- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണസമയത്ത് നമുക്ക് എന്തായിരിക്കും തോന്നുക; വേദനയും ഭയവും തലച്ചോറിനെ എങ്ങനെ ബാധിക്കും?
പ്രേതസിനിമകൾ കാണുമ്പോഴും ഭീകരരൂപങ്ങൾ താണ്ഡവമാടുന്ന ദുസ്വപ്‌നങ്ങൾ ദർശിക്കുമ്പോഴും നമുക്ക് എത്രമാത്രം ഭയം തോന്നാറുണ്ടല്ലേ...? എന്നാൽ നമ്മുടെ മരണം നേരിട്ട് അനുഭവിക്കുമ്പോഴുണ്ടാകുന്ന അനുഭവം എത്രമാത്രം ഭീകരമായിരിക്കുമെന്ന് എപ്പോഴെങ്കിലും ഊഹിച്ചിട്ടുണ്ടോ...? മിക്കവർക്കും അത് ഭാവനയിൽ കാണാൻ പോലും പേടിയായിരിക്കും. പതുങ്ങിയ കാൽവയ്പു
പ്രേതസിനിമകൾ കാണുമ്പോഴും ഭീകരരൂപങ്ങൾ താണ്ഡവമാടുന്ന ദുസ്വപ്‌നങ്ങൾ ദർശിക്കുമ്പോഴും നമുക്ക് എത്രമാത്രം ഭയം തോന്നാറുണ്ടല്ലേ...? എന്നാൽ നമ്മുടെ മരണം നേരിട്ട് അനുഭവിക്കുമ്പോഴുണ്ടാകുന്ന അനുഭവം എത്രമാത്രം ഭീകരമായിരിക്കുമെന്ന് എപ്പോഴെങ്കിലും ഊഹിച്ചിട്ടുണ്ടോ...? മിക്കവർക്കും അത് ഭാവനയിൽ കാണാൻ പോലും പേടിയായിരിക്കും. പതുങ്ങിയ കാൽവയ്പുകളോടെ നമ്മെ വേട്ടയാടാൻ മരണമെത്തുന്ന നിമിഷങ്ങൾ നേരിട്ടറിയുമ്പോൾ എന്തായിരിക്കും നമ്മുടെ പ്രതികരണമെന്ന് ഇപ്പോൾ വെളിപ്പെടുത്തലുണ്ടായിരിക്കുകയാണ്.
മരണസമയത്ത് നമുക്ക് എന്തായിരിക്കും തോന്നുക..? വേദനയും ഭയവും തലച്ചോറിനെ എങ്ങനെ ബാധിക്കും? തുടങ്ങിയ നിർണായക വസ്തുതകൾ വെളിപ്പെടുത്തുന്ന ഒരു വീഡിയോയിലൂടെ ശാസ്ത്രജ്ഞന്മാർ ഇപ്പോൾ ഇത് വിശദീകരിച്ചിരിക്കുന്നത്.
ഒരാൾ കോടാലി ഉപയോഗിച്ച് നിങ്ങളെ കൊലപ്പെടുത്താൻ എത്തുമ്പോൾ നിങ്ങളുടെ തലച്ചോറിന്റെ രസതന്ത്രത്തിൽ എന്ത് മാറ്റമാണുണ്ടാവുന്നതെന്നാണ് അമേരിക്കൻ കെമിക്കൽ സൊസൈറ്റി പുറത്തിറക്കിയ ഈ വീഡിയോ വിശദീകരിക്കുന്നത്. ഒരു ഭീകരസിനിമ കാണുമ്പോൾ തലച്ചോറിലുണ്ടാകുന്ന മാറ്റത്തിന് ഏതാണ്ട് സമമാണ് മരണത്തെ മുഖാമുഖം കാണുമ്പോഴുമുണ്ടാകുന്നതെന്നാണ് ഇവർ സ്ഥാപിക്കുന്നത്.ആൽബെയ്റ്റ് ലെസ് ഇന്റൻസ് എന്നാണീ അവസ്ഥയുടെ പേര്. ആദ്യം ഭയം തോന്നുകയും പിന്നീട് അത് ഇരട്ടിക്കുകയുമാണ് ചെയ്യുന്നത്.ഇതൊരു പരിണാമസംബന്ധിയായ പ്രതികരണമാണ്. തുടർന്ന് നിങ്ങൾ ഇതിനെതിരെ പ്രതികരിക്കാനോ പലായനം ചെയ്യാനോ തുടങ്ങുകയും ചെയ്യും.
