- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4000 ത്തോളം മെയിലുകൾ കങ്കണ അയച്ചിട്ടുണ്ട്; അതിൽ താൻ വായിച്ചത് അമ്പതെണ്ണം മാത്രം; രാത്രിയിൽ മദ്യപിച്ച് എന്റെ മുറിയിലേക്ക് വന്നു; വിവാദങ്ങൾക്ക് മറുപടിയുമായി ഹൃത്വിക് രംഗത്ത്; വീഡിയോ കാണാം
ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള വിവാദങ്ങളും അതുണ്ടാക്കിയ തുടർചലനങ്ങളും ബോളിവുഡിൽ ഇപ്പോഴും തുടരുകയാണ്. കങ്കണ നിരന്തര ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും മൗനത്തിലായിരുന്ന ഹൃത്വിക്, ഒടുവിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അർണബ് ഗോസ്വാമിക്ക് റിപ്പബ്ലിക്ക് ടി.വിയിൽ നൽകിയ അഭിമുഖത്തിലാണ് ഹൃത്വിക് മനസ് തുറന്നത്. ഇതാദ്യമായാണ് വിഷയത്തിൽ ചാനലിൽ ഹൃത്വിക് പ്രതികരണം നടത്തുന്നത്. വിവാദത്തിൽ തന്റെ നിശബ്ദതയെ ദൗർബല്യമായാണ് വിലയിരുത്തപ്പെടുന്നതെന്നും വാക്കുകൾ വളച്ചൊടിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.'എനിക്ക് മതിയായി. എനിക്ക് പറയാനുള്ളത് പറയണം. എന്തു വാക്കുകൊണ്ട് അതിനെ വിശേഷിപ്പിക്കണമെനിക്ക് അറിയില്ല. ഞാൻ കരുതിയിരുന്നത് എന്നെ ബാധിക്കാത്ത കാര്യങ്ങളിൽ പ്രതികരിക്കണ്ട, എന്റെ നില ഞാൻ നോക്കണമായിരുന്നു.' എന്ന് പറഞ്ഞാണ് ഹൃത്വിക് അഭിമുഖത്തിൽ പറഞ്ഞ് തുടങ്ങിയത്. ഞാൻ ആരുമായും വഴക്കു കൂടിയിട്ടില്ല. അത് പുരുഷനായാലും സ്ത്രീയായാലും ശരി. എന്റെ വിവാഹമോചന പ്രശ്‌നത്തിൽ പോലും ഞങ്ങൾ തമ്മിൽ വഴക്ക് കൂടിയിട്ടില്ല.
ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള വിവാദങ്ങളും അതുണ്ടാക്കിയ തുടർചലനങ്ങളും ബോളിവുഡിൽ ഇപ്പോഴും തുടരുകയാണ്. കങ്കണ നിരന്തര ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും മൗനത്തിലായിരുന്ന ഹൃത്വിക്, ഒടുവിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. അർണബ് ഗോസ്വാമിക്ക് റിപ്പബ്ലിക്ക് ടി.വിയിൽ നൽകിയ അഭിമുഖത്തിലാണ് ഹൃത്വിക് മനസ് തുറന്നത്.
ഇതാദ്യമായാണ് വിഷയത്തിൽ ചാനലിൽ ഹൃത്വിക് പ്രതികരണം നടത്തുന്നത്. വിവാദത്തിൽ തന്റെ നിശബ്ദതയെ ദൗർബല്യമായാണ് വിലയിരുത്തപ്പെടുന്നതെന്നും വാക്കുകൾ വളച്ചൊടിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.'എനിക്ക് മതിയായി. എനിക്ക് പറയാനുള്ളത് പറയണം. എന്തു വാക്കുകൊണ്ട് അതിനെ വിശേഷിപ്പിക്കണമെനിക്ക് അറിയില്ല. ഞാൻ കരുതിയിരുന്നത് എന്നെ ബാധിക്കാത്ത കാര്യങ്ങളിൽ പ്രതികരിക്കണ്ട, എന്റെ നില ഞാൻ നോക്കണമായിരുന്നു.' എന്ന് പറഞ്ഞാണ് ഹൃത്വിക് അഭിമുഖത്തിൽ പറഞ്ഞ് തുടങ്ങിയത്.
