കോഴിക്കോട്: തമ്മിൽ കണ്ടാൽ പരസ്പരം വെട്ടിക്കീറാൻ നടക്കുന്നവർ. സാദാസമയവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ. എന്നാൽ സുപ്രഭ കെ നായരെന്ന വീട്ടമ്മയെ ദ്രോഹിക്കുന്ന കാര്യത്തിലും അവരുടെ ഭൂമി തട്ടിയെടുക്കാനും ഇവരെല്ലാം ഒറ്റക്കെട്ട്.തന്റെ ഉടമസ്ഥതയിലുള്ള ഭൂമി വില്ക്കാൻ സി പി എംആർ എസ് എസ് നേതാക്കൾ അനുവദിക്കുന്നില്ലന്നെ പരാതിയുമായാണ് രോഗിണിയായ സുപ്രഭ കെ നായർ എന്ന വീട്ടമ്മ രംഗത്തത്തെിയത്. കോഴിക്കോട് കല്ലായ് പയ്യനക്കലിലെ തന്റെ ആറ് സെന്റ് സ്ഥലം വിൽക്കുന്നതിന് സി പി എംആർ എസ് എസ് നേതാക്കൾ തടസ്സം നിൽക്കുന്നതായും ഭീഷണിപ്പെടുത്തുന്നതായും ഇവർ ആരോപിക്കുന്നു. സമീപപ്രദേശത്തെ സർവ്വീസ് സഹകരണബാങ്ക് ജീവനക്കാരനായ ബ്രാഞ്ച് സെക്രട്ടറിയും, ഏരിയാ സെക്രട്ടറിയായ സി പി എമ്മിന്റെ മുൻ കൗൺസിലറും, ആർ എസ് എസ് പ്രാദേശികനേതാവും ചേർന്നാണ് തങ്ങളെ ഭീഷണിപ്പെടുത്തി സ്ഥലവില്പന തടസ്സപ്പെടുത്തുന്നതെന്ന് സുപ്രഭ പറയുന്നു.

പ്രമേഹവും വൃക്ക രോഗവും ബാധിച്ച് ഡയാലിസിസിന് വിധേയയാവുന്ന രോഗിയാണ് താനെന്ന മാനുഷികപരിഗണന പോലുമില്ലാതെയാണ് പ്രാദേശികനേതാക്കൾ ഭീഷണിപ്പെടുത്തുന്നതെന്ന് ഇവർ പറയുന്നു. പരസ്പരം പോരടിക്കുന്ന സി പി എം ആർ എസ് എസ് നേതാക്കൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ആരുടെയും സഹായമില്ലാതെ ദുരിതത്തിലാണ് താനുള്ളതെന്നും ഈ പാവം വീട്ടമ്മ വ്യക്തമാക്കുന്നു.

പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിനായി മാർക്കറ്റ് വിലയുടെ നേർപകുതി വിലയ്ക്ക് സ്ഥലം കൈയടക്കാനാണ് സി പി എമ്മിന്റെ പ്രാദേശികനേതാക്കൾ ശ്രമം നടത്തുന്നത്. അങ്ങിനെ തുച്ഛമായ വിലയ്ക്ക് സ്വന്തമാക്കിയ ശേഷം, ഭൂമി കൂടിയ വിലക്ക് സർവീസ് സഹകരണബാങ്കിന് മറിച്ച് വിൽക്കാനാണ് നീക്കം. കോഴിക്കോട് കോർപറേഷനിലെ മുൻ കൗൺസിലറും, ബ്രാഞ്ച് സെക്രട്ടറിയുമാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചതും സ്ഥലവില്പനയ്ക്ക് തടസ്സം നിൽക്കുന്നതും. മുമ്പ് സ്ഥലം വാങ്ങാനത്തെുന്നവരെയെല്ലാം ഇവർ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിച്ചതായി അറിയാൻ സാധിച്ചതായി സൂപഭ പറഞ്ഞു.

അടുത്തിടെ തിരുവണ്ണൂർ സ്വദേശിയായ ഒരാൾ സ്ഥലം വാങ്ങാമെന്നേറ്റ് വന്നിരുന്നു. അഡ്വാൻസ് നൽകുകയും ചെയ്തു. പ്രദേശവാസിയായ ആർ എസ് എസ് പ്രാദേശികനേതാവിനെ ഇടനിലക്കാരനാക്കിയായിരുന്നു വിൽപ്പനയ്ക്ക് സാഹചര്യമൊരുക്കിയത്. എന്നാൽ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ കൈക്കലാക്കിയ ഇയാൾ രേഖകളിലെ സങ്കീർണ്ണത പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് അസ്സൽ ആധാരവും മറ്റും സുപ്രഭയിൽ നിന്നും വാങ്ങി. എന്നാൽ അതിന് ശേഷം മറുകണ്ടം ചാടിയ ആർ എസ് എസ് നേതാവ്, സി പി എം നേതാക്കൾ പറഞ്ഞതുപോലെ പന്നിയങ്കര സർവ്വീസ് സഹകരണബാങ്കിന് പകുതിവിലയ്ക്ക് സ്ഥലം വിൽക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കി ആർ എസ് എസ് നേതാവിനെ സമീപിച്ചങ്കെിലും നാല് ലക്ഷം കൂടി നൽകിയാലേ രേഖകൾ തിരിച്ചുതരൂവെന്ന മറുപടിയാണ് ലഭിച്ചത്.

വില്ലജേ് ഓഫിസിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെയും കൗൺസിലറുടെയും സമ്മർദ്ദത്താൽ ഇതുവരെ ലഭ്യമായിട്ടില്ല. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വേറെയാർക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച സി പി എംആർ എസ് എസ് നേതാക്കൾ, കണ്ണൂരിലെ പരാതിക്കാരിയുടെ താമസസ്ഥലത്തും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. സ്ഥലം കൈക്കലാക്കാനുള്ള പാർട്ടി നേതാക്കളുടെ ശ്രമങ്ങൾക്ക് തങ്ങളുടെ ചില ബന്ധുക്കളുടെ പിന്തുണ കൂടിയുണ്ടെന്നും സുപ്രഭ പറയുന്നു.