തിരുവനന്തപുരം: നിങ്ങൾ പിഐഒ കാർഡുള്ള പ്രവാസിയാണോ..? എന്നാൽ അത് ഒസിഐ കാർഡാക്കി മാറ്റണമെന്നത് സർക്കാർ പുതിയ നിയമത്തിലൂടെ കർക്കശമാക്കിയിരിക്കുന്നതിനെക്കുറിച്ച് അറിയാമല്ലോ..ഇതിന് അപേക്ഷിക്കേണ്ടുന്ന അവസാന തിയതി ജൂൺ 30 ആണെന്ന് പ്രത്യേകം ഓർക്കുക. ഇപ്പോൾ ഒസിഐ കാർഡിന് അപേക്ഷിക്കുന്നവർക്ക് അപേക്ഷാഫീസ് ഇല്ലെന്നും പ്രത്യേകം ഓർക്കുക. പിഐഒ കാർഡ് ഒസിഐ കാർഡാക്കി മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചാണിവിടെ വിവരിക്കുന്നത്.  

ഇന്ത്യയിൽ പിറന്ന് വളർന്ന പൗരന്മാർക്ക് 2002 സെപ്റ്റംബർ 15 മുതൽ വിതരണം ചെയ്ത് വരുന്ന പേഴ്സൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ(പിഐഒ) കാർഡുകൾക്ക്  നവീകരിച്ച നിയമമനുസരിച്ച് ആയുഷ്‌കാല പ്രാബല്യം ലഭിക്കുമെന്നായിരുന്നു സർക്കാർ കുറച്ച് മുമ്പ് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട നയത്തിൽ അടുത്തിടെ സർക്കാർ മാറ്റം വരുത്തിയിരിക്കുകയാണ്. പിഐഒ കാർഡുള്ളവരെല്ലാം അവ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ(ഒസിഐ) കാർഡാക്കണമെന്നാണ് സർക്കാരിന്റെ പുതിയ നിർദ്ദേശം. അതിനാൽ അവസാനം തീയതിയായ ഈ മാസം 30ന് മുമ്പ് ഇതിനുള്ള അപേക്ഷ നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ ദിവസത്തിന് ശേഷം പിഐഒ കാർഡ് ഒസിഐ ആക്കി പരിവർത്തനം നടത്താനാവില്ല.

2014 സെപ്റ്റംബർ 30ന് ഇന്ത്യാഗവൺമെന്റ് പ്രസിദ്ധീകരിച്ച ഗസറ്റ്(പാർട്ട്-1,സെക്ഷൻ-1) പ്രകാരമായിരുന്നു പിഐഒ കാർഡുകൾക്ക് ആയുഷ്‌കാല പ്രാബല്യമുണ്ടെന്ന വാഗ്ദാനം നൽകിയിരുന്നത്. എന്നാൽ അത്തരക്കാർക്ക് സാധുതയുള്ള പാസ്പോർട്ടുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുമുണ്ടായിരുന്നു. 2002ലെ പിഐഒ കാർഡ് സ്‌കീമിൽ രജിസ്ട്രർ ചെയ്തവരെ ഒസിഐ കാർഡ് ഹോൾഡർമാരായി പരിഗണിക്കുമെന്നായിരുന്നു 2015 ജനുവരി 9ന് ഇന്ത്യൻ ഗവൺമെന്റ് ഇറക്കിയ ഉത്തരവിൽ വെളിപ്പെടുത്തിയിരുന്നത്. പിഐഒ കാർഡും ഒസിഐ കാർഡും ലയിപ്പിക്കുന്ന സ്‌കീം പ്രകാരമായിരുന്നു ഈ ആനുകൂല്യം. ഇതിൽ പെടാത്ത പിഐഒ കാർഡ് ഹോൾഡർമാരാണ് ഒസിഐ കാർഡാക്കി മാറ്റാൻ ഇപ്പോൾ അപേക്ഷ നൽകേണ്ടുന്നത്.

എം/എസ് സികെജിഎസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുമ്പോൾ

ഇത്തരത്തിൽ ഒസിഐ കാർഡിന് അപേക്ഷിക്കുന്നവർ ഒറിജിനൽ ഫോറിൻ പാസ്പോർട്ട്, ഒറിജിനൽ വാലിഡ് പിഐഒ കാർഡ് എന്നിവ ഹാജരാക്കുകയും അവയുടെ വ്യക്തതയുള്ള ഫോട്ടോകോപ്പികളും സികെജിഎസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ സമർപ്പിക്കേണ്ടതാണ്. ഇതിന് പുറമെ മറ്റ് സപ്പോർട്ടിങ് രേഖകളും സമർപ്പിക്കേണ്ടതാണ്. ഒറിജിനൽ ഫോറിൻ പാസ്പോർട്ടും പിഐഒ കാർഡും പരിശോധിച്ച ശേഷം സികെജിഎസ് ഉദ്യോഗസ്ഥർ അപേക്ഷകർക്ക് തിരിച്ച് നൽകുന്നതാണ്. തുടർന്ന് അപേക്ഷ കോൺസുലേറ്റിന് സികെജിഎസ് സമർപ്പിക്കുന്നതാണ്. ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചവർക്ക്

