- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്തേക്കെന്ന ആദ്യ സൂചന വന്നപ്പോഴേ പൗണ്ട് വില ഇടിഞ്ഞു; ഇന്നലെ 100 രൂപയായിരുന്ന പൗണ്ട് ഇന്ന് 90ലേയ്ക്ക്; 70ലേയ്ക്ക് താഴ്ന്നേക്കുമെന്ന് റിപ്പോർട്ട്; ലോക വിപണിക്കും തകർച്ച: ബ്രിക്സിറ്റ് ലോക സാമ്പത്തികരംഗത്തെ ബാധിക്കുന്നത് എങ്ങനെ?
ലണ്ടൻ: രാഷ്ട്രീയ തീരുമാനങ്ങൾ എങ്ങനെയാണ് വിപണിയെ ബാധിക്കുന്നത് എന്നതിനുള്ള വ്യക്തമായ സൂചന ആയിരുന്നു ഇന്നലത്തെ യൂറോപ്യൻ യൂണിയൻ റഫറണ്ടം. റഫറണ്ട പ്രചാരണം നടക്കവേ ബ്രെക്‌സിറ്റ് വിജയിക്കുമെന്ന് സൂചനകൾ പുറത്ത് വന്നപ്പോൾ തന്നെ ബ്രിട്ടീഷഷ് പൗണ്ട് വില ഇടിഞ്ഞു തുടങ്ങിയിരുന്നു. രൂപയുമായുള്ള വിനിമയത്തിൽ ഒരു പൗണ്ടിന്റെ വില 99 രൂപ ആയിരുന്നെങ്കിൽ ഇന്നലെ അത് 93 ൽ താഴേക്ക് പോയി. ഇന്ന് പൗണ്ട് വില വീണ്ടും കുറഞ്ഞ് 90ലേക്ക് എത്തി. ഇന്നലെ വോട്ടിംങ് നടക്കുന്ന ദിവസം പൗണ്ട് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു. മണി ട്രാൻസാക്ഷന് സ്ഥാപനങ്ങൾ ഇന്നലെ പൗണ്ട് 99. 22 രൂപയ്ക്കാണ് മാറ്റിയത്. 100 രൂപയ്ക്കു മുകളിൽ ഇന്നലെ പൗണ്ട് കച്ചവടം നടന്നിരുന്നു. പിന്നീട് റിമെയ്ൻ കാമ്പയിൻ വിജയിക്കുമെന്ന തോന്നിയതോടെ പൗണ്ട് വില വീണ്ടും ഉയരുകയായിരുന്നു. എന്നാൽ, കുറച്ചു സമയം കൊണ്ട് തന്നെ സ്ഥിതി മാറി. നിമിഷ നേരം കൊണ്ട് തന്നെ വിലയിടിഞ്ഞു. സൻഡർലാന്റിൽ നിന്നുള്ള ആദ്യ റിസൽറ്റ് വൻ ഭൂരിപക്ഷത്തോടെ ബ്രെക്‌സിറ്റിനെ അനുകൂലിച്ചപ്പോൾ പൗണ്ട് വില ഇടി
ലണ്ടൻ: രാഷ്ട്രീയ തീരുമാനങ്ങൾ എങ്ങനെയാണ് വിപണിയെ ബാധിക്കുന്നത് എന്നതിനുള്ള വ്യക്തമായ സൂചന ആയിരുന്നു ഇന്നലത്തെ യൂറോപ്യൻ യൂണിയൻ റഫറണ്ടം. റഫറണ്ട പ്രചാരണം നടക്കവേ ബ്രെക്‌സിറ്റ് വിജയിക്കുമെന്ന് സൂചനകൾ പുറത്ത് വന്നപ്പോൾ തന്നെ ബ്രിട്ടീഷഷ് പൗണ്ട് വില ഇടിഞ്ഞു തുടങ്ങിയിരുന്നു. രൂപയുമായുള്ള വിനിമയത്തിൽ ഒരു പൗണ്ടിന്റെ വില 99 രൂപ ആയിരുന്നെങ്കിൽ ഇന്നലെ അത് 93 ൽ താഴേക്ക് പോയി. ഇന്ന് പൗണ്ട് വില വീണ്ടും കുറഞ്ഞ് 90ലേക്ക് എത്തി.
