- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ എതിർത്തതോടെ രോഷം പൂണ്ട് കത്തികയറ്റി; ആർത്തനാദവും ചോരയും കണ്ടതോടെ കലിമൂത്ത് ജനനേന്ദ്രിയം തകർത്തു; വീട്ടിൽ എത്തിയപ്പോൾ മുതൽ കൊല നടത്തിയത് വരെയുള്ള സംഭവങ്ങൾ അമീറുൽ കൂസലില്ലാതെ വിവരിച്ചപ്പോൾ ഐപിഎസുകാർ പോലും രോഷം പൂണ്ടു
പെരുമ്പാവൂർ: ജിഷയെ ലൈംഗികമായി പീഡിപ്പിക്കാൻ തന്നെയാണു താൻ ചെന്നതെന്നു അമിയൂർ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ജിഷ ശക്തമായി പ്രതിരോധിച്ചതോടെ കഴുത്തിൽ ഷാൾ ചുറ്റി മുറുക്കുകയും തുടർന്നു കഴുത്തിൽ കത്തിക്കു കുത്തുകയും ചെയ്തതോടെ രക്തം ചീറ്റിയൊഴുകുന്ന ദൃശ്യവും ജിഷയുടെ ആർത്തനാദവും മൂലം പെട്ടെന്നുണ്ടായ ഭയപ്പാടിൽ ലൈംഗികതൃഷ്ണ നഷ്ടപ്പെട്ടതിൽ കലിപൂണ്ടാണ് താൻ ജിഷയുടെ ജനനേന്ദ്രിയം കീറിമുറിച്ച് വികൃതമാക്കിയതെന്ന് പ്രതി പറഞ്ഞു. സംഭവ ദിവസം ജിഷയുടെ വീട്ടിലെത്തിയതു മുതൽ കൊലപാതകം നടത്തി തിരിച്ചുപോകും വരെയുള്ള ഒരു മണിക്കൂറോളം നീളുന്ന സംഭവപരമ്പരയെക്കുറിച്ച് പ്രതി ആമിയൂർ നടത്തിയ വെളിപ്പെടുത്തൽ കഠിനഹൃദയരെപ്പോലും ഞെട്ടിക്കുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം.സംഭവത്തെക്കുറിച്ച് അമിയൂറിന്റെ വിശദമായ മൊഴി ഇങ്ങിനെ: വീട്ടിൽ മറ്റാരുമില്ലെന്നു മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്ത് ജിഷയുടെ വീട്ടിലെത്തി. വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ തന്നെ ഉള്ളിൽ നി
പെരുമ്പാവൂർ: ജിഷയെ ലൈംഗികമായി പീഡിപ്പിക്കാൻ തന്നെയാണു താൻ ചെന്നതെന്നു അമിയൂർ ചോദ്യം ചെയ്യലിൽ സമ്മതിച്ചുവെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ജിഷ ശക്തമായി പ്രതിരോധിച്ചതോടെ കഴുത്തിൽ ഷാൾ ചുറ്റി മുറുക്കുകയും തുടർന്നു കഴുത്തിൽ കത്തിക്കു കുത്തുകയും ചെയ്തതോടെ രക്തം ചീറ്റിയൊഴുകുന്ന ദൃശ്യവും ജിഷയുടെ ആർത്തനാദവും മൂലം പെട്ടെന്നുണ്ടായ ഭയപ്പാടിൽ ലൈംഗികതൃഷ്ണ നഷ്ടപ്പെട്ടതിൽ കലിപൂണ്ടാണ് താൻ ജിഷയുടെ ജനനേന്ദ്രിയം കീറിമുറിച്ച് വികൃതമാക്കിയതെന്ന് പ്രതി പറഞ്ഞു.
സംഭവ ദിവസം ജിഷയുടെ വീട്ടിലെത്തിയതു മുതൽ കൊലപാതകം നടത്തി തിരിച്ചുപോകും വരെയുള്ള ഒരു മണിക്കൂറോളം നീളുന്ന സംഭവപരമ്പരയെക്കുറിച്ച് പ്രതി ആമിയൂർ നടത്തിയ വെളിപ്പെടുത്തൽ കഠിനഹൃദയരെപ്പോലും ഞെട്ടിക്കുന്നതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം.സംഭവത്തെക്കുറിച്ച് അമിയൂറിന്റെ വിശദമായ മൊഴി ഇങ്ങിനെ:
വീട്ടിൽ മറ്റാരുമില്ലെന്നു മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്ത് ജിഷയുടെ വീട്ടിലെത്തി. വാതിൽ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെത്തിയപ്പോൾ തന്നെ ഉള്ളിൽ നിൽക്കുകയായിരുന്ന ജിഷ എന്നെ കണ്ടു. ഉടൻ അവൾ പുറത്തേക്കു വന്ന് എന്നോടു കടന്നുപോകാൻ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചുപോയി. എതാനും മിനിട്ടുകൾ അവിടെ നിന്നു. തിരിച്ച് അൽപദൂരം നടന്നപ്പോൾ ജിഷയെ അനുഭവിക്കണമെന്ന തോന്നൽ ശക്തമായി. തിരിച്ചുവരുമ്പോൾ ജിഷ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. ഞാൻ ശക്തിയായി തള്ളി അവളെ വീടിനുള്ളിലാക്കി. ഉള്ളിലേക്കു കടന്നപ്പോൾ ചാടിയെഴുന്നേറ്റ ജിഷ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഞാൻ കാൽ കൊണ്ട് തുറന്നുകിടന്ന വാതിൽ അടച്ചു.
