- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുതൽഡോസിനു മുമ്പ് കോവിഡ് സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താം; അവസരം തീയതിയിലുണ്ടായ പൊരുത്തക്കേട് മൂന്നാം ഡോസ് വൈകാൻ ഇടയാക്കുമെന്ന ആശങ്ക ഉയർന്നതോടെ; തെറ്റുതിരുത്താൻ ചെയ്യേണ്ടതെന്തൊക്കെ
ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ച തീയതിയും സർട്ടിഫിക്കറ്റിലെ തീയതിയും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ, മൂന്നാമത്തെ ഡോസ് എടുക്കുന്നതിനുമുമ്പ് തിരുത്താം.
രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതുമാസം കഴിഞ്ഞാണ് കരുതൽ ഡോസ് നൽകുക. ചില കേസുകളിൽ തീയതിയിലുണ്ടായ പൊരുത്തക്കേട് മൂന്നാം ഡോസ് വൈകാൻ ഇടയാക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് കോവിൻ പോർട്ടലിൽ അത് മാറ്റാൻ സൗകര്യമൊരുക്കിയത്. മറ്റൊരു മൊബൈൽ നമ്പർ വഴി രജിസ്റ്റർചെയ്തിരിക്കുന്ന അക്കൗണ്ട് സ്വന്തം നമ്പറിലേക്ക് മാറ്റാനും അവസരമുണ്ട്.
ഇങ്ങനെ തിരുത്താം
രജിസ്റ്റേഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ (cowin.gov.in) ലോഗിൻ ചെയ്യുക.
Raise an Issue എന്ന ഓപ്ഷനിൽ Vaccination Date Correction ഓപ്ഷൻ തിരഞ്ഞെടുക്കുക.
തീയതി യഥാർഥമെന്ന് തെളിയിക്കാൻ വാക്‌സിനേഷൻ സെന്ററിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റോ മറ്റു രേഖകളോ അപ്ലോഡ് ചെയ്യുക.
വാക്‌സിനേഷൻ തീയതി, വാക്സിൻ ബാച്ച് നമ്പർ എന്നിവയിൽ തുടർന്നും പൊരുത്തക്കേടുണ്ടെങ്കിൽ Regenerate Your Final Certificate എന്ന ഓപ്ഷൻ ഉപയോഗപ്പെടുത്താം.
അക്കൗണ്ട് മറ്റൊരു നമ്പറിലേക്ക് മാറ്റാം
കോവിൻ പോർട്ടലിൽ (selfregistration.cowin.gov.in) ലോഗിൻ ചെയ്യുക
Raise an issue എന്നതിനു താഴെയുള്ള Transfer a member to new mobile number ഓപ്ഷൻ തുറന്ന് നടപടികൾ പൂർത്തിയാക്കാം.
മറുനാടന് മലയാളി ബ്യൂറോ