ഇന്നലെ വോട്ടിംങ് നടക്കുന്ന ദിവസം പൗണ്ട് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു. മണി ട്രാൻസാക്ഷന് സ്ഥാപനങ്ങൾ ഇന്നലെ പൗണ്ട് 99. 22 രൂപയ്ക്കാണ് മാറ്റിയത്. 100 രൂപയ്ക്കു മുകളിൽ ഇന്നലെ പൗണ്ട് കച്ചവടം നടന്നിരുന്നു. പിന്നീട് റിമെയ്ൻ കാമ്പയിൻ വിജയിക്കുമെന്ന തോന്നിയതോടെ പൗണ്ട് വില വീണ്ടും ഉയരുകയായിരുന്നു. എന്നാൽ, കുറച്ചു സമയം കൊണ്ട് തന്നെ സ്ഥിതി മാറി. നിമിഷ നേരം കൊണ്ട് തന്നെ വിലയിടിഞ്ഞു.
സൻഡർലാന്റിൽ നിന്നുള്ള ആദ്യ റിസൽറ്റ് വൻ ഭൂരിപക്ഷത്തോടെ ബ്രെക്‌സിറ്റിനെ അനുകൂലിച്ചപ്പോൾ പൗണ്ട് വില ഇടിയാൻ ആരംഭിച്ചു. ഒറ്റടിക്ക് താഴ്ന്നത് എട്ടു ശതമാനം വരെയാണ്. ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നതു യുകെയിലെ സമയം വെളുപ്പിന് ആറ് മണിക്കായിരുന്നു. ഈ സമയത്ത് വിപണി പൊതുവെ ഉറങ്ങി കഴിയുന്നതാണ്. എന്നിട്ടും പൗണ്ടിന്റെ ഇടിച്ചിൽ തുടരുന്നു. വലിയ തോതിലുള്ള ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 91 രൂപയിലേയ്ക്ക് പൗണ്ട് വില താഴ്ന്നിട്ടുണ്ട്. എന്നാൽ 90ന് താഴേയ്ക്ക് പോവുമെന്ന് സൂചനയുണ്ട്. ഈ നില തുടർന്നാൽ 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്തെ പോലെ 70 രൂപയിലേയ്ക്ക് താഴുമോ എന്ന ഭയവും ശക്തമാണ്.
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ പോലും ബ്രെക്‌സിറ്റിനെതിരെ പ്രസംഗിക്കാൻ യുകെയിൽ എത്തിയിരുന്നു. ഇന്ന് പുലർച്ചെ 3.30ന് ബ്രെക്സിറ്റിന് അനുകൂലമായ ഫലം വളരുന്നുണ്ടെന്ന സൂചനകൾ കൂടുതലായി ലഭിച്ചതോടെ പൗണ്ട് വില വീണ്ടും ഇടിയുന്ന പ്രവണതയാണ് ഉണ്ടായത്. എഫ്ടിഎസ്ഇ-100 രാവിലെ 8 മണിക്ക് ട്രേഡിങ് ആരംഭിച്ചപ്പോഴും താഴ്ചയിൽ തന്നെയായിരുന്നു. 1992ൽ ബ്ലാക്ക് വെഡ്നെസ് ഡേ ഉണ്ടായതിന് ശേഷമുള്ള പൗണ്ടിന്റെ ഏറ്റവും മാരകമായ താഴ്ചയാണുണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. ബ്രെക്സിറ്റിനുള്ള സാധ്യത ഉയർന്ന് വന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ ആഴ്ചകളിലായി മാർക്കറ്റിൽ കനത്ത പ്രത്യാഘാതങ്ങളാണുണ്ടാക്കിയിരുന്നത്.
