- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോവർ ബോർഡുകൾ ഇനി കളിപ്പാട്ടമല്ല; 16 വയസിൽ താഴെയുള്ളവർക്ക് ഹോവർബോർഡ് വിൽക്കുന്നത് വിലക്കി
ജിദ്ദ: ഹോവർ ബോർഡുകളെ കളിപ്പാട്ടങ്ങളുടെ പട്ടികയിൽ നിന്നു നീക്കം ചെയ്യുന്നതിനും 16 വയസിൽ താഴെയുള്ളവർക്ക് ഹോവർ ബോർഡ് വിൽക്കുന്നതു നിരോധിച്ചു കൊണ്ടും മിനിസ്ട്രി ഓഫ് കൊമോഴ്‌സ് ആൻഡ് ഇൻസ്ട്രീസ് ഉത്തരവായി. ഹോവർ ബോർഡുകളെ കളിപ്പാട്ടമായി കാണരുതെന്നും ഇവയെ കളിപ്പാട്ടങ്ങളുടെ പട്ടികയിൽ നിന്നു നീക്കം ചെയ്യാനും റീട്ടെയ്‌ലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോവർബോർഡിലുള്ള കളി മൂലം കുട്ടികൾക്ക് പരിക്കുകൾ ഏറെ ഉണ്ടാകുന്നതു മൂലമാണ് 16 വയസിൽ താഴെയുള്ളവർക്ക് ഇതു വിൽക്കുന്നതു വിലക്കിയിരിക്കുന്നത്. ഹോവർബോർഡുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ പരിശോധനയ്ക്കു വിധേയമാക്കാനും അവ ഉപയോഗിക്കേണ്ടതെങ്ങനെയെന്നു വിശദമാക്കുന്ന വീഡിയോ പബ്ലിഷ് ചെയ്യാനും മന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇനി മുതൽ ഹോവർ ബോർഡുകൾ സ്പോർട്സ് ഉപകരണം എന്ന നിലയിലായിരിക്കും വിലപ്‌ന നടത്തുക. ഇതു ഇറക്കുമതി ചെയ്യുന്ന കമ്പനികൾ അത് വില്പന നടത്തുന്ന റീട്ടെയ്‌ലർമാരുടെ പേരു വിവരം വെളിപ്പെടുത്തുകയും വേണം. ഉത്പന്നത്തിന് രണ്ടു വർഷത്തെ വാറന്റ് നൽകി വേണം ഉപയോക്താക്കൾക്ക് നൽക
ജിദ്ദ: ഹോവർ ബോർഡുകളെ കളിപ്പാട്ടങ്ങളുടെ പട്ടികയിൽ നിന്നു നീക്കം ചെയ്യുന്നതിനും 16 വയസിൽ താഴെയുള്ളവർക്ക് ഹോവർ ബോർഡ് വിൽക്കുന്നതു നിരോധിച്ചു കൊണ്ടും മിനിസ്ട്രി ഓഫ് കൊമോഴ്‌സ് ആൻഡ് ഇൻസ്ട്രീസ് ഉത്തരവായി. ഹോവർ ബോർഡുകളെ കളിപ്പാട്ടമായി കാണരുതെന്നും ഇവയെ കളിപ്പാട്ടങ്ങളുടെ പട്ടികയിൽ നിന്നു നീക്കം ചെയ്യാനും റീട്ടെയ്‌ലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹോവർബോർഡിലുള്ള കളി മൂലം കുട്ടികൾക്ക് പരിക്കുകൾ ഏറെ ഉണ്ടാകുന്നതു മൂലമാണ് 16 വയസിൽ താഴെയുള്ളവർക്ക് ഇതു വിൽക്കുന്നതു വിലക്കിയിരിക്കുന്നത്.
ഹോവർബോർഡുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ പരിശോധനയ്ക്കു വിധേയമാക്കാനും അവ ഉപയോഗിക്കേണ്ടതെങ്ങനെയെന്നു വിശദമാക്കുന്ന വീഡിയോ പബ്ലിഷ് ചെയ്യാനും മന്ത്രാലയം ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇനി മുതൽ ഹോവർ ബോർഡുകൾ സ്പോർട്സ് ഉപകരണം എന്ന നിലയിലായിരിക്കും വിലപ്‌ന നടത്തുക. ഇതു ഇറക്കുമതി ചെയ്യുന്ന കമ്പനികൾ അത് വില്പന നടത്തുന്ന റീട്ടെയ്‌ലർമാരുടെ പേരു വിവരം വെളിപ്പെടുത്തുകയും വേണം. ഉത്പന്നത്തിന് രണ്ടു വർഷത്തെ വാറന്റ് നൽകി വേണം ഉപയോക്താക്കൾക്ക് നൽകുവാൻ.
ഇതുസംബന്ധിച്ച പരിശോധനകൾ അടുത്തമാസം മുതൽ നടത്തുമെന്നും മന്ത്രാലയം വെളിപ്പെടുത്തി.
സുരക്ഷാ നിർദേശങ്ങൾ പാലിച്ചു വേണം ഹോവർ ബോർഡുകൾ ഉപയോഗിക്കേണ്ടതെന്നും അംഗീകൃത വില്പനക്കാരിൽ നിന്നു മാത്രമേ ഇവ വാങ്ങാവൂ എന്നും നിർദേശമുണ്ട്. അപകടസാധ്യത കൂടിയ ഉപകരണമായതിനാൽ ഇത്തരം ഉപകരണങ്ങളുടെ ഉപയോഗത്തിൽ ജാഗത്ര പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകുന്നുണ്ട്.