- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷണ, ഉത്തര കന്നഡയിൽ ബിജെപി നേട്ടം കൊയ്തത് വർഗീയത ആളിക്കത്തിച്ച്; കേരളത്തിൽ നിന്നും ജിഹാദികൾ കർണ്ണാടകത്തിലെ ഹിന്ദു മേഖലയിൽ കലാപത്തിന് നീങ്ങുന്നെന്ന് പ്രചരിപ്പിച്ചു; മലയാളി നേതാക്കളെ പ്രചരണത്തിന് ഇറക്കാത്തതും തിരിച്ചടിയായി; ജനാർദ്ദന പൂജാരിയെ പോലൊരു പ്രമുഖ നേതാവിനെയും തഴഞ്ഞതും രാഷ്ട്രീയ കാറ്റ് എങ്ങോട്ടെന്ന് അറിയാത്തെ കെ സിയുടെ വീഴ്ച്ചയും കോൺഗ്രസിന്റെ അടിത്തറ തകർത്തു
മംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തിൽ തീരദേശ മേഖലകളിൽ വർഗ്ഗീയ കാറ്റ് ആഞ്ഞടിച്ചു. കേരളത്തിൽ നിന്നും ജിഹാദികൾ കർണ്ണാടകത്തിലെ തീരദേശങ്ങളിൽ നീങ്ങിയിരിക്കയാണെന്നും ഹൈന്ദവരെ കൊന്നൊടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വൻ തോതിൽ പ്രചരണമുണ്ടായി. അതോടെ ദക്ഷണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ വർഗ്ഗീയ ദ്രുവീകരണവുമുണ്ടായി. ഇതിന്റെ പ്രത്യാഘാതമാണ് ഈ മേഖലകളിൽ കോൺഗ്രസ്സിനേറ്റ ഭയാനകമായ തിരിച്ചടിയെന്ന് വ്യക്തമായിരിക്കയാണ്. 13 സീറ്റുകൾ വരെ നേടാൻ കഴിയാവുന്ന ഈ മേഖലകളിൽ കോൺഗ്രസ്സിന് ലഭിച്ചത് കേവലം മൂന്ന് സീറ്റുകൾ മാത്രം. കർണ്ണാടക തിരിഞ്ഞെടുപ്പിന് എ.ഐ. സി.സി. പ്രസിഡണ്ട് രാഹുൽ ഗാന്ധി നിയോഗിച്ച കെ.സി. വേണുഗോപാൽ എം. പി ഉൾപ്പെടെയുള്ള നേതാക്കന്മാർക്കും ഇതൊന്നും മുൻകൂട്ടി തിരിച്ചറിയാനായില്ല. മലയാളികൾക്ക് ഒട്ടേറെ വോട്ടുകളുള്ള നിരവധി മണ്ഡലങ്ങൾ കർണ്ണാടകത്തിലുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾക്ക് പുറമേ കുടകിലെ വീരാജ് പേട്ട, മടിക്കേരി, തുടങ്ങിയ മണ്ഡലങ്ങളിലും മലയാളികൾക്ക് നിർണായക സ്വാധീനമുണ്ട്. എന്ന
മംഗളൂരു: കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തിൽ തീരദേശ മേഖലകളിൽ വർഗ്ഗീയ കാറ്റ് ആഞ്ഞടിച്ചു. കേരളത്തിൽ നിന്നും ജിഹാദികൾ കർണ്ണാടകത്തിലെ തീരദേശങ്ങളിൽ നീങ്ങിയിരിക്കയാണെന്നും ഹൈന്ദവരെ കൊന്നൊടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വൻ തോതിൽ പ്രചരണമുണ്ടായി. അതോടെ ദക്ഷണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ വർഗ്ഗീയ ദ്രുവീകരണവുമുണ്ടായി.
ഇതിന്റെ പ്രത്യാഘാതമാണ് ഈ മേഖലകളിൽ കോൺഗ്രസ്സിനേറ്റ ഭയാനകമായ തിരിച്ചടിയെന്ന് വ്യക്തമായിരിക്കയാണ്. 13 സീറ്റുകൾ വരെ നേടാൻ കഴിയാവുന്ന ഈ മേഖലകളിൽ കോൺഗ്രസ്സിന് ലഭിച്ചത് കേവലം മൂന്ന് സീറ്റുകൾ മാത്രം. കർണ്ണാടക തിരിഞ്ഞെടുപ്പിന് എ.ഐ. സി.സി. പ്രസിഡണ്ട് രാഹുൽ ഗാന്ധി നിയോഗിച്ച കെ.സി. വേണുഗോപാൽ എം. പി ഉൾപ്പെടെയുള്ള നേതാക്കന്മാർക്കും ഇതൊന്നും മുൻകൂട്ടി തിരിച്ചറിയാനായില്ല.