ഞാൻ ആരുമായും വഴക്കു കൂടിയിട്ടില്ല. അത് പുരുഷനായാലും സ്ത്രീയായാലും ശരി. എന്റെ വിവാഹമോചന പ്രശ്‌നത്തിൽ പോലും ഞങ്ങൾ തമ്മിൽ വഴക്ക് കൂടിയിട്ടില്ല. പരസ്പരം ചെളിവാരിയെറിഞ്ഞിട്ടുമില്ല. ഈ അഭിമുഖത്തിന് ഇപ്പോൾ ഞാൻ വന്നിരിക്കുന്നത് ആരുടെയും സഹതാപത്തിന് വേണ്ടിയല്ല. അതിനുള്ള കാരണവും വ്യക്തമാക്കാം. റോഡിലൂടെ നടന്ന് പോകുമ്പോൾ ഒരാൾ എന്നെ ശല്യം ചെയ്താൽ അത് ഗൗനിക്കാതെ നടന്നു പോകും. പക്ഷെ പിന്നീട് നമ്മുടെ വീടിന് നേരെ അയാൾ തുടർച്ചയായി കല്ലെറിഞ്ഞുകൊണ്ടിരുന്നാൽ അത് നമുക്കൊപ്പം ജീവിക്കുന്ന പലരെയും പ്രതികൂലമായി ബാധിക്കും. ഒരു നടനായി ജീവിക്കാൻ ഞാൻ ചിലത് നടിച്ചു. പക്ഷെ ഇതെന്നെ ദോഷകരമായി ബാധിച്ച് തുടങ്ങിയിരിക്കുന്നു. നടിക്കുന്നത് ഭീരുത്വമോ കരുത്തോ അല്ല. എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതായി വന്നു. ഇപ്പോൾ സമയമായിരിക്കുന്നുവെന്നും നടൻ പറയുന്നു.
ഞാനും കങ്കണയും പരസ്പരം കാണുന്നത് 2008ലാണ്. ഒരിക്കൽ ജോർദാനിൽ വച്ച് ഒരു പാർട്ടിയുണ്ടായിരുന്നു. നൂറുകണക്കിനാളുകൾ പങ്കെടുത്ത ആഘോഷമായിരുന്നു അത്. സമയം ഒരുപാട് വൈകിയപ്പോൾ ഞാൻ റൂമിൽ പോയി വിശ്രമിക്കാമെന്ന് കരുതി. ആ സമയത്ത് എന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് കങ്കണ പറഞ്ഞു. രാവിലെ സംസാരിച്ചാൽ പോരേ എന്ന് ഞാൻ ചോദിച്ചു. ഞാൻ മുറിയിലെത്തി. കുറച്ച് കഴിഞ്ഞപ്പോൾ എ?ന്റെ മുറിയുടെ വാതിലിന്മേൽ ആരോ തട്ടി. വാതിൽ തുറന്നപ്പോൾ അത് കങ്കണയായിരുന്നു.
മദ്യപിച്ച് ബോധം പോകാറായ അവസ്ഥയിലായിരുന്നു അവൾ പാർട്ടിയിൽ ഡ്രിങ്ക്‌സ് കഴിക്കുക സ്വഭാവികമാണ്. എ?ന്റെ സഹായിയോട് അവളുടെ സഹോദരി രംഗോലിയെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു. റൂമിലെത്തിയ രംഗോലി എന്നോട് മാപ്പ് പറഞ്ഞു. അവളെ തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞു. ഞാൻ അതൊന്നും കാര്യമായി എടുത്തില്ല. ഒരു വ്യക്തി എന്ന നിലയിൽ അവളെ വിലയിരുത്താൻ സമയമായിട്ടുണ്ടായിരുന്നില്ല അന്ന്. ഞാനും കങ്കണയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ വരുന്നത് 2013 ലാണ്. ആ സമയത്ത് ഞങ്ങൾ പരസ്പരം കാണുന്നത് പോലും അപൂർവമായിരുന്നു. ഞാൻ അവളോട് വിവാഹാഭ്യർഥന നടത്തിയെന്ന പ്രചരണവും ഉണ്ടായിരുന്നു. അതിനിടയിലാണ്, ഞങ്ങൾ ഇരുവരുമുള്ള ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രം പ്രചരിക്കുന്നത്.
