- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്റ്റ് ഹൗസിലെത്താൻ പി.സി.ജോർജിന് ക്രൈംബ്രാഞ്ചിന്റെ വിളി എത്തിയത് വ്യാഴാഴ്ച; ഗൂഢാലോചന കേസിൽ സാർ പ്രതിയല്ലെന്ന് മനസിലായി, സ്വപ്ന തന്നെ കത്തിന്റെ പകർപ്പ് വേണം, രസീതും വാങ്ങി ഉടൻ മടങ്ങി പോകാമെന്ന് പൊലീസ്; 12.45ന് എത്തിയ പീഡന പരാതിയിൽ ഉടനടി എഫ്ഐആർ; പി.സി.ജോർജിനെ തന്ത്രപരമായി പൊലീസ് കരുക്കിയത് ഇങ്ങനെ
തിരുവനന്തപുരം: പീഡനക്കേസിൽ പി.സി.ജോർജിനെ പൊലീസ് അകത്താക്കിയത് അത്യന്തം നാടകീയമായ നീക്കത്തോടെ. സ്വർണ കള്ളക്കടത്ത് കേസിൽ പി.സി.ജോർജും സ്വപ്്‌നസുരേഷും തമ്മിൽ ഗൂഢാലോചന നടത്തിയെന്ന കെടി ജലീലിന്റെ പരാതിയുടെ ഭാഗമായാണ് ഇന്ന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്താൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്. വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പിസി ജോർജിനെ വിളിച്ചത്.
ഗൂഢാലോചന കേസിൽ സാറിന് പങ്കില്ലെന്ന് വ്യക്തമായി, പക്ഷേ സാറിന് സ്വപ്ന തന്ന കത്തിന്റെ പകർപ്പ് വേണം. ശനിയാഴ്ച തൈക്കാട് ഗസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥർ കാണും. കത്ത് തരാം പക്ഷേ രസീത് വേണമെന്നായിരുന്നു പി.സി ജോർജിന്റെ ആവശ്യം. ഒകെ സർ, അതും വാങ്ങി വേഗം പോകാം. ഇതും വിശ്വസിച്ചായിരുന്നു പിസി ജോർജ് ഇന്ന് രാവിലെ പൂഞാറിലെ വീട്ടിൽ നിന്നും പിഎ,ഗൺമാൻ,ഡ്രൈവർ എന്നിവർക്കൊപ്പം തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാതൊരു സംശയവും ഇല്ലാത്തതിനാൽ മകൻ ഷോൺ ജോർജ് ഒപ്പമുണ്ടായിരുന്നില്ല. 10.30ഓടെ ജോർജ് ഗസ്റ്റ് ഹൗസിലെത്തി.
പുറത്ത് കാത്തുനിന്ന മാധ്യമങ്ങളോട് സംസാരിച്ചു. നേരെ അകത്തേക്ക് അതോടെ കളിമാറി. ഈ സമയം മ്യൂസിയം സ്റ്റേഷനിൽ വിവാദ കേസുകളിലെ നായിക പീഡന കേസുമായി എത്തി. പിസി ജോർജിനെതിരെ പീഡനപരാതി നൽകി. 12.40ന് ലഭിച്ച പരാതിയിൽ ഉടൻ പൊലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു. ഗസ്റ്റ് ഹൗസിലെ മുറിക്കുള്ളിൽ വച്ചാണ് കന്റോൺമെന്റ് എസി ദിൻജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പുതിയ പരാതിയെ കുറിച്ച് ജോർജിനോട് പറഞ്ഞത്.
എന്തിനെയും കരുത്തോടെ നേരിടുന്ന ജോർജ് അപ്രതീക്ഷിതമായ പീഡന പരാതിയിൽ ഞെട്ടി. പിന്നാലെ അറസ്റ്റിലേക്ക് നീങ്ങിയതോടെ എല്ലാം കൈവിട്ടുപോയി. 2.45ന് അറസ്റ്റ് ചെയ്ത് നന്ദാവനം എആർ ക്യാമ്പിലേക്ക് കൊണ്ടുവന്നു. മകൻ ഷോൺ 6മണിയോടെ എആർ ക്യാമ്പിലെത്തി. തുടർന്ന് ജോർജിലെ അവിടെ നിന്ന് ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി പിന്നാലെ വഞ്ചിയൂർ ജുഡീഷ്യൽ മൂന്നാം ക്ലാസ് മജിസ്രേട്ട് കോടതിയിൽ ഹാജരാക്കി.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രാവിലെ ജോർജ് എത്തിയത്. മാധ്യമങ്ങളോട് പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനങ്ങളും ഉന്നയിച്ചു. അധികാരം പോകുമോ എന്ന പേടിയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ നിരന്തരം കേസെടുക്കുന്നത്.
'ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടിയാകും കൈക്കൊള്ളുക. പിണറായി വിജയനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യും. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തും. എകെജി സെന്ററിൽ ബോംബ് എറിഞ്ഞിട്ട് അത് കോൺഗ്രസാണ്, കമ്യൂണിസ്റ്റാണ് എന്ന് പറയുന്ന സ്വഭാവം എനിക്കില്ല. ഞാൻ പറഞ്ഞാൽ ഞാൻ ചെയ്യും. മാത്യു കുഴൽ നാടൻ പറഞ്ഞ പകുതി കാര്യങ്ങൾ ഞാൻ പറഞ്ഞിട്ടില്ല. എന്നിട്ടെന്താണ് മാത്യുവിനെതിരെ കേസെടുക്കാത്തത് ? പി.സി ജോർജിനോട് എന്തും ആകാമെന്നാണോ ? പിണറായി ഒരു മാസത്തിനകം പോകുമെന്നും പി.സി ജോർജ് പറഞ്ഞു.
അതേസമയം പി.സി ജോർജിനെതിരെ തെളിവുണ്ടെന്ന അവകാശവാദവുമായി പരാതിക്കാരി രംഗത്തെത്തി. ഹോട്ടലിനകത്ത് നടന്ന കാര്യങ്ങളുടെ ശബ്ദരേഖ കൈവശമുണ്ടെന്ന് അവർ അവകാശപ്പെട്ടു. സ്വർണക്കടത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നൽകുമ്പോഴാണ് പീഡന പരാതി ഉന്നയിച്ചത്. 2014 മുതൽ പി.സി ജോർജുമായി ബന്ധമുണ്ട്. ഫോണിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. കേസിൽ തെളിവുകളാണ് ആദ്യം നൽകിയത്. പിന്നെയാണ് 164 പ്രകാരം രഹസ്യമൊഴി നൽകിയത്.
മുഖ്യമന്ത്രിയുടെ ക്യാമ്പിന്റെ ആളല്ല. പരാതിക്ക് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും പരാതിക്കാരി പറഞ്ഞു. അതിനിടെ കള്ളക്കേസാണെന്ന് എടുത്തിരിക്കുന്നതെന്ന് പി.സി ജോർജിന്റെ അഭിഭാഷകൻ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികാര നടപടിയാണ് തന്റെ അറസ്റ്റ് എന്നാണ് പി.സി ജോർജ് ആരോപിക്കുന്നത്.