- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഹോട്ടൽ ഭക്ഷണത്തിന് തൊട്ടാൽ പൊള്ളുന്ന വില; നികുതി കുറഞ്ഞിട്ടും തട്ടിപ്പ് തകൃതി; ഹോട്ടലുകാർ മുതലാക്കുന്നത് ഭക്ഷണം കഴിക്കുന്നവരുടെ അജ്ഞത; ബിൽ തലയ്ക്കടിക്കാതെ ജിഎസ്ടിയിലെ തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം?
തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കുമ്പോൾ, ഹോട്ടൽ ഭക്ഷണത്തിന് വില കൂടുമെന്ന് നേരത്ത തന്നെ പ്രചരിച്ചിരുന്നു. 75 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള , എസിയല്ലാത്ത റസ്റ്ററന്റുകളിലെ ഭക്ഷണത്തിന് 12% നികുതി നൽകേണ്ടി വരും. എന്നാൽ ഹോട്ടൽ താമസത്തിനു ചെലവു കുറയും. 7500 രൂപ വരെ ദിവസ വാടകയുള്ള ഹോട്ടലുകളിൽ നികുതി 18% എന്നിങ്ങനെയായിരുന്നു സർക്കാർ കണക്കുകൾ.എന്നാൽ, പരാതികൾ വ്യാപകമായതോടെ,സർക്കാർ ഇടപെട്ടു. തങ്ങൾക്ക് കിട്ടുന്ന ഇൻപുട് ടാക്‌സ് ഉപഭോക്താക്കൾക്കു കൈമാറാമെന്നു ഹോട്ടലുടമകളുമായി ധാരണയായി. ഇതോടെ എസി റസ്റ്ററന്റിലെ നികുതി 18 ശതമാനത്തിൽനിന്ന് 10 ശതമാനവും മറ്റിടങ്ങളിൽ 12 ശതമാനത്തിൽനിന്ന് ഏഴുശതമാനവും ആകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് ഹോട്ടൽ ബില്ല് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. ജിഎസ്ടി രജിസ്‌ട്രേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് അതീടാക്കാൻ കഴിയില്ലെങ്കിലും, തട്ടിപ്പുകൾ വ്യാപകമാണ്.എസി ഇല്ലാത്ത റസ്റ്ററന്റ്ിൽ12 ശതമാനമാണ് നികുതിയെങ്കിൽ, എസി ഇല്ലാത്ത റസ്റ്ററന്റിൽ മദ്യം വിളമ്പിയാൽ
തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കുമ്പോൾ, ഹോട്ടൽ ഭക്ഷണത്തിന് വില കൂടുമെന്ന് നേരത്ത തന്നെ പ്രചരിച്ചിരുന്നു. 75 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള , എസിയല്ലാത്ത റസ്റ്ററന്റുകളിലെ ഭക്ഷണത്തിന് 12% നികുതി നൽകേണ്ടി വരും. എന്നാൽ ഹോട്ടൽ താമസത്തിനു ചെലവു കുറയും. 7500 രൂപ വരെ ദിവസ വാടകയുള്ള ഹോട്ടലുകളിൽ നികുതി 18% എന്നിങ്ങനെയായിരുന്നു സർക്കാർ കണക്കുകൾ.എന്നാൽ, പരാതികൾ വ്യാപകമായതോടെ,സർക്കാർ ഇടപെട്ടു.
തങ്ങൾക്ക് കിട്ടുന്ന ഇൻപുട് ടാക്‌സ് ഉപഭോക്താക്കൾക്കു കൈമാറാമെന്നു ഹോട്ടലുടമകളുമായി ധാരണയായി. ഇതോടെ എസി റസ്റ്ററന്റിലെ നികുതി 18 ശതമാനത്തിൽനിന്ന് 10 ശതമാനവും മറ്റിടങ്ങളിൽ 12 ശതമാനത്തിൽനിന്ന് ഏഴുശതമാനവും ആകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് ഹോട്ടൽ ബില്ല് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.
