- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുജോലിക്കെത്തിയ സ്ത്രീ അഞ്ചര വയസുകാരിയെ അടുക്കളയിൽ നിന്നും വലിച്ചെറിഞ്ഞു;സിസിടിവി ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ; പരാതിയുമായി കുട്ടിയുടെ പിതാവ്; കേസെടുത്ത് പൊലീസ്; ജോലിക്കാരി ഒളിവിൽ
ഇടുക്കി: അഞ്ചര വയസുകാരിയെ മർദിക്കുകയും അടുക്കളയിൽ നിന്നും എടുത്തെറിയുകയും ചെയ്ത സംഭവത്തിൽ വീട്ടുജോലിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. മൂലമറ്റം സ്വദേശിനി തങ്കമ്മക്കെതിരെയാണ്(60) കേസ്. കുട്ടിയുടെ പിതാവ് ഉടുമ്പന്നൂർ സ്വദേശി ബിബിന്റെ പരാതിയിലാണ് നടപടി. കുട്ടിയെ അടുക്കളയിൽ നിന്നും വലിച്ചെറിയുന്ന ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ബിബിന്റെ ഭാര്യ വിദേശത്താണ്. അഞ്ചര വയസും നാലര വയസും പ്രായമുള്ള കുട്ടികളെ നോക്കാനാണ് തങ്കമ്മയെ വീട്ടിൽ നിർത്തിയത്. കഴിഞ്ഞ ദിവസം ബിബിൻ മലയാറ്റൂരിൽ തീർത്ഥാടനത്തിന് പോയിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് തങ്കമ്മ കുട്ടികളെ ഉപദ്രവിച്ചത്.
അഞ്ചര വയസുകാരിയെ ഇവർ എടുത്തെറിഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ബിബിൻ പൊലീസിൽ പരാതി നൽകിയത്. മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ വീട്ടിൽ ജോലിക്കെത്തിയത്. തങ്കമ്മ ഇപ്പോൾ ഒളിവിലാണ്.