- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ പുതിയ നിലപാട്.. മുൻ നിലപാടുകൾ ഇന്നത്തോടെ തീർന്നു; ശബരിമലയിലെ യുവതീപ്രവേശനത്തിൽ സുപ്രീംകോടതി വിധി പാലിക്കും; കട്ടുമുടിക്കുന്ന ദേവസ്വത്തെ പാഠം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന അഭിപ്രായവും മാറ്റി; ഹാദിയയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിൽ മാപ്പ്; വനിതാ മതിൽ സംഘാടക സമിതിയിൽ എടുക്കാചരക്കെന്ന് രമേശ് ചെന്നിത്തല വിമർശിച്ച ഹിന്ദുപാർലമെന്റ് സെക്രട്ടറി സി.പി.സുഗതൻ ഇടതുപാളയത്തിലേക്ക് ചേക്കേറിയപ്പോൾ മലക്കം മറിഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: എടുക്കാചരക്കുകളെ കൂട്ടിയുള്ള വനിതാ മതിൽ ജനങ്ങൾ പൊളിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവചനം. ഹിന്ദു പാർലമെന്റ് സെക്രട്ടറി സി.പി.സുഗതനെ സംഘാടക സമിതിയുടെ ജോയിന്റ് കൺവീനറായി നിയോഗിച്ചതാണ് ചെന്നിത്തലയുടെ വിമർശനത്തിന് ഇടയാക്കിയത്. എന്നാൽ ഇന്നലെ വരെ സ്വീകരിച്ച നിലപാടല്ല ഇന്നുമുതലെന്നാണ് സി.പി.സുഗതന്റെ തുറന്നുപറച്ചിൽ. ശബരിമലയിൽ യുവതികളെ തടഞ്ഞതിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച താൻ ഇനി അതിന് മുതിരില്ലെന്നും, സ്ുപ്രീംകോടതി വിധി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ വർഗ്ഗീയവാദിയായും, സ്ത്രീവിരുദ്ധനായും മുദ്രകുത്തുന്നതിന് മറുപടിയായാണ് ചാനലുകളിൽ അദ്ദേഹം പുതിയ നിലപാട് വിശദീകരിച്ചത്. എൻഡി ടിവിയുടെ സ്‌നേഹ കോശിയെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി നിൽക്കുകയായിരുന്നുവെന്നും പറഞ്ഞ സി.പി.സുഗതൻ ഹാദിയയ്‌ക്കെതിരെ മുമ്പ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ക്ഷമാപണവും നടത്തി. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ സുഗതന്റെ മറുപടികളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: എന്നെ ഹിന്ദു പാർലമെന്
തിരുവനന്തപുരം: എടുക്കാചരക്കുകളെ കൂട്ടിയുള്ള വനിതാ മതിൽ ജനങ്ങൾ പൊളിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവചനം. ഹിന്ദു പാർലമെന്റ് സെക്രട്ടറി സി.പി.സുഗതനെ സംഘാടക സമിതിയുടെ ജോയിന്റ് കൺവീനറായി നിയോഗിച്ചതാണ് ചെന്നിത്തലയുടെ വിമർശനത്തിന് ഇടയാക്കിയത്. എന്നാൽ ഇന്നലെ വരെ സ്വീകരിച്ച നിലപാടല്ല ഇന്നുമുതലെന്നാണ് സി.പി.സുഗതന്റെ തുറന്നുപറച്ചിൽ. ശബരിമലയിൽ യുവതികളെ തടഞ്ഞതിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച താൻ ഇനി അതിന് മുതിരില്ലെന്നും, സ്ുപ്രീംകോടതി വിധി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ വർഗ്ഗീയവാദിയായും, സ്ത്രീവിരുദ്ധനായും മുദ്രകുത്തുന്നതിന് മറുപടിയായാണ് ചാനലുകളിൽ അദ്ദേഹം പുതിയ നിലപാട് വിശദീകരിച്ചത്. എൻഡി ടിവിയുടെ സ്‌നേഹ കോശിയെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി നിൽക്കുകയായിരുന്നുവെന്നും പറഞ്ഞ സി.പി.സുഗതൻ ഹാദിയയ്‌ക്കെതിരെ മുമ്പ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ക്ഷമാപണവും നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് അവറിൽ സുഗതന്റെ മറുപടികളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
എന്നെ ഹിന്ദു പാർലമെന്റിന്റെ ജനറൽ സെക്രട്ടറിയെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സാമൂഹ്യ സംഘടനകളുടെ യോഗത്തിലേക്ക് ക്ഷണിച്ചത്. ഇതൊരു അപെക്‌സ് ബോഡിയാണ്. സമുദായ സംഘടനകൾക്ക് മാത്രം ചേരാൻ കഴിയാത്ത ഒരു അപെക്‌സ് ബോഡി. 104 ഓളം പേർക്ക് കത്തയച്ചു. 97 പേരവിടെ ഹാജരായി.നവോത്ഥാന വനിതാമതിൽ സംഘാടക സമിതി ജോയിന്റ് കൺവീനറായി എന്നെ നിശ്ചയിച്ചപ്പോൾ ഞാൻ യുവതികളെ തടയാൻ പോയിരുന്ന ആൾ എന്ന രീതിയിലുള്ള വിമർശനങ്ങൾ വന്നു. സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ വച്ചാണ് ഇങ്ങനെയാരു നവോത്ഥാന മതിൽ രൂപീകരിക്കണമെന്ന് ആശയം ഉരുത്തിരിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരിക്കാമെന്ന് തീരുമാനിച്ചത്.
ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമോ വേണ്ടയോ..ഹിന്ദു പാർലമെന്റിന്റെ നിലപാട് എന്താണ്?
ഏറ്റവുമൊടുവിൽ ഹിന്ദു പാർലമെന്റ് ചേർന്നെടുത്ത നിലപാട് സുപ്രീം കോടതി വിധി എന്താണോ അത് പാലിക്കുക. റിവ്യു ഹർജിയിലെ തീരുമാനം എന്താണോ അത് അംഗീകരിക്കുക. ഇത് ഹിന്ദുപാർലമെന്റ് ഇന്ന് യോഗം കൂടി എടുത്ത തീരുമാനമാണ്. കഴിഞ്ഞ ദിവസം യോഗം ചേരുമ്പോൾ ഈ നിലപാടായിരുന്നില്ല ഹിന്ദുപാർലമെന്റിന്. ശബരിമല മാത്രമല്ല, വേറെ ആയിരക്കണക്കിന് വിഷയങ്ങളിൽ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഒരുവിഷയത്തിൽ ഭിന്നതയുണ്ടങ്കിലും ഇന്നലെ വരെയുള്ളത് മറന്നിട്ട് ഇന്ന് വനിതാ മതിലിനായി ഒന്നിക്കുക. അതാണ് ഹിന്ദു പാർലമെന്റിന്റെ തീരുമാനം. ഇപ്പോൾ നിലനിൽക്കുന്ന സുപ്രീം കോടതി വിധിയും പാലിക്കപ്പെടേണ്ടതാണ്. എങ്കിലും റിവ്യൂ ഹർജികളിലെ വിധിക്കായി കാത്തിരിക്കുന്നു.
ന്യൂഡൽഹി ടെലിവിഷന്റെ സ്‌നേഹ കോശി എന്ന മാധ്യമപ്രവർത്തകയെ തുലാമാസ പൂജയ്ക്കിടെ തടഞ്ഞതിൽ സിപി.സുഗതനായിരുന്നു മുൻപന്തിയിൽ. ഇക്കാര്യം സ്‌നേഹ തന്നെ ഫേസ്‌ബുക്ക് പോസ്റ്റായി തിങ്കളാഴ്ച ഇട്ടിട്ടുണ്ട്. ആ വ്യക്തിയാണ് വനിതാ മതിൽ കൂട്ടായ്മയുടെ മുഖ്യസംഘാടകനെന്നും സ്‌നേഹ കോശി വിമർശിക്കുകയുണ്ടായി.
ഞങ്ങൾ അവരെ അധിക്ഷേപിക്കുകയുണ്ടായില്ല...വിശ്വാസ സംരക്ഷണം മാത്രമാണ് നടത്തിയത്. റിവ്യൂ ഹർജി വരും വരെ യുവതികളെ കയറ്റരുതെന്ന് അഭിപ്രായമായിരുന്നു ഞങ്ങൾക്കുള്ളത്. പക്ഷേ ഇപ്പോൾ ആ നിലപാടിൽ മാറ്റം വന്നു.
