- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി ഏർപ്പെടുത്തിയും ഗൾഫ് പിടിച്ചു നിൽക്കും; ഗൾഫ് പ്രതിസന്ധി തകർക്കുന്നത് കേരളത്തിന്റെ നട്ടെല്ല്; 25 ലക്ഷം ഗൾഫുകാർ അയക്കുന്ന 86,000 കോടി നിലച്ചാൽ നമ്മൾ എന്തു ചെയ്യുമെന്നാണ് പറയുന്നത്?
തിരുവനന്തപുരം: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ജീവിത നിലവാരസൂചികയിൽ കേരളം മുന്നിലാണ്. ഇതിന് കാരണം പ്രധാനമായും കേരളത്തിൽ നിന്നു ഗൾഫ് നാടുകളിലേക്കുള്ള തൊഴിൽതേടിയുള്ള കുടിയേറ്റം സമ്മാനിച്ച സാമ്പത്തിക നേട്ടങ്ങളാണ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ ഗൾഫ് നാടുകളിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കേരളത്തിന് ഏറെ ആശങ്ക സമ്മാനിക്കുന്നാണ്. പൂർണ്ണമായും ഉപഭോക്തൃ സംസ്ഥാനമായി മാറിയ കേരളത്തിന് തിരിച്ചടിയാണ് ഗൾഫിലെ മാന്ദ്യ വാർത്തകൾ. മലയാൡകൾ അടക്കം ആയിരക്കണക്കിന് പേർ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ ഉണ്ടായതോടെ കേരളം സാമ്പത്തിക ഞെരുക്കത്തിന്റെ പടുകുഴിയിലേക്ക് വീഴും. 26 ലക്ഷത്തോളം മലയാളികളുള്ള ഗൾഫ് മേഖലയിൽ നിന്ന് മാത്രം 86,843 കോടി രൂപയാണ് പ്രതിവർഷം കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്) കണക്ക്. പത്ത് ലക്ഷത്തോളം മലയാളികളാണ് സൗദിയിലുള്ളത്. പൊതുമേഖലാ ബാങ്കുകളിലെ 1,33,163.65 കോടിയുടെ പ്രവാസി നിക്ഷേപത്തിൽ 25.2ശ
തിരുവനന്തപുരം: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ ജീവിത നിലവാരസൂചികയിൽ കേരളം മുന്നിലാണ്. ഇതിന് കാരണം പ്രധാനമായും കേരളത്തിൽ നിന്നു ഗൾഫ് നാടുകളിലേക്കുള്ള തൊഴിൽതേടിയുള്ള കുടിയേറ്റം സമ്മാനിച്ച സാമ്പത്തിക നേട്ടങ്ങളാണ്. കേരളത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ ഗൾഫ് നാടുകളിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമാണ്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കേരളത്തിന് ഏറെ ആശങ്ക സമ്മാനിക്കുന്നാണ്. പൂർണ്ണമായും ഉപഭോക്തൃ സംസ്ഥാനമായി മാറിയ കേരളത്തിന് തിരിച്ചടിയാണ് ഗൾഫിലെ മാന്ദ്യ വാർത്തകൾ. മലയാൡകൾ അടക്കം ആയിരക്കണക്കിന് പേർ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ ഉണ്ടായതോടെ കേരളം സാമ്പത്തിക ഞെരുക്കത്തിന്റെ പടുകുഴിയിലേക്ക് വീഴും.
26 ലക്ഷത്തോളം മലയാളികളുള്ള ഗൾഫ് മേഖലയിൽ നിന്ന് മാത്രം 86,843 കോടി രൂപയാണ് പ്രതിവർഷം കേരളത്തിലേക്ക് ഒഴുകുന്നതെന്നാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (സി.ഡി.എസ്) കണക്ക്. പത്ത് ലക്ഷത്തോളം മലയാളികളാണ് സൗദിയിലുള്ളത്. പൊതുമേഖലാ ബാങ്കുകളിലെ 1,33,163.65 കോടിയുടെ പ്രവാസി നിക്ഷേപത്തിൽ 25.2ശതമാനവും സൗദിയിൽ നിന്നാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് 30,000 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡിനും (കിഫ്ബി) ഗൾഫ് പ്രതിസന്ധി തിരിച്ചടിയാണ്. ഒമാനിലും കൂട്ട പിരിച്ചുവിടൽ തുടങ്ങിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിയിട്ടുണ്ട്. ഇതെല്ലാം പ്രത്യക്ഷത്തിൽ ബാധിക്കുക കേരളത്തിന്റെ സാമ്പത്തിക രംഗത്തെയാണ്.