മൽപ്പിടുത്തത്തിനിടയിൽ പിന്നിൽനിന്നും കെട്ടിപ്പുണരാൻ ശ്രമിച്ചപ്പോൾ ജിഷ കൈയിൽ കടിച്ചു. ഈയവസരത്തിൽ കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു.പിന്നീട് നടന്ന പിടിവലിയിൽ ജിഷയുടെ മുഖത്തും ദേഹത്തുമെല്ലാം പലവട്ടം കത്തികൊണ്ടു. കത്തി പിടിച്ചിരുന്ന കയ്യിൽ ജിഷ ബലമായി പിടിച്ചിരുന്നതിനാൽ കുത്തും വെട്ടുമൊന്നും ഉദ്ദേശിച്ച രീതിയിൽ ഏറ്റില്ല. ഇതിനിടയിൽ ജിഷയുടെ ചുരിദാർ ബോട്ടം അഴിഞ്ഞു.
ഇതു നേരയാക്കുന്നതിലേക്ക് ജിഷ ഒരു നിമിഷം തിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേർത്തു പിടിച്ച് ജിഷയുടെ മുതുകിൽ കുത്തി. അപ്പോഴും ജിഷയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തിൽ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തിൽ ചുറ്റിയിരുന്ന ഷാൾ മുറുക്കി ശബ്ദം പുറത്തുവരാതിരിക്കാനും ഞാൻ ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവൾ അവശയായി നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോൾട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവൾ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി ഞാനവളെ മുറിയിലേക്ക് വലിച്ചിഴച്ചു.അർദ്ധബോധാവസ്ഥയിലായ ജിഷ വെള്ളം ചോദിച്ചു. ഉടൻ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചുകൊടുത്തു.
തുടർന്ന് അടിവസ്ത്രം താഴ്‌ത്തി ലൈംഗികബന്ധത്തിന് തയ്യാറായി. ഈയവസരത്തിലും ജിഷയുടെ ദുർബലമായ പ്രതിഷേധമുണ്ടായിരുന്നു. കഴുത്തിൽനിന്നും മറ്റു ശരീരഭാഗങ്ങളിൽനിന്നു ചോരയൊഴുകിയിരുന്നു. പലേടത്തും മുറിപ്പാടുകൾ. അർദ്ധബോധാവസ്ഥയിലും ജിഷയുടെ ആർത്തനാദം. ചരിഞ്ഞുകിടക്കുകയായിരുന്ന ജിഷയെ ബന്ധപ്പെടാൻ നിലത്തു കുനിഞ്ഞിരുന്ന താൻ മിനിട്ടുകൾ ശ്രമിച്ചിട്ടും ലൈംഗികമായി ഉണർന്നില്ല. ഇതോടെ ജിഷയോടുള്ള ദേഷ്യം ഇരട്ടിയായി. പിന്നെ കത്തിയെടുത്ത് ജിഷയുടെ ജനനേന്ദ്രിയത്തിൽ പലതവണ കുത്തി.ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു. മരണം ഉറപ്പായതോടെ വീടിന്റെ മുൻവാതിലിനു സമീപം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ജനാലയിലൂടെ പുറത്തേക്കു നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോൾ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലംവിട്ടു.... അമിയൂരിന്റെ മൊഴിയിൽ പരാമർശിച്ചിട്ടുള്ള വിവരങ്ങളെല്ലാം സാഹചര്യത്തെളിവുകളുമായി പൊരുത്തപ്പെടുന്നതാണെന്നാണ് ലഭ്യമായ വിവരം.
ജിഷയുടെ കടിയേറ്റതിനെത്തുടർന്ന് കൈയിൽനിന്നു രക്തമൊഴുകിരുന്ന അവസരത്തിലാണ് അമിയൂർ മുന്നിലെ കതകിന്റെ ബോൾട്ട് ഇട്ടത്. ഇതേത്തുടർന്ന് ബോൾട്ടിൽ പറ്റിപിടിച്ച രക്തക്കറ കേസിൽ നിർണ്ണായകതെളിവായി മാറി. മദ്യം വാങ്ങാൻ സ്ഥിരമായി കുറുപ്പംപടിയിലെ ബിവറേജസിലേക്ക് പോയിരുന്ന അവസരത്തിലാണ് ജിഷയിൽ താൻ ആകൃഷ്ടനായതെന്നാണ് അമിയൂർ പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. ജിഷയുടെ വീടിനടുത്തുള്ള കനാൽബണ്ട് റോഡ് വഴിയായിരുന്നു ഇയാളുടെ മദ്യശാലയിലേക്കുള്ള യാത്ര. ഈ സമയം വീടിനു മുന്നിൽ ജിഷയുണ്ടെങ്കിൽ താൻ ചൂളമടിച്ച് വിളിക്കുകയും ഗോഷ്ടികൾ കാണിക്കുകയും ചെയ്യുമായിരുന്നു. ഇതിൽ ജിഷ എതിർപ്പ് പ്രകടിപ്പിക്കുകയും ചെരുപ്പൂരി കാണിക്കുകയും മറ്റും ചെയ്തിട്ടുണ്ടെന്നും ഇയാൾ കുറ്റസമ്മതമൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.