തുടക്കത്തിൽ തന്നെ അവളെ ബ്ലോക്ക് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണ്. ഞാൻ മാക്‌ബുക്ക് പ്രോ ആണ് ഉപയോഗിച്ചിരുന്നത്. അതിൽ നമുക്ക് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നില്ല. ഞാൻ ബ്ലോക്ക് ചെയ്യാൻ ഒരുപാട് ശ്രമിച്ച് നോക്കി. കങ്കണയുടെ മെയിലുകളെ ഞാൻ സ്പാം ലിസ്റ്റിൽ ഉൾപ്പെടുത്തുകയാണുണ്ടായത്. 4000 മെയിലുകളോളം അവൾ അയച്ചിട്ടുണ്ട്. അതിൽ ഒരു അമ്പതെണ്ണം ഞാൻ വായിച്ചിട്ടുണ്ടാകും. അവളുടെ അധിക്ഷേപം എ?ന്റെ ലാപ്പ്‌ടോപ്പിൽ മാത്രമായി ഒതുങ്ങിയിരുന്നുള്ളൂ. പക്ഷെ ഇത് പരസ്യമായി പറഞ്ഞപ്പോൾ ഞാൻ ഭയപ്പെട്ടു.
എനിക്ക് നേരെ ബലാത്സംഗം പോലുള്ള വാക്കുകൾ ഉപയോഗിച്ചു...
ആദ്യം ഞാൻ അവഗണിച്ചു. ഒരു നടനെന്ന നിലയിൽ ഞാൻ ധരിച്ചതും പഠിച്ചതും അങ്ങനെ ചെയ്യാനായിരുന്നു. ഞാൻ ഇതെക്കുറിച്ച് എ?ന്റെ സുഹൃത്തുക്കളോട് സംസാരിച്ചു. അവരിൽ ചിലർ അവളുടെ സുഹൃത്തുക്കളോടും സംസാരിച്ചു. അതി?ന്റെ അനന്തരഫലം വലുതായിരുന്നു. അവളുടെ സഹോദരി രംഗോലി എനിക്ക് നേരെ ബലാത്സംഗം പോലുള്ള വാക്കുകൾ ഉപയോഗിച്ചു. പ്രശ്‌നങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. എനിക്ക് രണ്ട് കുട്ടികളുണ്ട്. ആരോപണങ്ങൾ വരട്ടെ. നേരിടാൻ ഞാൻ തയാറാണെന്നും നടൻ വ്യക്തമാക്കി.
ഇരുവർക്കുമിടയിൽ നിലനിന്നതായി പറയുന്ന പ്രണയവും കങ്കണ അയച്ച മെയിലുകളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുന്നുവെന്ന പരാതിയുമായി കങ്കണയാണ് ആദ്യം രംഗത്ത് വന്നത്. കങ്കണയുടെ പരാതിയിൽ അന്വേഷണം നടത്തിയ മുംബൈ പൊലീസിന് ഫോറൻസിക് പരിശോധനയിൽ മതിയായ തെളിവുകൾ ലഭിച്ചിക്കാത്തതിനെ തുടർന്ന് കേസ് അവസാനിപ്പിച്ചിരുന്നു.
#HrithikSpeaksToArnab | Which question do you think will nail the whole controversy? Let us know and tune in at 8 pm on Saturday. pic.twitter.com/IJAFMnqUS5
- Republic (@republic) October 6, 2017