറ്റകരമാണ്. നിയമലംഘകരെ സഹായിക്കുന്നത് ഏറ്റവും കഠിനകരമായ നിയമലംഘനമാണ്.