തങ്ങളുടെ അപേക്ഷയുടെ പുരോഗതി https://www.in.ckgs.us/trackandtrace/ , http://passport.gov.in/oci/statusEnqury. എന്നീ ലിങ്കുകളിലൂടെ പരിശോധിക്കാവുന്നതാണ്. ഒസിഐ ഡോക്യുമെന്റ് കോൺസുലേറ്റിൽ ലഭിച്ചുവെന്നറിഞ്ഞാൽ അപേക്ഷകൻ തന്റെ ഒറിജിനൽ വാലിഡ് പാസ്പോർട്ടും പിഐഒ കാർഡും സികെജിഎസിലേക്ക് അയക്കേണ്ടതാണ്. അവർ ഇത് കോൺസുലേറ്റിലേക്ക് ഫോർവേഡ് ചെയ്യുന്നതാണ്. ഇത്തരം പരിശോധനകൾക്ക് ശേഷം ഈ രേഖകൾ ഒസിഐ കാർഡിനൊപ്പം സികെജിഎസിലേക്ക് തിരിച്ചയക്കുന്നതാണ്. അവിടെ നിന്നും അപേക്ഷകന് ഇത് സ്വീകരിക്കാനും സാധിക്കും.

തപാൽ വഴി അപേക്ഷ നൽകുമ്പോൾ

തപാലിലൂടെ അപേക്ഷ നൽകുന്നവർ ഒറിജിനൽ ഫോറിൻ പാസ്പോർട്ടിന്റെയും സാധുതയുള്ള പിഐഒ കാർഡിന്റെയും സാക്ഷ്യപ്പെടുത്തിയതും തെളിമയുള്ള രീതിയിലെടുത്തതുമായ ഫോട്ടോസ്റ്റാറ്റുകളും ഒസിഐക്കുള്ള അപേക്ഷകളും മറ്റ് അനുബന്ധ രേഖകളും അയക്കേണ്ടതാണ്. ഇതിനെ തുടർന്ന് സികെജിഎസ് ഈ അപേക്ഷ കോൺസുലേറ്റിന് സമർപ്പിക്കുന്നതാണ്.ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ചവർക്കും തങ്ങളുടെ അപേക്ഷയുടെ പുരോഗതി https://www.in.ckgs.us/trackandtrace/ ,  http://passport.gov.in/oci/statusEnqury. എന്നീ ലിങ്കുകളിലൂടെ പരിശോധിക്കാവുന്നതാണ്.ഒസിഐ ഡോക്യുമെന്റ് കോൺസുലേറ്റിൽ ലഭിച്ചുവെന്നറിഞ്ഞാൽ അപേക്ഷകൻ തന്റെ ഒറിജിനൽ വാലിഡ് പാസ്പോർട്ടും പിഐഒ കാർഡും സികെജിഎസിലേക്ക് അയക്കേണ്ടതാണ്. അവർ ഇത് കോൺസുലേറ്റിലേക്ക് ഫോർവേഡ് ചെയ്യുന്നതാണ്. ഇത്തരം പരിശോധനകൾക്ക് ശേഷം ഈ രേഖകൾ ഒസിഐ കാർഡിനൊപ്പം സികെജിഎസിലേക്ക് തിരിച്ചയക്കുന്നതാണ്. അവിടെ നിന്നും അപേക്ഷകന് ഇത് സ്വീകരിക്കാനും സാധിക്കും.

ഒസിഐ കാർഡിന് അപേക്ഷിച്ചവർക്ക് പിഐഒ കാർഡിലൂടെ ഇന്ത്യയിലേക്ക് വരാം

ഒസിഐ കാർഡിന് അപേക്ഷിച്ചതിന് സികെജിഎസിൽ നിന്ന് ലഭിക്കുന്ന റസീറ്റിന്റെ ബലത്തിൽ പ്രവാസികൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. എന്നാൽ ഇതിനൊപ്പം അവർക്ക് വാലിഡ് ഫോറിൻ പാസ്പോർട്ട്,, വാലിഡ് പിഐഒ കാർഡ് എന്നിവ കൂടി ഉണ്ടായിരിക്കണം. ഇത്തരക്കാർ പിഐഒയ്ക്ക് പകരമായി ഒസിഐയ്ക്ക് അപേക്ഷിച്ചവരാണെന്ന് തെളിയിക്കുന്നതിനാണ് അതിന് അപേക്ഷിച്ചതിനുള്ള റസീറ്റ് പരിശോധിക്കുന്നത്.

ഒസിഐ കാർഡിന് അപേക്ഷിക്കുന്നതെങ്ങനെ...?

ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ http://passport.gov.in/oci/capchaActionPIO എന്ന ലിങ്ക്
സന്ദർശിച്ചാൽ ഏറെ ഗുണം ചെയ്യും.ഒസിഐ കാർഡിന് യാതൊരു വിധത്തിലുള്ള ഫീസും അപേക്ഷകരിൽ നിന്നീടാക്കുന്നില്ലെങ്കിലും അപേക്ഷകർ ഔട്ട്സോഴ്സിങ് കമ്പനിക്കുള്ള ചാർജുകൾ, പോസ്റ്റേജ് ചാർജുകൾ, ഐസിഡബ്ല്യൂഎഫ് ഫീസ് എന്നിവ അടയ്ക്കേണ്ടി വരും. സപ്പോർട്ടിങ് ഡോക്യുമെന്റ്, പേമെന്റ്, പോസ്റ്റൽ അഡ്രസ് തുടങ്ങിയ വിവരങ്ങൾ അറിയാൻ http://www.in.ckgs.us/oci/oci-categories/oci-in-lieu-of-pio-us-adult.shtml എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പ്രായപൂർത്തിയാകാത്തവർക്കായി ഒസിഐക്ക് അപേക്ഷിക്കുമ്പോൾ

അപേക്ഷകൾ ഓൺലൈനിൽ പൂരിപ്പിക്കാനായി www.mha.nic.in/ www.ociindia.nic.in എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് അപേക്ഷാഫോറം പൂരിപ്പിച്ച് പ്രിന്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട കുട്ടികളുടെ രേഖകൾ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്. 51 ഇന്റു
51 മില്ലീമീറ്ററിലുള്ള ഒരു ഫോട്ടോഗ്രാഫ് അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. ഇതിനായി ഫീസൊന്നും അടയ്ക്കേണ്ടതില്ല.ഫോട്ടോഗ്രാഫും ഒപ്പും അപ്ലോഡ് ചെയ്യണം.ചെറിയ കുട്ടികൾക്ക് ഒപ്പിടാനാവില്ലെങ്കിൽ ഇടം കൈയുടെ തള്ളവിരലടയാളം പതിക്കേണ്ടതാണ്. നിലവിലുള്ള പാസ്പോർട്ട്, പിഐഒ കാർഡ് ,മറ്റ് രേഖകൾ എന്നിവ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി അയക്കണം.

കുട്ടികൾക്ക് ഒസിഐ കാർഡിന് അപേക്ഷിക്കുമ്പോൾ താഴെപ്പറയുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.

1. പ്രിന്റെടുത്ത് ഓൺലൈൻ അപേക്ഷയിൽ മാതാപിതാക്കൾ രണ്ടു പേരും
ഒപ്പ് വച്ചിരിക്കണം.
2. സാധുതയുള്ള പാസ്പോർട്ടിന്റെ പകർപ്പ്.
3. സാധുതയുള്ള പിഐഒ കാർഡിന്റെ പകർപ്പ്.
4.ലാസ്റ്റ് എറൈവൽ സ്റ്റാമ്പ് പേജ് കോപ്പി
5. അഡ്രസ് പ്രൂഫ്.ഇതിനായി ബിഎസ്എൻഎൽ ലാൻഡ് ലൈൻ ടെലിഫോൺ ബിൽ, ഇലക്ടിസിറ്റി ബിൽ, റെന്റ് അഗ്രിമെന്റ് തുടങ്ങിയവ ഏതെങ്കിലും ഹാജരാക്കാം. അപേക്ഷകന്റെ പേരിൽ അഡ്രസ് പ്രൂഫില്ലെങ്കിൽ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലുള്ള അഡ്രസ് പ്രൂഫ് മതിയാകും. ഈ വ്യക്തിയുടെ ഐഡി പ്രൂഫിന്റെ പകർപ്പ് അറ്റാച്ച് ചെയ്തിരിക്കണ. റെന്റ് അഗ്രിമെന്റാണ് അഡ്രസ് പ്രൂഫായി സമർപ്പിക്കുന്നതെങ്കിൽ വീട്ടുടമയുടെ ഐഡി പ്രൂഫും അദ്ദേഹത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.

6. ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
7. മാതാപിതാക്കളുടെ പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പ്
8. പർട്ടിക്കുലേർസ് ഓഫ് പാരന്റ്സ്( ഇത് അവർ പൂരിപ്പിക്കണം)
9. മാതാപിതാക്കളിൽ നിന്നുള്ള മൂച്വൽ കൺസന്റ് ലെറ്റർ
10. മാതാപിതാക്കളുടെ വിവാഹ സർട്ട്ിഫിക്കറ്റിന്റെ കോപ്പി പർട്ടിക്കുലേർസ് ഓഫ് പാരന്റ്സിൽ അച്ഛന്റെയും അമ്മയുടെയും പേര്, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രോഫഷൻ, നിലവിലുള്ള വിലാസം, മുൻ വിലാസം,സ്ഥിരമായ വിലാസം, എപ്പോഴാണ് ഇവർ വിവാഹിതരായത്, വിവാഹമോചനം നേടിയിട്ടുണ്ടോ, ഇന്ത്യയിൽ അവസാനം എത്തിയത്, പാസ്പോർട്ട് വിവരങ്ങൾ തുടങ്ങിയവ വ്യക്തമാക്കി ഒപ്പ് വച്ചിരിക്കണം.