വിദഗ്ദ്ധ തൊഴിൽ മേഖലകളിൽ ഉയർന്ന ശമ്പളമുള്ളവരെ മാത്രമേ ഗൾഫിലെ സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയും ബാധിക്കാനിടയുള്ളൂവെന്നാണ് സർക്കാരും സി.ഡി.എസും കണക്കുകൂട്ടിയിരുന്നത്. ഇത് മറികടക്കാനുള്ള ശുപാർശകൾ സി.ഡി.എസ് ആസൂത്രണ ബോർഡിന് സമർപ്പിക്കുകയും ചെയ്തിരുന്നു. നിർമ്മാണ, ചെറുകിട വ്യാപാര മേഖലകളിലെ കൂട്ട പിരിച്ചുവിടൽ ഗൗരവമേറിയതാണെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. പെയിന്റിങ്, പ്ലമ്പിങ്, ഇലക്ട്രിക്കൽ, വാഹന അറ്റകുറ്റപ്പണി, മൊബൈൽ വില്പന മേഖലകളിലെ അവിദഗ്ദ്ധ തൊഴിലാളികൾക്ക് കൂട്ടത്തോടെ തൊഴിൽ നഷ്ടമാവുന്നത് കേരളം, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വൻ തിരിച്ചടിയാവും.
കേരളത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 35 ശതമാനത്തോളമാണ് പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം. കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ വരുമാനത്തിന്റെ ഏഴ് മടങ്ങാണിത്. പ്രവാസിക വരുമാനം കുറഞ്ഞാൽ വ്യവസായ, സേവന മേഖലകൾക്കൊപ്പം റിയൽഎസ്റ്റേറ്റ്, കെട്ടിട നിർമ്മാണ മേഖലകളും സ്തംഭിക്കും. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ എഴുപത് ശതമാനവും സേവന മേഖലയിൽ നിന്നാണ്. സൗദിയിലെ സ്വദേശിവത്കരണം ചെറുകിട തൊഴിലുടമകളെ ബാധിച്ചതാണ് മലയാളികൾക്ക് തിരിച്ചടിയായതെന്നാണ് സി.ഡി.എസിന്റെ വിലയിരുത്തൽ. 15002000 റിയാൽ ശമ്പളത്തിൽ മലയാളികളെ നിയമിച്ചിരുന്നിടത്ത് 30004000 റിയാൽ ശമ്പളത്തോടെ സൗദി പൗരന്മാർക്ക് ജോലി നൽകണമെന്ന വ്യവസ്ഥ വന്നതോടെ നാല് ലക്ഷത്തോളം ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലായി.
സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് വൻകിട നിർമ്മാണ കമ്പനികളും പ്രതിസന്ധിയിലായി. ഇവരുടെ ഉപകരാറെടുത്ത ഇടത്തരം നിർമ്മാണ കമ്പനികളിൽ ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. ഓജർ കമ്പനിയിൽ മാത്രം ഏഴ് മാസമായി തൊഴിലാളികൾക്ക് ശമ്പളമില്ല. ഭക്ഷണത്തിന് നൽകിയിരുന്ന 200 റിയാൽ അലവൻസും നിറുത്തലാക്കിയതോടെ തൊഴിലാളികൾ പട്ടിണിയിലായി. നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റും യാത്രാരേഖകളും നൽകണമെന്ന ആവശ്യവും മിക്ക കമ്പനികളും പരിഗണിക്കുന്നില്ല.
അഞ്ച് തൊഴിലാളികളെങ്കിലുമുള്ള എല്ലാ സ്ഥാപനങ്ങളിലും സ്വദേശികളെ നിയമിക്കണമെന്ന നിർദ്ദേശം ഉടൻ പ്രാബല്യത്തിലാവും. നിലവിൽ ഒമ്പത് തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു സ്വദേശിവത്കരണം ബാധകം. 1,40,000 പേർക്ക് അടിയന്തരമായി തൊഴിൽ നൽകാനാണ് സ്വദേശിവത്കരണം കടുപ്പിച്ചത്. ഇതിന് പുറമേ ബിസിനസ്, കാൾ സെന്റർ, ടെലികോം, വ്യവസായ, കമ്പ്യൂട്ടർ, നഴ്‌സിങ് മേഖലകളിൽ സ്വദേശികൾക്ക് വൈദഗ്ദ്ധ്യമുണ്ടാക്കാനുള്ള പ്രത്യേക പരിശീലനവും തുടങ്ങിയിട്ടുണ്ട്.
ഗൾഫ് പ്രതിസന്ധി മൂർച്ഛിക്കുന്നത് സാമ്പത്തിക തകർച്ചയ്ക്കും സാമൂഹിക ദുരന്തത്തിനും വഴിയൊരുക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്കും അഭിപ്രായപ്പെടുന്നത്. 2008ലെപ്പോലെ ഉത്തേജക പാക്കേജ് സധൈര്യം നാം ഏറ്റെടുത്തേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇപ്പോൾ തന്നെ സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണ്. ഈ സാഹചര്യത്തിൽ ഗൾഫ് നാടുകളിലെ പ്രവാസം കടുപ്പമേറിയതാകുമ്പോൾ അത് കേരള സമൂഹത്തെയും സാരമായി ബാധിക്കും.