- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പ വഴി വന്നാൽ മുൻ വാറണ്ടിന്റെ പേരിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനുള്ള രഹസ്യനീക്കം ചോർന്നു കിട്ടി; എരുമേലി വഴി കാട്ടുവഴിയിലൂടെ പമ്പയ്ക്ക് പോകുന്നുവെന്ന് പുറത്ത് വിവരം നൽകി നാറാണംതോട് വഴി നദി താണ്ടി കാട്ടിൽ കടന്നു; കരടിയുടെ ആക്രമണം ഭയന്ന് ജീവനും കൈയിലെടുത്ത് യാത്ര: പൊലീസ് കണക്കുകൂട്ടൽ തെറ്റിച്ച് ബിജെപി നേതാക്കളായ സുരേന്ദ്രനും രാജേഷും സന്നിധാനത്ത് എത്തിയത് ഇങ്ങനെ
പമ്പ: ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരി അടക്കമുള്ളവർ പമ്പ വഴി കെട്ടുമുറുക്കി സന്നിധാനത്തേക്ക് പോയപ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും മുൻ സെക്രട്ടറി വിവി രാജേഷും കാട്ടുവഴി താണ്ടി മരക്കൂട്ടത്ത് വന്നു കയറിയത് എന്തിനെന്ന ചോദ്യത്തിന് മറുപടിയായി. തുലാമാസ പൂജ സമയത്ത് സന്നിധാനത്ത് ഭക്തരുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സുരേന്ദ്രനെയും രാജേഷിനെയും ഇക്കുറി പൂട്ടാൻ പൊലീസ് പദ്ധതി തയാറാക്കിയിരുന്നു. പമ്പ വഴി കെട്ടുമുറുക്കി സന്നിധാനത്തേക്ക് തിരിക്കുന്ന ഇരുവരെയും പഴയൊരു കേസിന്റെ പേരിൽ അകത്തിടാനായിരുന്നു പൊലീസിന്റെ നീക്കം. പാർക്കിങ് വിഷയത്തിന്റെ പേരിൽ മുൻപ് നിലയ്ക്കലിൽ യുവമോർച്ച നടത്തിയ അക്രമസമരത്തിൽ അറസ്റ്റിലായിരുന്ന ഇരു നേതാക്കൾക്കുമെതിരേ റാന്നി കോടതിയിൽ കേസ് നിലവിലുണ്ട്. ഇത് വാറണ്ട് ആയി കിടക്കുകയുമാണ്. ഈ വാറണ്ട് ഉപയോഗിച്ച് ഇരുവരേയും അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയയ്ക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. ഈ വിവരം ചോർന്നു കിട്ടിയതിനെതിനെ തുടർന്നാണ് കാടുകയാറാൻ നേതാക്കൾ തീരുമാനിച്ചത്. ഇതിനായി ഇവർ
പമ്പ: ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരി അടക്കമുള്ളവർ പമ്പ വഴി കെട്ടുമുറുക്കി സന്നിധാനത്തേക്ക് പോയപ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും മുൻ സെക്രട്ടറി വിവി രാജേഷും കാട്ടുവഴി താണ്ടി മരക്കൂട്ടത്ത് വന്നു കയറിയത് എന്തിനെന്ന ചോദ്യത്തിന് മറുപടിയായി. തുലാമാസ പൂജ സമയത്ത് സന്നിധാനത്ത് ഭക്തരുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ സുരേന്ദ്രനെയും രാജേഷിനെയും ഇക്കുറി പൂട്ടാൻ പൊലീസ് പദ്ധതി തയാറാക്കിയിരുന്നു.
പമ്പ വഴി കെട്ടുമുറുക്കി സന്നിധാനത്തേക്ക് തിരിക്കുന്ന ഇരുവരെയും പഴയൊരു കേസിന്റെ പേരിൽ അകത്തിടാനായിരുന്നു പൊലീസിന്റെ നീക്കം. പാർക്കിങ് വിഷയത്തിന്റെ പേരിൽ മുൻപ് നിലയ്ക്കലിൽ യുവമോർച്ച നടത്തിയ അക്രമസമരത്തിൽ അറസ്റ്റിലായിരുന്ന ഇരു നേതാക്കൾക്കുമെതിരേ റാന്നി കോടതിയിൽ കേസ് നിലവിലുണ്ട്. ഇത് വാറണ്ട് ആയി കിടക്കുകയുമാണ്. ഈ വാറണ്ട് ഉപയോഗിച്ച് ഇരുവരേയും അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയയ്ക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. ഈ വിവരം ചോർന്നു കിട്ടിയതിനെതിനെ തുടർന്നാണ് കാടുകയാറാൻ നേതാക്കൾ തീരുമാനിച്ചത്.
ഇതിനായി ഇവർ കൂട്ടുപിടിച്ചതാകട്ടെ ഇപ്പോൾ പാർട്ടിയിലും യുവമോർച്ചയിലും സജീവമല്ലാത്ത പഴയ പ്രവർത്തകരെ. നിലവിലുള്ളവരുമായി ബന്ധപ്പെട്ടാൽ പൊലീസ് മണത്തറിയുമെന്ന് മനസിലാക്കിയാണ് മുൻകാല പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പിച്ചത്. മുണ്ടക്കയം വഴി നാറാണം തോട്ടിലെത്തിയ നേതാക്കൾ അവിടെ വച്ച് കെട്ടുമുറുക്കിയാണ് പുറപ്പെട്ടത്. ഇതിന് പിന്നാലെ സംഗതി മണത്തറിഞ്ഞ് പമ്പ പൊലീസ് അവിടെയെത്തി. ഒരു പിക്കപ്പ് വാനിലാണ് നേതാക്കളും പ്രവർത്തകരും പോയത്. അതിന് ശേഷം നദി കടന്നാണ് ഇവർ കാട്ടിലേക്ക് പോയത്. കാട്ടിൽ തേനെടുക്കാൻ പോകുന്ന ആദിവാസികളാണ് വഴി കാട്ടിയത്.
കരടിയുടെ ആക്രമണം ഏറെയുള്ള പ്രദേശത്തു കൂടിയായിരുന്നു യാത്ര. കാട് ഹൃദിസ്ഥമായ ആദിവാസികൾക്ക് കരടിയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയും. ഇതു കാരണം അവരുടെ ഒരു സംഘത്തെ മുന്നിൽ അയച്ചു. അവരാണ് കാട് വെട്ടിത്തെളിച്ച് വഴിയൊരുക്കിയത്. അട്ട കടിയേറ്റും കാട്ടുപടർപ്പുകൾക്കിടയിൽപ്പെട്ട് മുറിവേറ്റുമായിരുന്നു നേതാക്കളുടെ സഞ്ചാരം. ഒടുവിൽ മരക്കൂട്ടത്ത് വന്നിറങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്യാൻ പറ്റാത്ത വിധം അയ്യപ്പഭക്തരും അണി നിരന്നു.