- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വീട്ടുജോലിക്കാർക്ക് പരാതിപ്പെടാൻ ഇനി ഭാഷ തടസ്സമാകില്ല; പ്രവാസികൾക്ക് പരാതി ബോധിപ്പിക്കാൻ വെബ്സൈറ്റും ഫോൺനമ്പറും നിലവിൽ; മലയാളത്തിലും പരാതി അറിയിക്കാൻ സൗകര്യം
സൗദിയിലെ റിക്രൂട്ടിംങ് ഏജൻസികളെ കുറിച്ചോ കമ്പനികളെ കുറിച്ചോ പരാതിയുള്ളവർക്ക് തൊഴിൽ മന്ത്രാലയത്തെ അറിയിക്കാനായി ഓൺലൈൻ സംവിധാനം നിലവിൽ വന്നു. പരാതി പറയാനായി ഭാഷ തടസ്സമാകില്ല എന്നതാണ് ഇതിൽ ഏറ്റവും സുപ്രധാന കാര്യം. തൊഴിൽ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലേക്ക് മലയാളത്തിലും പരാതികൾ അറിയിക്കാൻ സൗകര്യമൊരുക്കുന്നുണ്ട്. ശനിയാഴ്
സൗദിയിലെ റിക്രൂട്ടിംങ് ഏജൻസികളെ കുറിച്ചോ കമ്പനികളെ കുറിച്ചോ പരാതിയുള്ളവർക്ക് തൊഴിൽ മന്ത്രാലയത്തെ അറിയിക്കാനായി ഓൺലൈൻ സംവിധാനം നിലവിൽ വന്നു. പരാതി പറയാനായി ഭാഷ തടസ്സമാകില്ല എന്നതാണ് ഇതിൽ ഏറ്റവും സുപ്രധാന കാര്യം. തൊഴിൽ മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിലേക്ക് മലയാളത്തിലും പരാതികൾ അറിയിക്കാൻ സൗകര്യമൊരുക്കുന്നുണ്ട്.
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പരാതികൾ അറിയിക്കാം. വിളിക്കേണ്ട നമ്പർ 19911. മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയും പരാതികൾ അറിയിക്കാമെന്ന് കസ്റ്റമർ റിലേഷൻ വിഭാഗം ഉപമന്ത്രി സിയാദ് അൽ സെയ്ജ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീട്ടുജോലിക്കാർക്കായി പരാതി പരിഹാര സമിതികളുമുണ്ട്. മന്ത്രാലയ വെബ്‌സൈറ്റിൽനിന്ന് ലഭിക്കുന്ന ഫോമിൽ സമിതികൾക്കു പ രാതി എഴുതി നൽകാം. വിദേശ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ എന്നിവ സംബന്ധിച്ച അഭിപ്രായങ്ങളും പരാ തികളും അറിയിക്കണമെന്നും തൊഴിൽ മന്ത്രാലയം നിർദേശിച്ചു.
റിക്രൂട്ടിങ് നിരക്ക്, കാലാവധി, ഗാർഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ സൗദി തൊ!ഴിൽ മന്ത്രാലയം തൊഴിൽ കരാർ ഒപ്പുവച്ച രാജ്യങ്ങൾ തുടങ്ങിയ വിവരങ്ങളും റിക്രൂട്ടിങിന് ആവശ്യമായ നിബന്ധനകളും സമർപ്പിക്കേണ്ട രേഖകളും നടപടിക്രമങ്ങളും വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ജോലിക്കാർക്ക് ഇഖാമ എടുക്കുക, എക്‌സിറ്റ് റീഎൻട്രി അടിക്കുക, ലൈസൻസ് എടുക്കുക തുടങ്ങിയവക്ക് ആവശ്യമായ ഫോമുകളും സൈറ്റിൽ ലഭ്യമാണ്.മന്ത്രാലയത്തിന്റെ ഏകീകൃത നമ്പറിലേക്ക് വിളിക്കുന്നവർക്ക് എട്ട് ഭാഷകളിൽ സേവനം ലഭ്യമാണ്. അറബി, ഇംഗ്‌ളീഷ്, ഉറുദു, ഹിന്ദി, മലയാളം, ഇന്തോനേഷ്യ, എത്യോപ്യ, തഗാലു എന്നീ ഭാഷകളിലെ സേവനം വിദേശികളെ കൂടി ലക്ഷ്യമാക്കിയാണ് ആരംഭിച്ചത്.