കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവേലിക്കരയിൽ ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ചത്. ഭിന്നശേഷിയുള്ള മകനൊപ്പമായിരുന്നു മോളി താമസിച്ചിരുന്നത്.പീഡനശ്രമത്തിനിടെ ആണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അസം സ്വദേശി മുന്നയെ കസ്്റ്റഡിയിലെടുത്തു. മോളിയുടെ മകൻ ഡെനിക്കൊപ്പമായിരുന്നു മുന്നയുടെ താമസമെന്ന് അറിയുന്നു.ബലാൽസംഗത്തിനിടെ കഴുത്ത് ഞെരിച്ചും തലയ്ക്കടിച്ചുമാണ് താൻ വീട്ടമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി

രാവിലെ മകനാണ് അമ്മ മരിച്ചുകിടക്കുന്ന കാര്യം അയൽവീട്ടിൽ വന്ന് അറിയിച്ചത്. തുടർന്ന് അയൽവാസികൾ എത്തി നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ മോളിയെ കണ്ടെത്തിയത്. അയൽവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

മകനാണോ അമ്മയെ ആക്രമിച്ചതെന്ന് സംശയിക്കുന്നുണ്ടെങ്കിലും വാടയ്ക്ക് താമസിച്ചിരുന്ന മുന്നയയെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അയൽക്കാർ വന്നുനോക്കുമ്പോൾ കിടപ്പുമുറിയിൽ വിവസ്ത്രയായി കിടക്കുകയായിരുന്നു. പ്രാർത്ഥനാമുറിയിൽ നിന്ന് കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന നിലയിലാണ് കാണപ്പെട്ടത്.ഇന്നലെ രാത്ര്ി 9.30 വരെ അടുത്ത കൂട്ടുകാരി മോക്‌സേച്ചിയുമായി പള്ളിപ്പെരുന്നാളിനെ കുറിച്ച് ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.

പ്രതിയെ ഇന്ന് തന്നെ അറസ്‌ററ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തിന് സമീപം പത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്.