- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്നെങ്ങനെ നമ്മുടെ നാട് നന്നാകും? ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും വിദേശയാത്ര നോക്കിയും 12 ലക്ഷം പേരെ കൂടി ഇൻകം ടാക്‌സ് വലയിൽ വീഴ്ത്തി സർക്കാർ; എന്നിട്ടും ഇൻകം ടാക്‌സ് അടക്കുന്ന ഇന്ത്യക്കാരുടെ എണ്ണം മൂന്ന് ശതമാനം മാത്രം..!
ന്യൂഡൽഹി: ആദായനികുതിയടക്കേണ്ടുന്ന സമ്പന്നർ അതിൽ നിന്നും ഒഴിഞ്ഞ് മാറുന്നത് ഏതൊരു സമ്പദ് വ്യവസ്ഥയിലായാലും അത് ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിന് ഏറ്റവും വലിയ സമീപകാല ഉദാഹരണമാണ് ഗ്രീസിനുണ്ടായ സാമ്പത്തിക തകർച്ച. ആദായനികുതിയടയ്ക്കുന്നതിന് ആളുകൾ കാണിക്കുന്ന വിമുഖത ഇറ്റലിയിലും മറ്റ് നിരവധി കടബാധിത സമ്പദ് വ്യവസ്ഥകളി
ന്യൂഡൽഹി: ആദായനികുതിയടക്കേണ്ടുന്ന സമ്പന്നർ അതിൽ നിന്നും ഒഴിഞ്ഞ് മാറുന്നത് ഏതൊരു സമ്പദ് വ്യവസ്ഥയിലായാലും അത് ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിന് ഏറ്റവും വലിയ സമീപകാല ഉദാഹരണമാണ് ഗ്രീസിനുണ്ടായ സാമ്പത്തിക തകർച്ച. ആദായനികുതിയടയ്ക്കുന്നതിന് ആളുകൾ കാണിക്കുന്ന വിമുഖത ഇറ്റലിയിലും മറ്റ് നിരവധി കടബാധിത സമ്പദ് വ്യവസ്ഥകളിലും നിരവധി പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിലും ആദായനികുതിയിൽ നിന്ന് ഒഴിഞ്ഞ് മാറുന്നവരുടെ എണ്ണം വർധിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്.
ഇത്തരക്കാരെ നികുതിയുടെ വലയിൽ വീഴ്‌ത്താനായി സർക്കാർ നിരവധി നടപടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഓരോരുത്തരുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും വിദേശയാത്ര നോക്കിയും 12ലക്ഷം പേരെ കൂടി സർക്കാർ അടുത്തിയെ ഇൻകം ടാക്‌സ് വലയിൽ വീഴ്‌ത്തിയിട്ടുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും ആദായനികുതിയടയ്ക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വെറും 3 ശതമാനം മാത്രമാണെന്നതാണ് അതിശയകരമായ കാര്യം...!!. ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് എങ്ങനെ നന്നാകുമെന്ന ചോദ്യം ആരും ചോദിച്ച് പോവുകയും ചെയ്യും.
ധനകാര്യമന്ത്രി ഡിസംബറിൽ നടത്തിയ പ്രസ്താവനയനുസരിച്ച് ഇന്ത്യക്കാരിൽ വെറും 2.89 ശതമാനം മാത്രമാണ് ആദായനികുതിയടയ്ക്കുന്നത്. അതായത് വെറും 36 മില്യൺ പേർ മാത്രമാണ് ആദായനികുതിയടയ്ക്കുന്നത്. എന്നാൽ യുഎസിൽ ജനസംഖ്യയുടെ 45 ശതമാനം പേർ ആദായനികുതിയടയ്ക്കുന്നുണ്ട്. ഇന്ത്യയുടെ വലിയ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ അമേരിക്കയിലെ എത്രയോ ഇരട്ടി പേർ ആദായനികുതിയടയ്ക്കുന്നുവെന്ന് സാരം.
