- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹൂസ്റ്റൺ ക്‌നാനായ കൺവെൻഷനു ഷിക്കാഗോയിൽ ആവേശകരമായ പ്രതികരണം
ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കൺവെൻഷൻ കിക്കോഫിന് ഉജ്വല പ്രതികരണം ലഭിച്ചു. 2016 ഓഗസ്റ്റ് നാലു മുതൽ ഏഴു വരെ തീയതികളിൽ ഹൂസ്റ്റണിൽ നടത്തപ്പെടുന്ന 12-ാമതു നോർത്തമേരിക്കൻ ക്‌നാനായ കത്തോലിക്കാ കൺവെൻഷനിലേക്ക് 150 ഓളം കുടുംബങ്ങൾ സ്‌പോൺസർമാരായി ഷിക്കാഗോയിൽ നിന്നും ആദ്യദിനത്തിൽ തന്നെ രജിസ്റ
ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന കൺവെൻഷൻ കിക്കോഫിന് ഉജ്വല പ്രതികരണം ലഭിച്ചു. 2016 ഓഗസ്റ്റ് നാലു മുതൽ ഏഴു വരെ തീയതികളിൽ ഹൂസ്റ്റണിൽ നടത്തപ്പെടുന്ന 12-ാമതു നോർത്തമേരിക്കൻ ക്‌നാനായ കത്തോലിക്കാ കൺവെൻഷനിലേക്ക് 150 ഓളം കുടുംബങ്ങൾ സ്‌പോൺസർമാരായി ഷിക്കാഗോയിൽ നിന്നും ആദ്യദിനത്തിൽ തന്നെ രജിസ്റ്റർ ചെയ്തു. ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്തമേരിക്കയുടെ (കെസിസിഎൻഎ) നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ കൺവെൻഷനു ഹൂസ്റ്റൺ കെസിഎസ് ആതിഥേയത്വം വഹിക്കുന്നു. ഇരുപത് ക്‌നാനായ കത്തോലിക്കാ സംഘടനകളാണ് കെസിസിഎൻഎയിൽ പ്രവർത്തിക്കുന്നത്.
മെഗസ്സ്‌പോൺസർ സ്റ്റീഫൻ ആൻഡ് സിമി കിഴക്കേക്കുറ്റിൽ നിന്നും അയ്യായിരം ഡോളറിന്റെ ചെക്ക് സ്വീകരിച്ചുകൊണ്ട് കെസിസിഎൻഎ പ്രസിഡന്റ് സണ്ണി പൂഴിക്കാല കിക്കോഫ് ഉദ്ഘാടനം ചെയ്തു. ജോമോൻ ആൻഡ് ബിനു തൊടുകയിൽ ഗ്രാൻഡ് സ്‌പോൺസറുമായി. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഷിക്കാഗോ സേക്രട്ട് ഹാർട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. അബ്രഹാം മുത്തോലത്ത്, ഫാ. ജോസ് ചിറപ്പുറത്ത്, ഡികെസിസി പ്രഥമ പ്രസിഡന്റ് ജോർജ് നെല്ലാമറ്റം, വിമൻസ് ഫോറം ദേശീയ പ്രസിഡന്റ് പ്രതിഭ തച്ചേട്ട്, ഡികെസിസി അംഗം സിറിയക് പുത്തൻപുരയിൽ, കെസിഎസ് ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ, നാഷണൽ കൗൺസിൽ അംഗങ്ങളായ ജോസ് മണക്കാട്ട്, തങ്കച്ചൻ വെട്ടിക്കാട്ടിൽ, എന്റർടെയ്ന്റ്‌മെന്റ് ചെയർപേഴ്‌സൺ ഡെന്നി പുല്ലാപ്പള്ളിൽ, കൺവെൻഷൻ ഷിക്കാഗോ രജിസ്‌ട്രേഷൻ കമ്മറ്റി ചെയർപേഴ്‌സൺ ഡാളി കടമുറിയിൽ, തോമസ് പൂതക്കരി, കെസിസിഎൻഎ ജോയിന്റ് സെക്രട്ടറി സക്കറിയ ചേലയ്ക്കൽ, ആർവിപി റ്റിനു പറഞ്ഞാട്ട്, സിബു കുളങ്ങര (കിഡ്‌സ് ക്ലബ്), അനിത പണയപ്പറമ്പിൽ (കെസിജെഎൽ), തോമസ് കല്ലിടുക്കിൽ (സീനിയർ സിറ്റിസൺ ഫോറം) എന്നിവരും സന്നിഹിതരായിരുന്നു. കെസിഎസ് സെക്രട്ടറി ജീനോ കോതാലടിയിൽ എംസിയായിരുന്നു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതവും ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: ജീനോ കോതാലടിയിൽ