ബ്രെക്സിറ്റിനെ തുടർന്ന് രാജ്യമാകമാനവും യൂറോപ്പിലും ബിസിനസുകൾ കനത്ത അനിശ്ചിതത്വം അഭിമുഖീകരിച്ചതിനെ തുടർന്നാണ് പൗണ്ട് വില ഏറിയും കുറഞ്ഞുമിരിക്കുന്നതെന്നാണ് ചാൻസലർ ഒസ്ബോണിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവായ റുപർട്ട് ഹാരിസൻ ചൂണ്ടിക്കാട്ടുന്നത്. അടുത്ത നിമിഷത്തിൽ എന്താണ് സംഭവിക്കുകയെന്നറിയാതെ നിക്ഷേപകർ എങ്ങനെ ധൈര്യത്തിൽ നിക്ഷേപിക്കുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്. റിമെയിൻ ക്യാമ്പിന് അനുകൂലമാണ് റഫറണ്ടമെന്ന വിശ്വാസമുണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രി 10 മണിക്ക് പൗണ്ട് ഡോളറിനും യൂറോയ്ക്കുമെതിരെ ഈ വർഷത്തെ പുതിയ ഉയരങ്ങളിലെത്തിയിരുന്നു. ഇതിനെ തുടർന്ന് പൗണ്ടിന്റെ മൂല്യം 1.50ഡോളറിന് മുകളിലേക്കുയർന്നിരുന്നു. ഇന്നലെയുടെ ആരംഭത്തിൽ പൗണ്ടിന്റെ മൂല്യത്തിൽ 0.4 ശതമാനം വർധനവുണ്ടായി വില 1.49 ഡോളറായിത്തീർന്നിരുന്നു. എന്നാൽ ഇന്നലെയുടെ അവസാനത്തിൽ അത് 1.48 ഡോളറായി കുറയുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ പൗണ്ടിന്റെ വില 1.30 യൂറോയായിരുന്നു.
ഒരാഴ്ച മുമ്പ് ഇത് 1.26 യൂറോയായിരുന്നു. എന്നാൽ പൗണ്ടിന്റെ വിലയിടിയുമെന്ന ആശങ്കയെത്തുടർന്ന് ഹോളിഡേ മേക്കർമാർ തങ്ങളുടെ പൗണ്ട് കൊടുത്ത് ഡോളറും യൂറോയും വാങ്ങാൻ കഴിഞ്ഞ ദിവസങ്ങളിൽ കറൻസി എക്സേഞ്ച് സെന്ററുകൾക്ക് മുന്നിൽ തിക്കു തിരക്കും കൂട്ടിയിരുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ സമ്മർ ഹോളിഡേയ്ക്ക് പോകുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അവർ ഡോളറും യൂറോയും കരസ്ഥമാക്കാനെത്തിയത്. പൗണ്ടിന്റെ വില കുറഞ്ഞാൽ അത് വിദേശത്തെ തങ്ങളുടെ ചെലവിടലിനെ ബാധിക്കുമെന്ന ആശങ്കയായിരുന്നു അവരെ അലട്ടിയിരുന്നത്. ഇത്തരത്തിൽ പൗണ്ട് മാറ്റി വാങ്ങാനെത്തിയവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനുണ്ടായിരുന്നുവെന്ന് മണി എക്സേഞ്ച് സ്ഥാപനങ്ങൾ വെളിപ്പെടുത്തിയിരുന്നു.
റഫറണ്ടം കാംപയിനിടെ കറൻസിയും സ്റ്റോക്ക് മാർക്കറ്റും ഏറിയും കുറഞ്ഞും തികഞ്ഞ അനിശ്ചിതത്വത്തിലൂടെ സഞ്ചരിക്കുന്നതാണ് കാണാൻ കഴിഞ്ഞിരുന്നത്. യൂറോപ്യൻ യൂണിയൻ റഫറണ്ട ഫലത്തെ തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കാൻ ഒരുങ്ങിയിരിക്കാൻ യുബിഎസ്, എച്ച്എസ്‌ബിസി, മോർഗൻ സ്റ്റാൻലെ, ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലിൻച് തുടങ്ങിയ ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർക്ക് മുന്നറിയിപ്പേകിയിട്ടുണ്ട്. കുറഞ്ഞ നിലവാരത്തിലുള്ള ലിക്യുഡിറ്റി ട്രാൻസാക്ഷനുകൾക്ക് എക്സിക്യൂഷൻ പ്രശ്നങ്ങളുണ്ടാക്കുമെന്നും വ്യാപാരം കൂടുതൽ ചെലവേറിയതാക്കുമെന്നും ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ ക്ലൈന്റുകൾക്ക് മുന്നറിയിപ്പേകിയിട്ടുണ്ട്. ഉയർന്ന നിലവാരത്തിലുള്ള വെല്ലുവിളികൾ പ്രതിഫലിപ്പിക്കാനായി മാർക്കറ്റ് മേക്കർമാർ തങ്ങളുടെ ചാർജുകൾ വർധിപ്പിക്കുന്നതിനാലാണീ അവസ്ഥ സംജാതമാകുന്നത്.