ഇന്ത്യയിൽ ആദായനികുതിയടയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ വളരെയേറെ കാരണങ്ങളുണ്ട്. ആദായനികുതിയടയ്ക്കുന്നതിനുള്ള യോഗ്യത നേടാൻ മാത്രം വാർഷിക വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണം കുറവാണെന്നതാണ് ഇതിനുള്ള പ്രധാന കാരണം. അതിന് പുറമെ ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളിലെ സമ്പദ് വ്യവസ്ഥകളിലെയും അണ്ടർ ഗ്രൗണ്ട് എക്കണോമികളിലെയും വരുമാനം കൃത്യമായി കണക്കാക്കി ആദായനികുതി നിശ്ചയിക്കുന്നതിലും അവ ശേഖരിക്കുന്നതിലും പ്രയാസങ്ങളേറെയുണ്ടെന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യയിലെ നികുതി വ്യവസ്ഥ പരിഹാസ്യമായ വിധത്തിൽ സങ്കീർണമാണെന്നത് ആദായനികുതി പിരിക്കുന്നതിൽ തടസം സൃഷ്ടിക്കുന്നുണ്ട്. അതിന് പുറമെ നികുതി വ്യവസ്ഥ അഴിമതി നിറഞ്ഞതുമാണ്. എന്നാൽ ഇതെല്ലാം പരിഹരിച്ച് ആദായനികുതി അനായാസം പിരിക്കാനായി ഇത് സംബന്ധിച്ച പുതിയ വ്യവസ്ഥകൾ 20122013 വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം രണ്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം നേടുന്നവർ യാതൊരു വിധത്തിലുള്ള ആദായനികുതിയും അടയ്‌ക്കേണ്ടതില്ല. എന്നാൽ രണ്ടുലക്ഷത്തിനും അഞ്ച് ലക്ഷം രൂപയ്ക്കും ഇടയിൽ വാർഷിക വരുമാനമുള്ളവർ 10 ശതമാനം ആദായനികുതി അടയ്‌ക്കേണ്ടതാണ്. അഞ്ചിനും 10ലക്ഷം രൂപയ്ക്കുമിടയിൽ
ക്രെഡിറ്റ് സ്യുസി ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 1500 അൾട്രാ ഹൈ നെറ്റ് വർത്ത് സമ്പന്നരുണ്ട്. ഇവരിൽ ഭൂരിഭാഗത്തിനും 50 മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.എന്നാൽ 700 പേർക്കാകട്ടെ 10 മില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. എന്നാൽ യൂറോപ്പിലും മറ്റ് സമ്പന്ന രാജ്യങ്ങളിലുമുള്ള മില്യണയർമാരുമായി താരതമ്യപ്പെടുത്തുമ്പോൾ ആദായ നികുതിയ വകയിൽ ഇവരുടെ ഭാഗത്ത് നിന്നും രാജ്യത്തിനുണ്ടാകുന്ന സഹായം വളരെ കുറവാണ്. ഇന്ന് ഇന്ത്യയിൽ 125,000 മില്യണയർമാരാണുള്ളതെന്നാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ രാജ്യത്തെ 95 ശതമാനത്തിനും 10,000 ഡോളറിൽ താഴെയുള്ള ആസ്തിയേ ഉള്ളൂ.
രാജ്യത്തെ കനത്ത സാമ്പത്തിക അസന്തുലിതാവസ്ഥയാണ് ഇതിലൂടെ വെളിപ്പെടുന്നത്.കൂടുതൽ പേരെ ആദായനികുതിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഈ വർഷം മാർച്ചിൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നിർദ്ദേശം കൊണ്ടു വരുന്നുണ്ട്. ഇതനുസരിച്ച് വർഷത്തിൽ 10 ലക്ഷം രൂപവരുമാനമുള്ളവരിൽ നിന്നും താൽക്കാലികമായി ഒരു സർചാർജ് വാങ്ങാനുള്ളതാണീ നിർദ്ദേശം. എന്നാൽ ഈ പുതിയ നികുതി രാജ്യത്തെ വെറും 43,000 പേർക്ക് മാത്രമാണ് ബാധകമാകുന്നതെന്നതാണ് ദുഃഖകരമായ യാഥാർത്ഥ്യം. എന്നാൽ ഇത് ബാധകമായ നിരവധി പേരെ ഇനിയും കണ്ടെത്താൻ സർക്കാരിന് സാധിക്കുന്നുമില്ല.
