- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റൺ എക്യുമെനിക്കൽ വോളിബോൾ ടൂർണമെന്റ്: സെന്റ് ജോസഫ് സീറോ മലബാർ ടീം ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടന്ന നാലാമത് വോളിബോൾ ടൂർണമെന്റിൽ നിലവിലെ ജേതാക്കളായ സെന്റ് ജോസഫ് സീറോ മലബാർ ടീമിനു കിരീടം. ഏപ്രിൽ ഒമ്പതിനു ട്രിനിറ്റി സെന്ററിൽ നടന്ന മത്സരത്തിൽ തുടർച്ചയായ നാലാം തവണയാണു സെന്റ് ജോസഫ് ജേതാക്കളാകുന്നത്. ആദ്യന്തം ആവേശം നിറഞ്ഞുനിന്ന ഫൈനൽ മത്സരത്തിൽ തുടർച്ചയായ രണ്ടു സെറ്റിനാണ് (25-17, 25-13) ട്രിനിറ്റി മാർത്തോമ ചർച്ച് എ ടീമിനെ പരാജയപ്പെടുത്തിയത്. വിജയികൾക്ക് റവ. ഫാ. ടി.എം. പീറ്റർ മെമോറിയൽ എവർറോളിങ് ട്രോഫിയും കേരള കിച്ചൻ സംഭാവന ചെയ്ത് ഭക്ഷണ കൂപ്പണുകളും സമ്മാനിച്ചു. ട്രിനിറ്റി മാർത്തോമ ചർച്ച് എ ടീമിന് റണ്ണർ അപ്പ് ട്രോഫി ലഭിച്ചു. ടൂർണമെന്റിലെ എംവിപി ആയി സെന്റ് ജോസഫ് സീറോ മലബാർ ചർച്ചിലെ ജോസി ജേക്കബും ബസ്റ്റ് ഡിഫൻസ് പ്ലയർ ആയി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ചിലെ അജിൻ മാത്യുവും ബസ്റ്റ് ഓഫൻസീവ് പ്ലയർ ആയി. ട്രിനിറ്റി മാർത്തോമ ചർച്ചിലെ ബിനോയി കുഞ്ഞുകുട്ടിയും ബസ്റ്റ് സെന്റർ ആയി സെന്റ് ജോസഫ് സീറോ മലബാർ ചർച്ചിലെ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടന്ന നാലാമത് വോളിബോൾ ടൂർണമെന്റിൽ നിലവിലെ ജേതാക്കളായ സെന്റ് ജോസഫ് സീറോ മലബാർ ടീമിനു കിരീടം.
ഏപ്രിൽ ഒമ്പതിനു ട്രിനിറ്റി സെന്ററിൽ നടന്ന മത്സരത്തിൽ തുടർച്ചയായ നാലാം തവണയാണു സെന്റ് ജോസഫ് ജേതാക്കളാകുന്നത്. ആദ്യന്തം ആവേശം നിറഞ്ഞുനിന്ന ഫൈനൽ മത്സരത്തിൽ തുടർച്ചയായ രണ്ടു സെറ്റിനാണ് (25-17, 25-13) ട്രിനിറ്റി മാർത്തോമ ചർച്ച് എ ടീമിനെ പരാജയപ്പെടുത്തിയത്.
വിജയികൾക്ക് റവ. ഫാ. ടി.എം. പീറ്റർ മെമോറിയൽ എവർറോളിങ് ട്രോഫിയും കേരള കിച്ചൻ സംഭാവന ചെയ്ത് ഭക്ഷണ കൂപ്പണുകളും സമ്മാനിച്ചു. ട്രിനിറ്റി മാർത്തോമ ചർച്ച് എ ടീമിന് റണ്ണർ അപ്പ് ട്രോഫി ലഭിച്ചു.
ടൂർണമെന്റിലെ എംവിപി ആയി സെന്റ് ജോസഫ് സീറോ മലബാർ ചർച്ചിലെ ജോസി ജേക്കബും ബസ്റ്റ് ഡിഫൻസ് പ്ലയർ ആയി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ചിലെ അജിൻ മാത്യുവും ബസ്റ്റ് ഓഫൻസീവ് പ്ലയർ ആയി. ട്രിനിറ്റി മാർത്തോമ ചർച്ചിലെ ബിനോയി കുഞ്ഞുകുട്ടിയും ബസ്റ്റ് സെന്റർ ആയി സെന്റ് ജോസഫ് സീറോ മലബാർ ചർച്ചിലെ പോളച്ചനും തെരഞ്ഞെടുക്കപ്പെട്ടു.
സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്, ട്രിനിറ്റി മാർത്തോമ ചർച്ച് എ, ബി ടീമുകൾ, ഇമ്മാനുവൽ മാർത്തോമ ചർച്ച് ടീം, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച്, സെന്റ് മേരീസ് സീറോ മലബാർ മിഷൻ എന്നീ ടീമുകളാണ് ഈ വർഷത്തെ ടൂർണമെന്റിൽ മാറ്റുരച്ചത്.
റവ.ഫാ.ഏബ്രഹാം സഖറിയായുടെ (ജിക്കു അച്ചൻ) നേതൃത്വത്തിൽ ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ എബി മാത്യു, റജി കോട്ടയം, ഡോ. അന്നാ കെ. ഫിലിപ്പ്, റോബിൻ ഫിലിപ്പ്, മോസസ് പണിക്കർ എന്നിവരോടൊപ്പം ട്രിനിറ്റി സ്പോർട്സ് സെക്രട്ടറി ഷാജൻ ജോർജ്, ട്രിനിറ്റി ഇടവക ട്രസ്റ്റി ഷാജിമോൻ ഇടിക്കുള തുടങ്ങിയവർ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു.



