തലശേരി: കാണാതായ ഗൾഫുകാരന്റെ ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി. തലശേരി കോടതിയിൽ ഹാജരാക്കിയ ഭർതൃമതി തനിക്ക് കാമുകനോടൊപ്പമാണ് പോകാൻ ആഗ്രഹമെന്ന് പറഞ്ഞതിനാൽ കോടതി സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു. മുഴപ്പിലങ്ങാട് സ്വദേശിനിയായ 23 വയസുകാരിയാണ് കുത്തുപറമ്പ് വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായ വേങ്ങാട് സ്വദേശിയായ യുവാവിനൊപ്പം പോയത്.

യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് എടക്കാട് എസ്‌ഐ മഹേമ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് 23 കാരിയെ കാമുകനൊപ്പം മട്ടന്നൂരിലെ റിസോർട്ടിൽ കണ്ടെത്തി. തലശേരിയിലെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നതിനിടെയാണ് യുവതിയും കാമുകനും പ്രണയത്തിലാകുന്നത്.

ഏഴ് വർഷമായി ഇവർ പ്രണയബന്ധം തുടരുകയായിരുന്നു. ഇവരുടെ വിവാഹത്തിന് ബന്ധുക്കൾ എതിർത്തതിനെ തുടർന്നാണ് നടക്കാതെ പോയത് ഇതിനു ശേഷം യുവതിയെ ഗൾഫുകാരനെ കൊണ്ട് മുന്ന് വർഷം മുൻപ് വിവാഹം കഴിപ്പിക്കുകയായിരുന്നു.ഇവരുടെ ഭർത്താവ് ഗൾഫിലാണുള്ളത്.