- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വീട്ടുജോലിക്കാർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ നിർബന്ധമായും തൊഴിൽ കരാർ ഒപ്പിട്ടിരിക്കണം; പുതിയ നിയമം ഉടൻ
ദോഹ: വീട്ടുജോലിക്കാരെ രാജ്യത്ത് എത്തിക്കുന്നതിനു മുൻപ് അവരെ ആവശ്യമുള്ള വ്യക്തിയും റിക്രൂട്‌മെന്റ് ഏജൻസിയും തമ്മിൽ തൊഴിൽകരാർ ഒപ്പുവയ്ക്കണമെന്നു തൊഴിൽമന്ത്രാലയം നിർദേശിച്ചു. ഡിസംബർ 14നു പ്രാബല്യത്തിലാകുന്ന പുതിയ തൊഴിൽ താമസാനുമതി നിയമത്തിന്റെ ചുവടുപിടിച്ചാണു നീക്കം. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ വിദേശ തൊഴിലാളി തൊഴിൽകരാർ ഒപ്പിടണം. ഗാർഹിക തൊഴിലാളികൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെങ്കിലും ചൂഷണങ്ങളും പരാതികളും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അവർക്കും തൊഴിൽ കരാർ കൊണ്ടുവരുന്നതെന്നു 'ദ് പെനിൻസുല' റിപ്പോർട്ട് ചെയ്തു. ഖത്തറിലേക്ക് തൊഴിലിനായി എത്തുന്നവർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ നിർബന്ധമായും തൊഴിൽ കരാറിൽ ഒപ്പിട്ടിരിക്കണം എന്നാണ് പുതിയ നിയമം നിർദേശിക്കുന്നത്. ഭരണനിർഹണ വികസന മന്ത്രാലയം, തൊഴിൽസാമൂഹിക കാര്യ മന്ത്രാലയം എന്നിവ തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് കൂടുതൽ കാര്യക്ഷമമാക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറാണ് ഏറ്റവും പ്രധാനം. ഗാർഹിക തൊഴിലാളികളെ ഖത്തറിലേക്കെത്തിക്കുംമുൻപ് അവരു
ദോഹ: വീട്ടുജോലിക്കാരെ രാജ്യത്ത് എത്തിക്കുന്നതിനു മുൻപ് അവരെ ആവശ്യമുള്ള വ്യക്തിയും റിക്രൂട്‌മെന്റ് ഏജൻസിയും തമ്മിൽ തൊഴിൽകരാർ ഒപ്പുവയ്ക്കണമെന്നു തൊഴിൽമന്ത്രാലയം നിർദേശിച്ചു. ഡിസംബർ 14നു പ്രാബല്യത്തിലാകുന്ന പുതിയ തൊഴിൽ താമസാനുമതി നിയമത്തിന്റെ ചുവടുപിടിച്ചാണു നീക്കം. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ വിദേശ തൊഴിലാളി തൊഴിൽകരാർ ഒപ്പിടണം. ഗാർഹിക തൊഴിലാളികൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെങ്കിലും ചൂഷണങ്ങളും പരാതികളും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അവർക്കും തൊഴിൽ കരാർ കൊണ്ടുവരുന്നതെന്നു 'ദ് പെനിൻസുല' റിപ്പോർട്ട് ചെയ്തു.
ഖത്തറിലേക്ക് തൊഴിലിനായി എത്തുന്നവർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ നിർബന്ധമായും തൊഴിൽ കരാറിൽ ഒപ്പിട്ടിരിക്കണം എന്നാണ് പുതിയ നിയമം നിർദേശിക്കുന്നത്. ഭരണനിർഹണ വികസന മന്ത്രാലയം, തൊഴിൽസാമൂഹിക കാര്യ മന്ത്രാലയം എന്നിവ തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് കൂടുതൽ കാര്യക്ഷമമാക്കും. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറാണ് ഏറ്റവും പ്രധാനം.
ഗാർഹിക തൊഴിലാളികളെ ഖത്തറിലേക്കെത്തിക്കുംമുൻപ് അവരുടെ സേവനം തേടുന്ന കുടുംബവും തൊഴിലാളിയെ നൽകുന്ന റിക്രൂട്‌മെന്റ് ഏജൻസിയും തമ്മിലാണു തൊഴിൽകരാർ ഒപ്പുവയ്‌ക്കേണ്ടത്. ഈ കരാർ തൊഴിൽമന്ത്രാലയം പരിശോധിച്ച് അനുമതി നൽകും. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വന്നാൽ റിക്രൂട്ടിങ് ഏജൻസിയിലേക്കു ഗാർഹിക തൊഴിലാളിയെ മടക്കി അയയ്ക്കാനും വ്യവസ്ഥയുണ്ടാകുമെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഭരണനിർവഹണ വിഭാഗം(എംഎഡിഎൽഎസ്എ) സൂചിപ്പിക്കുന്നു.
ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ച പുതിയ മാർഗനിർദേശങ്ങൾ തൊഴിൽമന്ത്രാലയം ഫേസ്‌ബുക് പേജിലാണു നൽകിയിരിക്കുന്നത്. മാൻപവർ ഏജൻസിയുമായി കരാർ ഒപ്പുവച്ചു മാത്രമേ വീട്ടുജോലിക്കാരെ നിയമിക്കാവൂ എന്നു പോസ്റ്റിൽ വ്യക്തമാക്കുന്നു. തൊഴിൽ താമസാനുമതി നിയമം നടപ്പാക്കുന്നതിനു മുന്നോടിയായാണു മന്ത്രാലയം ഫേസ്‌ബുക്കിൽ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. കരാറിലെ ഏതെങ്കിലും വ്യവസ്ഥകൾ പാലിക്കുന്നതിൽ ഏജൻസി വീഴ്ചവരുത്തിയാൽ തൊഴിൽദാതാവിനു മന്ത്രാലയത്തിൽ പരാതിപ്പെടാം.
മാത്രമല്ല, ഗാർഹിക തൊഴിലാളിയുടെ സേവനം തൃപ്തികരമല്ലെങ്കിൽ അവരെ ഏജൻസിക്കു തിരികെ കൈമാറുകയും ചെയ്യാം. ഇരു പാർട്ടികളും തമ്മിൽ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഒപ്പുവയ്ക്കുന്ന കരാർ ഭാവിചൂഷണങ്ങൾ അവസാനിപ്പിക്കാൻ സഹായകമാകുമെന്നാണു കരുതുന്നത്. കരാർ വ്യവസ്ഥകൾ തൊഴിലുടമ വ്യക്തമായി വായിച്ചു മനസ്സിലാക്കണമെന്നും അഡ്വാൻസ് നൽകുന്ന തുകയ്ക്കുള്ള രസീത് വാങ്ങിയിരിക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തുന്നു. ഈ വ്യവസ്ഥകൾ അടങ്ങിയ കരാറിനു മന്ത്രാലയം അംഗീകാരം നൽകുന്നതോടെ തൊഴിലാളിയെ രാജ്യത്തേക്കെത്തിക്കുന്നതിനുള്ള വീസാ നടപടികൾ ആരംഭിക്കാം.