ന്യൂഡൽഹി: നന്ദൻ നിലേൽക്കനി എന്ന മനുഷ്യന്റെ മനസ്സിൽ ഉദിച്ച ആശയമണ് ആധാർ എന്നത്. ഇന്ത്യയിലുള്ള സകല ജനങ്ങളെയും ഒരൊറ്റ ആധാർ നമ്പറിൽ തന്നെ തിരിച്ചറിയുക എന്നത്. കോൺഗ്രസിന്റെ പാനലിൽ നിന്ന് മത്സരിച്ച് തോറ്റ നിലേൽക്കനിയുടെ ഈ ആശയം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയതാവട്ടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലൂള്ള ബിജെപി സർക്കാരും.

വർഷങ്ങൾക്ക് മുമ്പാണ് നിലേൽക്കനി ഇങ്ങനെ ഒരു ആശയം അവതരിപ്പിച്ചത്. വാജ്‌പേയി സർക്കാരിന്റെ കാലത്ത്. അന്ന് ആധാറഇന് വേണ്ടി ഒരു കൂട്ടം മന്ത്രിമാർ പരിശ്രമിച്ചെങ്കിലും പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. പിന്നീട് വന്ന യുപിഎ സർക്കാർ ആധാറിന് വേണ്ടത്ര പരിഗണന നൽകാൻ കഴിഞ്ഞില്ല. മന്മോഹൻ സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നതോടെയാണ് ആധാറിന് ഇന്ത്യയിൽ അടിത്തറ വീഴുന്നത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ആധാർ ഇന്ത്യയിലൊട്ടാകെ ഇത്രയുംപ്രാധാന്യം നേടുന്നതും. സാധാരണക്കാരിലേക്ക് വരെ ആധാർ എത്തുന്നതും.

രാജ്യമൊട്ടാകെ ആധാർ എന്ന ആശയവുമായി പ്രധാന മന്ത്രിക്ക് മുന്നിലെത്തിയ നിലേൽക്കനിക്ക് നരേന്ദ്ര മോദി പൂർണ്ണ പിന്തുണ നൽകുക ആയിരുന്നു. വളരെ കുറഞ്ഞ ചെലവിൽ തന്നെ ആധാർ രാജ്യമട്ടാകെ നടപ്പിലാക്കാമെന്ന് പ്രധാന മന്ത്രിയെ ബോധ്യപ്പെടുത്തിയ നിലേൽക്കനി, ഇത് ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങൾക്കും ഒരു പരിഹാരമാകുമെന്ന് മോദിക്ക് മനസ്സിലാക്കി കൊടുക്കാനും കഴിഞ്ഞു. കൂടി വരുന്ന അഴിമതിക്കും സർക്കാരിന്റെ സബ്‌സിഡികൾക്കും ഇത് നല്ല മാർഗമാണെന്ന് പറഞ്ഞപ്പോൾ മോദി സമ്മതം മൂളുകയായിരുന്നു.

ഇക്കാര്യങ്ങളെല്ലാം മോദിക്ക് മനസ്സിലാക്കി കൊടുക്കാൻ നിലേൽക്കനിക്ക് കഴിഞ്ഞു. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുഐഡിഎഐയും എൻപിആറും ഒരുമിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. തുടർന്ന് ആധാറിന് പ്രധാന മന്ത്രി മോദി അനുമതി നൽകി. തുടർന്ന് പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ നിലേൽതക്കനിയോട് നേരത്തെ ആധാർ നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് ആരാഞ്ഞു. എന്നാൽ ഇത് വാജ്‌പേയി സർക്കാരിന്റെ കാലത്ത് തന്നെ അവതരിപ്പിച്ചതാണെന്നും ഇതിനായി കുറച്ച് മന്ത്രിമാർ പരിശ്രമിക്കുകയും ചെയ്തു. പിന്നീട് വന്ന യുപിഎ സർക്കാർ ഇതിന് വേണ്ടത്ര പരിഗണന നൽകിയില്ല. ഇതോടെയാണ് ഈ പദ്ധതി ഉപേക്ഷിച്ചത്. എന്നാൽ നിലേൽക്കനിയുടെ ഈ ആശയത്തിന് നരേന്ദ്ര മോദി പൂർണ്ണ പിന്തുണ നൽകുകയായിരുന്നു.