ജിഎസ്ടി രജിസ്‌ട്രേഷൻ ഇല്ലാത്ത ഹോട്ടലുകൾക്ക് അതീടാക്കാൻ കഴിയില്ലെങ്കിലും, തട്ടിപ്പുകൾ വ്യാപകമാണ്.എസി ഇല്ലാത്ത റസ്റ്ററന്റ്ിൽ12 ശതമാനമാണ് നികുതിയെങ്കിൽ, എസി ഇല്ലാത്ത റസ്റ്ററന്റിൽ മദ്യം വിളമ്പിയാൽ 18 ശതമാനമാണ് നികുതി.എസിയും നോൺഎസിയും കൂടിയുള്ള റസ്റ്ററന്റുകളിലും 18 ശതമാനമാണ് നികുതി.അതേസമയം ഫൈവ് സ്റ്റാർ റസ്റ്ററണ്ടുകളിൽ 28 ശതമാനമാണ് നികുതി.
ഒരു റസ്റ്ററന്റിൽ കയറി ഭക്ഷണം കഴിച്ചാൽ, ഉറപ്പായി പരിശോധിക്കേണ്ട കാര്യം ബിൽ തന്നെയാണ്. ബില്ലിൽ വ്യാപാരിയുടെ ജിഎസ്ടി റജിസ്‌ട്രേഷൻ നമ്പർ (GST IN) ഉണ്ടോയെന്നു പരിശോധിക്കുക. വ്യാപാരകാര്യങ്ങൾ അധികൃതർ പരിശോധിക്കുന്നത് ജിഎസ്ടി നമ്പർ ഉപയോഗിച്ചായതുകൊണ്ട് ഈ നമ്പറില്ലെങ്കിൽ ബിൽ വ്യാജനോ, അല്ലെങ്കിൽ റജിസ്‌ട്രേഷനിൽനിന്ന് ഒഴിവാക്കപ്പെട്ട ചെറുകിട വ്യാപാരിയാകാം.WWW.gst.gov.in എന്ന വെബ്‌സൈറ്റിൽ നമ്പർ തിരഞ്ഞാൽ ബിൽ വ്യാജനോ, ഒറിജിനലോ എന്ന് തിരിച്ചറിയാം.
ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് ഐഡന്റിഫിക്കേഷൻ നമ്പർ ആണ് GSTIN എല്ലാ നികുതിദായകർക്കും പാൻ അധിഷ്ഠിത ജിസ്ടി ടാക്‌സ് പേയർ ഐഡെന്റിഫിക്കേഷൻ നമ്പർ ഉണ്ടാകും. ഇതിന് 15 അക്കം. ആദ്യ രണ്ട് ഡിജിറ്റ് 2011ലെ സെൻസസ് അനുസരിച്ചുള്ള സംസ്ഥാനത്തെ കോഡാണ്. കേരളത്തിന്റേത് 32. അടുത്ത പത്ത് ഡിജിറ്റ് പാൻ നമ്പരാണ്. പതിമൂന്നാം അക്കം അതേ പാൻ നമ്പറിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണമാണ് സൂചിപ്പിക്കുന്നത്. പതിനാലാം അക്കം ഏപ്പോഴും Z ആയിരിക്കും. പതിനഞ്ചാം അക്കം പിഴവുകൾ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു.
ഇതുകൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സ്ഥാപനത്തിന്റെ പേരും വിലാസവും ജിഎസ്ടി ബില്ലിൽ ഉണ്ടോയെന്നതാണ്.ബിൽ ഇൻവോയിസ് നമ്പർ രണ്ടുബില്ലിൽ ഒരുപോലെ വന്നാൽ അതുവ്യാജനാകാം.വാങ്ങിയ ഉൽപന്നങ്ങളുടെ പേരും, അളവും, തൂക്കവും ബില്ലിൽ ഉണ്ടോയെന്നും, പരിശോധിച്ചാൽ തട്ടിപ്പ് ഏറെക്കുറെ ഒഴിവാക്കാം.