- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞിട്ടും ആദ്യ കാമുകനോടുള്ള പ്രണയം ഉപേക്ഷിച്ചില്ല; കാമുകനെ സ്വന്തമാക്കാനുള്ള സാഹസം അനാഥമാക്കിയത് ഒരു കുടുംബത്തെ: കായംകുളം സ്വദേശി മിഷിയയുടെ കഥ ഇങ്ങനെ
ആലപ്പുഴ : വിവാഹം കഴിഞ്ഞിട്ടും ആദ്യ കാമുകനോടുള്ള പ്രണയം ഉപേക്ഷിക്കാനായില്ല. കാമുകനെ സ്വന്തമാക്കാനുള്ള വീട്ടമ്മയുടെ സാഹസമാണ് ഒരു കുടുംബത്തെ തന്നെ അനാഥമാക്കിയത്. രണ്ടു മക്കളുടെ മാതാവായ കായംകുളം കൃഷ്ണപുരം സ്വദേശി മിഷിയയുടെ കഥയിങ്ങനെയാണ്. പ്രായത്തിന്റെ ഏറ്റകുറച്ചിലുകൾ പ്രണയത്തിന് തടസമായില്ല. മിഷിയയെന്ന വീട്ടമ്മ അവിവാഹിതനായ സുനി
ആലപ്പുഴ : വിവാഹം കഴിഞ്ഞിട്ടും ആദ്യ കാമുകനോടുള്ള പ്രണയം ഉപേക്ഷിക്കാനായില്ല. കാമുകനെ സ്വന്തമാക്കാനുള്ള വീട്ടമ്മയുടെ സാഹസമാണ് ഒരു കുടുംബത്തെ തന്നെ അനാഥമാക്കിയത്. രണ്ടു മക്കളുടെ മാതാവായ കായംകുളം കൃഷ്ണപുരം സ്വദേശി മിഷിയയുടെ കഥയിങ്ങനെയാണ്.
പ്രായത്തിന്റെ ഏറ്റകുറച്ചിലുകൾ പ്രണയത്തിന് തടസമായില്ല. മിഷിയയെന്ന വീട്ടമ്മ അവിവാഹിതനായ സുനിലെന്ന ചെറുപ്പക്കാരനെ പ്രണയിച്ചു. പ്രണയത്തിന്റെ ചൂടും ചൂരും നഷ്ടപ്പെട്ടപ്പോൾ സുനിൽ മിഷിയയെ ഉപേക്ഷിച്ച് പുത്തൻ മേച്ചിൽപ്പുറം തേടി.
താൻ സ്വന്തമെന്ന് കരുതിയ ആളെ മറ്റൊരാൾ കൈയടക്കുന്നത് മിഷിയയെ സംബന്ധിച്ചിടത്തോളം സഹനീയമായിരുന്നില്ല. പിന്നീട് എല്ലാം മറന്ന് തീരുമാനമെടുത്തു. കൊല്ലുകയെന്ന അവസാന ശിക്ഷ. കൊലപാതകവും അന്വേഷണവും ശിക്ഷയും എല്ലാം കെട്ടടങ്ങിയപ്പോൾ മിച്ചമായത് അനാഥമാക്കപ്പെട്ട ഒരു കുടുംബം. ദൂരുഹ സാഹചര്യത്തിൽ കാമുകിയുടെ കിടപ്പുമുറിയിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കാണപെട്ട കൊല്ലം നീണ്ടകര സ്വദേശി സുനിൽ കുമാറി (33)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് കൃഷ്ണപുരം കാപ്പിൽ രാജ് നിവാസിൽ മിഷിയയെ (43) മാവേലിക്കര സെഷൻസ് കോടതി ജീവപര്യന്തം
ശിക്ഷിച്ചത്.
വീട്ടമ്മയായിരിക്കെ തന്നെ മിഷിയ സുനിലുമായി പ്രണയത്തിലായിരുന്നു. സുനിൽ വിവാഹിതനായതാണ് കൊലപാതകത്തിന് കാരണമായത്. അപൂർവ്വങ്ങളിൽ അപൂർവമായ കേസിൽ സാക്ഷികളൊന്നും തന്നെയില്ലായിരുന്നു. സാഹചര്യ തെളിവുകൾ മാത്രമായിരുന്നു മിഷയയെ ജയിലിലേക്ക് അയച്ചത്. മിഷിയയുടെ ജയിൽവാസം അലങ്കോലപ്പെടുത്തിയത് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ട ധീരജവാന്റെയും രണ്ടു കുട്ടികളുടെയും.
ഭർത്താവ് രാജ്യത്തിന്റെ മാനം കാത്തെങ്കിലും ഭാര്യക്ക് സ്വന്തം മാനം സംരംക്ഷിക്കാനായില്ലെന്നുള്ളതാണ് വിരോധാഭാസമായത്. പട്ടാള സേവനം കഴിഞ്ഞ് വിശ്രമ ജീവതത്തിനായി നാട്ടിലെത്തി രാജൻ എന്ന പട്ടാളക്കാരന് ഭാര്യനൽകിയത് അപമാനവും ദുരിതവും. ഭാര്യയുടെ വഴിവിട്ട ജീവിതവും ദുർനടത്തിപ്പും ഇയ്യാളെ ജീവിതത്തിന്റെ മറ്റൊരു വീഥിയിലേക്ക് തള്ളിവിട്ടു. ഭാര്യയുടെ കഥമുഴുവൻ അറിഞ്ഞ രാജൻ വീട് വിട്ട് എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി കഴിയുകയാണ്.
മിഷിയയെ ജീവപരന്ത്യം ശിക്ഷിച്ചിട്ടും ഭർത്താവ് രാജന് യാതൊരു ഭാവവ്യത്യാസവുമില്ലായിരുന്നു. നിർവ്വികാരനായി കഴിയുന്ന ഇയ്യാൾ ഇപ്പോൾ കാവൽ പണിയിൽ ജീവിതം മറയ്ക്കാൻ ശ്രമിക്കുകയാണ്. ജീവിതത്തിന്റെ കയറ്റിറക്കങ്ങിൽ പകച്ചു നിൽക്കുന്ന ഒരു എട്ടാം ക്ലാസുകാരന്റെ സ്ഥതിയും ഈ കുടുംബത്തെ വേട്ടയാടുന്നുണ്ട്. അമ്മയുടെ ലാളനയേറ്റ് ഭാവിയെ കരുപ്പിടിപ്പിക്കേണ്ട ഈ ബാലൻ ഇന്ന് അനാഥത്വം പേറുകയാണ്. അമ്മ ജയിലിലും അച്ഛൻ വീട് വിട്ടുപോകുകയും ചെയ്തു.
കായംകുളത്തെ ഒരു മാനേജ്‌മെന്റ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് മിഷിയയുടെ മകൻ. എന്നും സ്‌കൂളിലേക്ക് പോകാൻ ബാഗും ടിഫിൻ കാര്യറുമായി കാത്തുനിൽക്കുന്ന അമ്മ ഇന്ന് അവനോടൊപ്പം ഇല്ല. സാഹചര്യങ്ങളോട് ഈ കുരുന്നു ബാലൻ പൊരുത്തപ്പെട്ടു വരുന്നുണ്ടെങ്കിലും ജീവിതകാലം മുഴുവൻ കൊലപാത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച അമ്മയെ കുറിച്ചുള്ള മുറിപാടുകൾ അവന്റെ മനസിൽ മായാതെ ഉണ്ടാകും.