മലയാളികൾക്ക് ഒട്ടേറെ വോട്ടുകളുള്ള നിരവധി മണ്ഡലങ്ങൾ കർണ്ണാടകത്തിലുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾക്ക് പുറമേ കുടകിലെ വീരാജ് പേട്ട, മടിക്കേരി, തുടങ്ങിയ മണ്ഡലങ്ങളിലും മലയാളികൾക്ക് നിർണായക സ്വാധീനമുണ്ട്. എന്നാൽ ഈ മേഖലയിൽ പ്രവർത്തിക്കാൻ ഇത്തവണ മലയാളി നേതാക്കളാരും എത്തിയില്ല. മുൻകാലങ്ങളിൽ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നിന്നും കോൺഗ്രസ്സ് മലയാൽനേതാക്കളെ കർണ്ണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അയക്കാറുണ്ടായിരുന്നു. സ്‌ക്വാഡ് പ്രവർത്തനങ്ങൾക്കും പ്രചാരണത്തിനുമായി ഇങ്ങിനെയുള്ളവർ കർണ്ണാടകത്തിലെ വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാറുമുണ്ട്. എന്നാൽ ഇത്തവണ അത്തരമൊരു നീക്കം കോൺഗ്രസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ബന്ധുത്വവും ബന്ധങ്ങളും ഉപയോഗിച്ച് ഇങ്ങിനെ വോട്ട് ചെയ്യിപ്പിക്കുന്ന പതിവ് ഇത്തവണ ഉണ്ടായില്ല.
കുടകിലെ രണ്ട് മണ്ഡലങ്ങളിൽ 75,000 ലേറെ മലയാളി വോട്ടർമാരുണ്ട്. ഇവരുടെ വോട്ട് പോലും പൂർണ്ണമായും ചെയ്യിക്കാൻ ആയിട്ടില്ല. അതുപോലെ തന്നെ ദക്ഷിണ-ഉത്തര കന്നഡത്തിലെ മണ്ഡലങ്ങളിൽ മലയാളി വോട്ടർമാർ നല്ല തോതിലുണ്ട്. ഇവിടെയൊന്നും കേരളത്തിൽ നിന്നും നേതാക്കളെത്തി പ്രവർത്തനം നടത്തിയില്ല. എ.ഐ.സി.സി. നിയോഗിച്ച കെ.സി. വേണുഗോപാലും പി.സി. വിശ്വനാഥും ഇത്തരം കാര്യങ്ങളിൽ കാര്യമായി ശ്രദ്ധിച്ചുമില്ല.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകത കാരണം ഒരു ഡസനിലേറെ മണ്ഡലങ്ങളാണ് കോൺഗ്രസ്സിന് നഷ്ടപ്പെട്ടത്. ബൽത്തങ്ങാടിയിൽ നാലാം തവണയും മത്സരിപ്പിച്ച സ്ഥാനാർത്ഥിയെ പാർട്ടിക്കാർക്കു പോലും വേണ്ടായിരുന്നു. മുഢബിദ്രിയിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാൻ ആരും ഇറങ്ങിയില്ല. നിയോജക മണ്ഡലം തലത്തിൽ പാർട്ടി നേതാക്കളെ ഇരുത്തി വിശകലനം ചെയ്യുന്നതിലും എ.ഐ.സി.സി. നിയോഗിച്ച കേരള നേതാക്കൾ തികഞ്ഞ പരാജയമായിരുന്നു.
അടിത്തട്ടിലെ രാഷ്ട്രീയ പ്രവർത്തനം പരിചയമില്ലാത്ത നേതാക്കൾക്കായിരുന്നു കർണ്ണാടകത്തിന്റെ ചുമതല നൽകപ്പെട്ടതെന്ന ആരോപണവും ഉയരുന്നുണ്ട്. ഭരണ വിരുദ്ധ വികാരം ഇല്ലെങ്കിലും ബിജെപി. വർഗ്ഗീയ കാർഡ് ഇട്ട് കളിക്കുന്നത് കാണാനുള്ള ശേഷി നേതാക്കൾക്ക് ഇല്ലാതെ പോയി. വാട്സാപ്പ് വഴിയും ലക്ഷണക്കണക്കിന് അനുഭാവികളിലൂടെ ബിജെപി. വർഗ്ഗീയ കാർഡ് ഇറക്കി. ഇതിനു തടയിടാൻ കോൺഗ്രസ്സിന് ആയില്ല. മാത്രമല്ല ദക്ഷിണ കന്നഡയിലെ പൂജാരി വിഭാഗത്തെ പൂർണ്ണമായും ഒപ്പം നിർത്താനും കോൺഗ്രസ്സിനായില്ല. പ്രബല നേതാവായിരുന്ന മുൻ കേന്ദ്ര മന്ത്രി ജനാർദ്ദന പൂജാരിയെ പോലും തഴഞ്ഞ മട്ടായിരുന്നു. ഈ വക കാര്യങ്ങളെല്ലാം കൂടി കോൺഗ്രസ്സിന് ലഭിക്കാവുന്ന 25 ലേറെ സീറ്റാണ് ബിജെപിക്ക് അടിയറവ് പറഞ്ഞത്.