ഒരു കൂട്ടം ന്യൂറോണുകളാണിവ നിയന്ത്രിക്കുന്നത്. ഇവ ഒന്നു ചേർന്ന് പിവിടി അഥാവാ തലാമസിന്റെ പാരാവെൻട്രിക്കുലർ ന്യൂക്ലിയസിന് രൂപം കൊടുക്കുകയും ചെയ്യുന്നു. മസ്തിഷ്‌കത്തിന്റെ ഏറ്റവും സംവേദനക്ഷമതയുള്ള മേഖലയാണിത്. ശാരീരികമായും മാനസികമായും ഉണ്ടാകുന്ന ടെൻഷനുകളോട് സെൻസർ ആയി പ്രവർത്തിക്കുന്ന മേഖലയാണിത്.ഇത്തരം ടെൻഷനുമായി ബന്ധപ്പെട്ട സിഗ്‌നൽ പെരിയാക്യൂഡക്ടൽ ഗ്രേയിൽ എത്തിച്ചേർന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ജാഗ്രതാപൂർവകമായ ഒരു അവസ്ഥ ഇവിടെ നിന്ന് സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും വീഡിയോ പറയുന്നു. ഭയം കാരണം നിങ്ങൾ പ്രതികരിക്കാൻ തുടങ്ങുകയാണ് ചെയ്യുന്നത്.
ഇതിനെ തുടർന്ന് നിങ്ങൾ ഈ അവസ്ഥയോടേറ്റു മുട്ടാനോ അവിടെ നിന്ന് പലായനം ചെയ്യാനോ ആണ് ശ്രമിക്കുന്നത്. ഈ അവസ്ഥയിൽ അഡ്രിനൽ ഗ്രന്ഥി അഡ്രിനാലിൻ പുറപ്പെടുവിക്കാനും തുടങ്ങും.ഇതിനെ തുടർന്ന് ഹൃദയമിടിപ്പ് ഉയരുകയും ബോധം മൂർച്ചയേറിയതാവുകയും ഈ അവസ്ഥയെ അതിജീവിക്കാനായി വൻ തോതിൽ ഊർജം പ്രദാനം ചെയ്യപ്പെടുകയും ചെയ്യുന്നു. നമുക്കെതിരെയുള്ള ഭീഷണി കടുത്തതാണെങ്കിൽ മന്ദീഭവിച്ച പ്രതികരണമായിരിക്കുമുണ്ടാവുക. മസ്തിഷ്‌കം ശക്തമായ വികാരത്തിന് കീഴ്‌പ്പെടുകയോ സംഭ്രമത്തിന് അടിപ്പെടുകയോ ചെയ്യുന്നതിനാലാണീ അവസ്ഥ സംജാതമാകുന്നത്. ആക്രമകാരികളിൽ നിന്ന് സ്വയം ഒളിക്കാനും ഈ നിമിഷം ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്‌തേക്കാം. മരണത്തെ മുന്നിൽ കാണുമ്പോൾ മിക്കവരും കരയുകയും ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കരയുന്നത് തലച്ചോറിന്റെ വേറിട്ട ഭാഷയാണെന്നും കരയുന്നവർ അവരുടെ ബ്രെയിൻ കെമിസ്ട്രിയാണ് പങ്ക് വയ്ക്കാൻ ശ്രമിക്കുന്നതെന്നും തങ്ങൾക്ക് കണ്ടെത്താൻ സാധിച്ചതായി ഈ വീഡിയോയിലൂടെ ഗവേഷകർ വ്യക്തമാക്കുന്നു.
കോടാലി കൊണ്ടുള്ള മരണം നിങ്ങളെ പിടികൂടാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് കടുത്ത വേദന അനുഭവപ്പെടാം. ഇതിനെത്തുടർന്ന് പരുക്കേൽക്കുമ്പോൾ നോസിസെപ്‌റ്റേർസ് എന്നറിയപ്പെടുന്ന ന്യൂറോണുകൾ മസ്തിഷ്‌കത്തിലേക്ക് സന്ദേശങ്ങൾ അയക്കുകയും ചെയ്യും. ഇത് തലാമസ് ശേഖരിക്കുകയും ഇനിയും ഇത്തരം പരുക്കേൽക്കാതിരിക്കാൻ എന്ത് ചെയ്യാമെന്ന് തലാമസ് തലച്ചോറിനോട് തിരക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. മരണം പിടികൂടിക്കഴിഞ്ഞാലും തലച്ചോർ തുടർന്നും കുറച്ച് നേരം പ്രവർത്തിച്ചു കൊണ്ടിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ഇതിലൂടെ മരണത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് നമുക്ക് കൂടുതൽ അനുഭവിക്കാനുള്ള അവസരമുണ്ടായേക്കാമെന്ന ഊഹാപോഹങ്ങളും ഉയരുന്നുണ്ട്.