കട്ടുമുടിക്കുന്ന ദേവസ്വം ബോർഡിനെ പാഠം പഠിപ്പിക്കാൻ കാണിക്ക ഇടരുതെന്ന സോഷ്യൽ മീഡിയയിലെ ആഹ്വാനം
ആ നിലപാടല്ല ഇപ്പോൾ ഉള്ളത്. ആത്മീയ സഭ ആ നിലപാട് തിരുത്തി. ഹിന്ദു സംഘടനകളുടെ കൂട്ടായ്മയാണ് ഹിന്ദു പാർലമെന്റ് .യോജിക്കാവുന്ന വിഷയങ്ങളിൽ യോജിച്ചുപോവുകയാ് ചെയ്തത്. കാണിക്ക ഇടാതിരുന്നാൽ 12,000 കുടുംബങ്ങൾ പട്ടിണിയിലാകും. അതുകൊണ്ടാണ് നിലപാട് മാറ്റിയത്.
ഹാദിയയെ താറടിച്ചുകാട്ടിയുള്ള ഫേസ്‌ബുക്ക് പോസ്‌ററ്
ഫേസ്‌ബുക്ക് പോസ്റ്റിനെ ദുർവ്യാഖ്യാനം ചെയ്യുകയാണ്. ഒരുപിതാവെന്ന നിലയിലാണ് അന്നു പറഞ്ഞത്. ആ കുട്ടിയെ രണ്ടു കഷണമാക്കണമെന്നല്ല പറഞ്ഞത്. ആ പിതാവിന് വേണമെങ്കിൽ അങ്ങനെ ചിന്തിക്കാം എന്നാണ്.
തൃപ്തി ദേശായി വീണ്ടും വന്നാൽ എന്തായിരിക്കും നിലപാട്?
ഒരുസ്ത്രീവിരുദ്ധനല്ലാത്ത വ്യക്തിയെന്ന നിലയിൽ ഞാൻ ഉപയോഗിച്ച ചില വാക്കുകളിൽ ഖേദമുണ്ട്. പിതാവിന്റെ സ്ഥാനത്ത് നിന്ന് പറഞ്ഞതിൽ ഖേദമില്ല. ഹാദിയ വിഷയത്തിൽ ആ കുട്ടിയുടെ മൗലികാവകാശത്തിന് മുറിവേറ്റുവെങ്കിൽ,ക്ഷമ ചോദിക്കുന്നു.
ശബരിമലയിൽ യുവതികളെ തടയാൻ പോകണമെന്നുള്ളത് ഹിന്ദു പാർലമെന്റിന്റെ തീരുമാനമായിരുന്നു. ഞാൻ അതുനടപ്പാക്കുക മാത്രമാണ് ചെയ്തത്. ഇപ്പോൾ ആ നിലപാട് മാറ്റി. തൃപ്തി ദേശായി ഇനി വരികയാണെങ്കിൽ അപ്പോൾ നോക്കാം എന്താണ് ചെയ്യേണ്ടതെന്ന്.
എടുക്കാച്ചരക്കുകളെ കൂട്ടിയുള്ള മതിൽ ജനങ്ങൾ പൊളിക്കും എന്ന രമേശ് ചെന്നിത്തലയുടെ വിമർശനത്തോടെ ജെ.മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: കേരളത്തിലെ നവോത്ഥാന മൂല്യങ്ങളെ ഉയർത്തി പിടിക്കുന്ന എല്ലാ സംഘടനകളെയും അണിചേർക്കും. എടുക്കാ ചരക്കുകളെന്നോ വർഗീയ സംഘടനകളെന്നോ വേർതിരിക്കുന്നില്ല. വനിതാ മതിലെന്ന് കേട്ടപ്പോഴേ പ്രതിപക്ഷ നേതാവ് ബേജാറാകുന്നു.
രമേശ് ചെന്നിത്തല രാഹുൽ ഗാന്ധി പറഞ്ഞത് പോലെ അദ്ദേഹം സ്ത്രീപക്ഷത്ത് സാമൂഹിക പുരോഗതിക്കൊപ്പമാണ് നിൽക്കേണ്ടത്. എടുക്കാചരക്കുകളുടെ ഭാഗമല്ല വനിതാ മതിൽ. വിവാദമുണ്ടാക്കി മതിലിനെ പൊളിക്കാമെന്ന് ആരും കരുതേണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇന്നലെ വരെ ംഎന്തുനിലപാട് എടുത്തുവെന്നതല്ല ഇന്ന് അവരെന്ത് നിലപാട് സ്വീകരിക്കുന്നു, നാളെ എന്തു നിലപാട് സ്വീകരിക്കുന്നുവെന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.