- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നല്ല മനുഷ്യനെ കീഴ്പ്പെടുത്താൻ മാത്രം ശക്തിയുള്ള ദുഷ്ട ശക്തികളൊന്നും ലോകത്തിലില്ല; വേർപിരിഞ്ഞ ബോളിവുഡ് ദമ്പതികൾ ഹൃത്വികും സൂസൈനും വീണ്ടും ഒന്നിക്കുമെന്ന് സൂചന; താരങ്ങളുടെ ഹെലികോപ്റ്റർ യാത്രയുടെ ഫോട്ടോ വൈറൽ
വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും മക്കൾക്കായ പലപ്പോഴും ഒന്നിച്ച് ആഘോഷങ്ങൾക്കും വിനോദയാത്രകൾക്കും ഒത്തുകൂടാറുള്ള താരദമ്പതികളായിരുന്നു നടൻ ഹൃത്വിക് റോഷനും ഭാര്യ സൂെൈസനും. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മക്കൾക്കൊപ്പം ഇടയ്ക്കിടെ ഒന്നിക്കാറുള്ള ഇരുവരും അടുത്തിടെ തനിച്ച് കണ്ടു മുട്ടിയതാണ് പുതിയ വാർത്തയ്ക്ക് കാരണം. ഇരുവരും ഒന്നിച്ചുള്ള ഹെലികോപ്റ്റർ യാത്രയുടെചിത്രവും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി വൈറലാകുന്നത്. ഒരു നല്ല മനുഷ്യനെ കീഴ്പ്പെടുത്താൻ മാത്രം ശക്തിയുള്ള ദുഷ്ട ശക്തികളൊന്നും ലോകത്തിലില്ല എന്നാണ് സൂസെൻ നൽകിയ അടക്കുറിപ്പ്. ഒപ്പം മനോഹര ചിത്രവുമായപ്പോൾ ഇവരുടെ ബന്ധം വീണ്ടും വിടരുകയാണ് എന്നാണ് സോഷ്യൽ മീഡിയയിലെ വാർത്ത. ഹൃത്വിക് റോഷനും ഭാര്യ സുസൈന്ന ഖാനും 2000 ലായിരുന്നു വിവാഹിതരായത്. ഇരുവർക്കും രണ്ട് ആൺകുട്ടികളാണുള്ളത്.ഹൃത്വികും സുസൈന്നയും രണ്ട് മതവിഭാഗങ്ങളിൽ പെട്ടവരായിരുന്നു. ഹൃത്വിക് ഹിന്ദുവും സുസൈന്ന മുസ്ലിമുമായിരുന്നു. അതിനാൽ ബാംഗ്ലൂരിൽ നിന്നും സ്വകാ
വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും മക്കൾക്കായ പലപ്പോഴും ഒന്നിച്ച് ആഘോഷങ്ങൾക്കും വിനോദയാത്രകൾക്കും ഒത്തുകൂടാറുള്ള താരദമ്പതികളായിരുന്നു നടൻ ഹൃത്വിക് റോഷനും ഭാര്യ സൂെൈസനും. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
മക്കൾക്കൊപ്പം ഇടയ്ക്കിടെ ഒന്നിക്കാറുള്ള ഇരുവരും അടുത്തിടെ തനിച്ച് കണ്ടു മുട്ടിയതാണ് പുതിയ വാർത്തയ്ക്ക് കാരണം. ഇരുവരും ഒന്നിച്ചുള്ള ഹെലികോപ്റ്റർ യാത്രയുടെചിത്രവും കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി വൈറലാകുന്നത്.
ഒരു നല്ല മനുഷ്യനെ കീഴ്പ്പെടുത്താൻ മാത്രം ശക്തിയുള്ള ദുഷ്ട ശക്തികളൊന്നും ലോകത്തിലില്ല എന്നാണ് സൂസെൻ നൽകിയ അടക്കുറിപ്പ്. ഒപ്പം മനോഹര ചിത്രവുമായപ്പോൾ ഇവരുടെ ബന്ധം വീണ്ടും വിടരുകയാണ് എന്നാണ് സോഷ്യൽ മീഡിയയിലെ വാർത്ത.
ഹൃത്വിക് റോഷനും ഭാര്യ സുസൈന്ന ഖാനും 2000 ലായിരുന്നു വിവാഹിതരായത്. ഇരുവർക്കും രണ്ട് ആൺകുട്ടികളാണുള്ളത്.ഹൃത്വികും സുസൈന്നയും രണ്ട് മതവിഭാഗങ്ങളിൽ പെട്ടവരായിരുന്നു. ഹൃത്വിക് ഹിന്ദുവും സുസൈന്ന മുസ്ലിമുമായിരുന്നു. അതിനാൽ ബാംഗ്ലൂരിൽ നിന്നും സ്വകാര്യ ചടങ്ങായിട്ടായിരുന്നു ഇരുവരുടെയും വിവാഹം.