ഇതിനെ തുടർന്നാണ് സർക്കാർ ആദായനികുതിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരെ ഫലപ്രദമായി മനസിലാക്കി കുടുക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. വെളിപ്പെടുത്തിയ സമ്പാദ്യത്തേക്കാൾ ചെലവിടുന്നവരെ നിരീക്ഷിക്കുകയും കുടുക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. ടാക്‌സ് റിട്ടേൺസ് കഴിഞ്ഞ വർഷം ഫയൽ ചെയ്യാത്ത 1.2 മില്യൺ പേരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ടെന്നാണ് ധനകാര്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ നികുതി നൽകാൻ പര്യാപ്തമായ വസ്തുവകകൾ കൈവശമുള്ളവരുമാണിവർ.
ഇത്തരക്കാർ ക്രെഡിറ്റ് കാർഡുകളിലൂടെ നടത്തുന്ന പേമെന്റുകൾ,അല്ലെങ്കിൽ അവർ വിൽക്കുന്ന 55,00 ഡോളർ വിലവരുന്ന വസ്തുവകകൾ അല്ലെങ്കിൽ വാങ്ങുന്ന ബോണ്ടുകൾ എന്നിവ സൂക്ഷ്മനിരീക്ഷണം ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്. 201415 അസെസ്‌മെന്റ് ഇയറിൽ കൃത്യമായി പറഞ്ഞാൽ 11.77 ലക്ഷം പേരാണ് ഇൻകം ടാക്‌സ് വലയിൽ പുതിയതായി ഇത്തരത്തിൽ പെട്ടിരിക്കുന്നത്.സ്‌പെഷ്യൽ ഇന്റലിജൻസ് ടൂൾ ഉപയോഗിച്ചാണ് ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് ഇവരെ കുടുക്കിയിരിക്കുന്നത്. ഇവരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഷെയറുകളുടെയും ഇക്യുറ്റികളുടെയും ട്രാൻസാക്ഷനുകൾ, വിദേശയാത്രകൾ തുടങ്ങിയവയും ഇതിനുള്ള മാനദണ്ഡങ്ങളായി പരിഗണിച്ചിരുന്നു.
പാൻ കാർഡ് വഴിയുള്ള ട്രാൻസാക്ഷനുകളിലെ സത്യപ്രസ്താവനകളിൽ കൃത്രിമം വരുത്തിയാൽ ഏഴ് വർഷം വരെ തടവ് ലഭിക്കുന്നതാണെന്നാണ് ദി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് വെളിപ്പെടുത്തുന്നത്. ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിനെ നിയന്ത്രിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റീവ് ബോഡിയയാണിത്. പുതിയ ഭേദഗതികൾ പ്രകാരം 50,000 രൂപയ്ക്ക് മുകളിൽ ഹോട്ടൽ ബില്ലുകളടയ്ക്കുമ്പോഴോ വിദേശയാത്രകൾക്ക് ചെലവിടുമ്പോഴോ, രണ്ടുലക്ഷം രൂപയ്ക്ക് മുകളിൽ ആഭരണങ്ങൾ വാങ്ങുമ്പോഴോ 10 ലക്ഷം രൂപയ്ക്ക് മുകളിൽ പ്രോപ്പർട്ടി വാങ്ങുമ്പോഴോ പാൻകാർഡ് നിർബന്ധമാണ്.